“ഏറ്റു കമാലെ……അപ്പൊ എല്ലാം പറഞ്ഞത് പോലെ.”അത്ര മാത്രം പറഞ്ഞുകൊണ്ട് പത്രോസ് ജീപ്പ് മുന്നോട്ടെടുത്തു.പത്രോസിന് വേറെ നിവൃത്തിയില്ലായിരുന്നു, അവരെ അനുസരിക്കുകയല്ലാതെ.ഒപ്പം ചേരുകയല്ലാതെ.
“ഇപ്പൊൾ ആള് നമ്മുടെ വഴിക്കായി
എന്നാലും ഒരു കണ്ണ് വേണം.”ജീപ്പ് നീങ്ങുന്നതിന് മുന്നേ പിന്നിലിരുന്ന ദാമോദരനോട് ഒതുക്കത്തിൽ പറയാനും കമാൽ മറന്നില്ല.
*****
രാജീവ്,അയാൾ മാധവന്റെ മർമ്മം നോക്കിയടിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്.പക്ഷെ ഊരിപ്പോകാൻ സാധ്യത ഏറെയാണ് ഭൈരവന്റെ കേസിലെന്നത് രാജീവനെ കുറച്ചല്ല വലക്കുന്നതും. ശാസ്ത്രീയമായ തെളിവുകളും സാഹചര്യത്തെളിവുകളും വീണക്കും ഗായത്രിക്കും എതിരെ നിൽക്കുമെങ്കിലും ഭൈരവൻ ചെന്ന് കയറിയ സമയം,അതും ഒരു ക്രിമിനൽ.അതാണ് ഒരു പരിചയായി നിൽക്കുന്നതും.
ചിത്ര തന്റെ തടസങ്ങൾ ഭേദിക്കും എന്ന് കരുതിയെങ്കിലും അവൾ തിരിഞ്ഞത് രാജീവന് അടിയായി.
ഒപ്പം ഗോവിന്ദ് ഉണ്ടെന്നുള്ളതാണ് ഏക ആശ്വാസവും.
ഒരു പുതിയ കഥ മെനയണം,അതിൽ
കിട്ടിയ തെളിവുകൾ ചേർത്ത് വക്കണം എന്ന് ചിന്തിച്ചിരിക്കെയാണ് ഗോവിന്ദ് പറഞ്ഞ ഒരു വാചകത്തിൽ നിന്നും പുതിയ ഒരു തിയറി രാജീവ് രൂപപ്പെടുത്തിയത്.
വില്ല്യമും ഗോവിന്ദും അവിടെ ചെന്നു എന്നുള്ളത് നേര്.വില്ല്യമിന്റെ പേഴ്സ് അവിടെ വീണുപോകുകയും ചെയ്തു എന്ന് ഗോവിന്ദൻ പറഞ്ഞത് രാജീവ് ഓർത്തെടുത്തു.
ഗോവിന്ദ് പറഞ്ഞതനുസരിച്ച് വില്ല്യം ഗായത്രിയെ നോട്ടമിട്ടിരുന്നു.ഒന്ന് അനുഭവിക്കാൻ കൊതിച്ചിരുന്നു.പല
തവണ വില്ല്യം അതിന് ശ്രമിച്ചതായി ഗോവിന്ദ് പറഞ്ഞിട്ടുമുണ്ട്.
അക്കാരണത്താൽ തന്നെ വീണക്ക് വില്ല്യമിനോട് ഒരിഷ്ട്ടക്കേട് ഉണ്ടായിരുന്നുതാനും.പിന്നീടായിരുന്നു ഗോവിന്ദിനോടുള്ള വെറുപ്പ് ശംഭുവിനോടുള്ള ഇഷ്ടമാവുന്നതും അവർ തമ്മിൽ അടുക്കുന്നതും.
അത് ഗോവിന്ദുമായുള്ള അകൽച്ച വർദ്ധിപ്പിക്കുകയും ചെയ്തു.
ഈയൊരു സാഹചര്യം വർക്ക് ചെയ്തെടുത്താൽ കാര്യം കുറച്ചു കൂടി എളുപ്പമാവും എന്ന് രാജീവ് ചിന്തിച്ചു.വീട്ടിൽ തന്റെ ഓഫീസിൽ അയാൾ ഇതിലെ സാധ്യതകളെ പറ്റി ആലോചിക്കാൻ തുടങ്ങി.
ശംഭുവുമായുള്ള അവിശുദ്ധ ബന്ധം
ഗോവിന്ദിനെ അറിയിച്ചത് വില്ല്യം ആണെന്ന് വന്നാൽ, അതിലൂടെ വില്ല്യം ഒരു ബ്ലാക്ക് മെയിലിന് ശ്രമിച്ചു എന്ന് വരുത്തിത്തീർത്താൽ കാര്യം കുറച്ചുകൂടി സ്മൂത്ത് ആകുമെന്ന് രാജീവന് തോന്നി.അയാൾ വീണ്ടും ചിന്തകളിലേക്ക് പോയി.
ശംഭുവുമായുള്ള ബന്ധമറിഞ്ഞതിൽ
പിന്നെ വില്ല്യം തന്റെ കരുക്കൾ നീക്കുന്നത് വേഗത്തിലാക്കി.അതു കൊണ്ടാണ് അന്ന് രാത്രി ആരും ഇല്ലെന്നറിഞ്ഞുകൊണ്ട് അവിടേക്ക് ചെന്നതും.