ഹവാല,അതൊരു ചങ്ങലയാണ് മോനെ.വിശ്വാസം നഷ്ട്ടപ്പെട്ടാൽ പിന്നെ നിലനിൽപ്പില്ല.നമുക്കറിയില്ല എങ്കിലും നമ്മെ ശ്രദ്ധിക്കുന്ന ഒരു നൂറു പേര് പുറത്തുണ്ട്.അങ്ങനെ ഉള്ളപ്പോൾ ഏറ്റെടുത്തത് പാളിയാൽ നഷ്ട്ടങ്ങൾ വലുതാണ്.”
“മനസ്സിലാവുന്നുണ്ട് ചെട്ടിയാരെ.
ഞാൻ ഒരാളെയും കൂട്ടി വരുമെന്ന് പറഞ്ഞിരുന്നു.പക്ഷെ ചെട്ടിയാര് തന്നെ അന്ന് എന്നെ വിളിച്ചു വിലക്കി.
ഗോവിന്ദ് കയ്യിൽ നിന്നു പോയി എന്നല്ലാതെ മറ്റൊന്നും പറഞ്ഞുമില്ല.
പക്ഷെ ഇതിലിപ്പൊ ഞാൻ എന്താ ചെയ്യെണ്ടത്.”
“അല്പം താമസിച്ചുവെങ്കിലും തത്കാലം കയ്യിലെ കാശ് കൊടുത്തു തടി കഴിച്ചിലാക്കി.പക്ഷെ എനിക്ക് എന്റെ പണവും ക്രെഡിബിലിറ്റിയും തിരികെ പിടിക്കണം.അതിന് നിന്റെ ഒരു സഹായം വേണം.”
“എങ്ങനെ, എനിക്ക് എങ്ങനെ സഹായിക്കാൻ കഴിയും.”
“ശംഭു,എനിക്ക് വേണ്ടി ഒരാളോട് സംസാരിക്കണം.ഒരവസരം കിട്ടിയാൽ എനിക്ക് കളം തിരിച്ചു പിടിക്കാം.അത് നീ വിചാരിച്ചാലെ കഴിയൂ.അല്ലെങ്കിൽ നിന്നെ ഞാൻ ബുദ്ധിമുട്ടിക്കില്ലായിരുന്നു.”
“ആര്…….?”
“നീ അറിയും……..”
“ശ്രമിച്ചു നോക്കാം ചെട്ടിയാരെ. ഉറപ്പ് പറയുന്നില്ല.പക്ഷെ ഇപ്പൊ ഒരു കാര്യം തിരിച്ചു ചോദിച്ചാൽ പകരത്തിനു പകരം എന്ന് കരുതരുത്. എനിക്ക് ഒരാളെയൊന്ന് പൊക്കിത്തരണം.”
“യാര് തമ്പി……. സൊല്ലിട്.നീ ചെയ്ത ഉപകാരം നോക്കുമ്പോൾ ഒരാളെ പൊക്കി മുന്നിലിട്ട് തരിക എന്നത് ഒന്നുമല്ല,ഒരിക്കലും പകരമാവില്ല.
ഒരിക്കൽ കളഞ്ഞു കിട്ടിയ ബാഗ് എത്തിക്കേണ്ട വിലാസത്തില് എത്തിച്ചപ്പോൾ ഉയർന്നുനിന്നത് എന്റെ അഭിമാനമായിരുന്നു.എന്റെ വിശ്വാസ്യതയായിരുന്നു.
ഞാൻ ചെയ്ത ഏറ്റവും വലിയ ഇടപാട്.അന്നതിന് എന്റെ ജീവന്റെ വിലയുണ്ടായിരുന്നു.നിനക്കത് സ്വന്തമാക്കാമായിരുന്നു.എനിക്ക് നിന്നെ കണ്ടുപിടിക്കാനും സാധിക്കുമായിരുന്നില്ല.എന്നിട്ടും നീയത് കൊണ്ടുവന്നു.
അന്നുമുതൽ നീയെന്റെ നല്ല സുഹൃത്താണ്.പകരമായി ഞാൻ ഒന്നും ചെയ്തിട്ടില്ല.നീയെന്നോട് ആവശ്യപ്പെട്ടുമില്ല.അങ്ങനെയുള്ള നീ ഒരു കാര്യമാവശ്യപ്പെടുമ്പോൾ അത് എത് സമയമായാലും,എന്തുതന്നെ ആയാലും ചെട്ടിയാരുണ്ടാവും കൂടെ.
ചെട്ടിയാരെ………ഇന്നത് വേണം എന്ന്
പറഞ്ഞാൽ മാത്രം മതി.”
പരസ്പരം നന്നായി അറിയുന്ന രണ്ട് സുഹൃത്തുക്കൾ,അവരുടെ പ്രശ്നവും സൗഹൃദവും അവിടെ പങ്കുവച്ചു.
ചെയ്യേണ്ട കാര്യത്തെക്കുറിച്ചും കാണേണ്ടയാളെക്കുറിച്ചും ധാരണ വരുത്തിയശേഷമാണ് അവർ പിരിഞ്ഞതും.
*****
ശംഭു മുറി ഷിഫ്റ്റ് ചെയ്യുകയാണ്.
വയറ്റിലുള്ളത് കൊണ്ട് വീണ സ്റ്റെപ്പ് കയറുന്നതൊഴിവാക്കാൻ മുകളിൽ നിന്നും താഴേക്ക് മാറുകയാണ്. ജാനകി മുറി മുഴുവൻ തൂത്തു തുടച്ചു വൃത്തിയാക്കിയ ശേഷമാണ് അന്നത്തെ പണി കഴിഞ്ഞു പോയത്.