ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]

Posted by

മറുപടിയായി അവളവനെ നോക്കി കോക്രി കാട്ടി.”കക്കുന്നത് കണ്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കാതെ പോകുവാ,ദുഷ്ടൻ. കെട്ടിയോൻ ആണത്രേ കെട്ടിയോൻ.”അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് ചുണ്ട് കോട്ടി.

അപ്പോഴെക്കും കയ്യിൽ ഒരു തൂവാല എടുത്തുകൊണ്ട് ശംഭു അങ്ങോട്ടേക്ക് വന്നു.അവൾ പാല് കക്കുന്നത് കണ്ട അവൻ മുകളിൽ പോകാതെ വീണയുടെ
അരികിലേക്ക് വരികയായിരുന്നു.
അവൻ പതിയെ അവളുടെ മുഖം തുടച്ചുകൊടുത്തു. ശേഷം നിലത്ത് വീണതും തുടച്ചു വൃത്തിയാക്കിയ ശേഷം പോകാൻ തിരിഞ്ഞ അവനെ നോക്കി അവളൊരു ചിരി പാസാക്കി.

“ഇങ്ങനെ ചിരിച്ചോണ്ടിരുന്നൊ.”
അത്രയും പറഞ്ഞുകൊണ്ട് അവൻ ചെയ്യുന്ന ജോലി തീർക്കുവാനായി നടന്നുനീങ്ങി.

“അപ്പൊ സ്നേഹമുണ്ട്, എന്നാലും ഇടക്കുള്ള മുരട്ട് സ്വഭാവം കാണുമ്പോ കിറിക്കിട്ട് ഒരു കുത്ത് കൊടുക്കാൻ തോന്നും. അൺ റൊമാന്റിക് മൂരാച്ചി”
വീണ പതം പറഞ്ഞു.

“വല്ലോം പറഞ്ഞൊ?”സ്റ്റെയർ കയറും വഴി അവൻ ചോദിച്ചു.അവൾ തന്നെ എന്തോ പറഞ്ഞുവെന്നുള്ളത് അവന് ഉറപ്പായിരുന്നു. അവൾക്ക് മുഖം കൊടുക്കാതെ ഒരു ചെറു ചിരിയോടെ അല്പം ഗൗരവത്തിലാണ് അത് ചോദിച്ചതും.

“ഇന്നെങ്ങാനും തീരുമോന്ന് ചോദിച്ചു പോയതാ.കുറെ ആയി തുടങ്ങിയിട്ട്.”

“മോളുടെ ബാക്കിയാ. ഒരു കുന്നുണ്ട് ഉടുപ്പ് തന്നെ, അതിൽ ഒരു പെട്ടി നിറയെ അടിയിൽ ഇടുന്നത് മാത്രവാ. എല്ലാം അങ്ങെത്തിക്കണ്ടെ?”അവൻ വിളിച്ചു ചോദിച്ചു. പക്ഷെ അവൻ ഉദ്ദേശിച്ചതിലും ഉറക്കെ ആയി എന്ന് മാത്രം.

“വഷളൻ………… എന്നെ നാണം കെടുത്താൻ നടക്കുന്ന സാധനം.”
അടുക്കളയിൽ നിന്നും ഒരു കൂട്ടച്ചിരി
കേട്ട വീണ തന്റെ തലയിൽ പതിയെ ഒന്നടിച്ചുകൊണ്ട് പറഞ്ഞു.

അവൻ മുറി മാറിക്കഴിഞ്ഞപ്പോഴേക്ക് മാധവനും എത്തിയിരുന്നു.വൈകുന്ന
ദിവസം വാസുദേവൻ വണ്ടിയുമായി പോകുകയാണ് പതിവ്. ഇന്നും അങ്ങനെ തന്നെ. പിന്നീട് അവർ ഒന്നിച്ചുള്ള നിമിഷങ്ങളായിരുന്നു.
ഭക്ഷണവും, പരിഭവം പറച്ചിലും, അല്പസ്വല്പം കുറുമ്പും പള്ളു പറച്ചിലും ഒക്കെയായി അവരുടെ മാത്രം നിമിഷങ്ങൾ.

തന്നെ പഴയപോലെ ഒന്ന് ഫ്രീ ആവാൻ സമ്മതിക്കുന്നില്ല എന്ന ശംഭുവിന്റെ പരാതിയായിരുന്നു അതിൽ അല്പം ഗൗരവം നിറഞ്ഞത്.
“നീ തത്കാലം നിന്റെ ഭാര്യയെ നോക്കി ഇരുന്നാൽ മതി.”എന്ന ഒറ്റ വാചകത്തിൽ മാധവൻ അത് മുളയിലേ നുള്ളി.അവന്റെ മുഖം വാടുന്നത് കണ്ട വീണ അവന്റെ കയ്യിൽ മുറുകെപ്പിടിച്ചു.”എല്ലാം ശരിയാകും. നമുക്ക് വേണ്ടിയല്ലെ.”
എന്ന് കണ്ണുകൾ കൊണ്ട് അവനോട് പറഞ്ഞു.ശേഷം അവരവരുടെ സ്വകാര്യതയിലേക്ക് കടക്കുന്ന നേരം നല്ലൊരു രാത്രിയും ആശംസിച്ചു കൊണ്ട് അവർ അന്നത്തേക്ക് പിരിഞ്ഞു.

“ഇനിയും വച്ചു താമസിപ്പിക്കണോ മാഷെ? പെണ്ണിന്റെ വയറു ദാ എന്നും പറഞ്ഞു വീർത്തു വരും. നാടറിഞ്ഞു കൈപിടിച്ചു കൊടുക്കണ്ടേയവളെ.”
അത്താഴവും കഴിഞ്ഞു തങ്ങളുടെ
സ്വകാര്യതയിലാണ് മാധവനും സാവിത്രിയും.

Leave a Reply

Your email address will not be published. Required fields are marked *