ശംഭുവിന്റെ ഒളിയമ്പുകൾ 35 [Alby]

Posted by

ദാമോദരൻ വഴുതിപ്പോയത് പത്രോസ്
സുരയുടെ നിർദ്ദേശപ്രകാരം
രാജീവനെ അറിയിച്ചുവെങ്കിലും ദാമോദരൻ പത്രോസിനെ സുരയുടെ താവളത്തിൽ എത്തിച്ചതറിയാതെ മറ്റൊരു നല്ല അവസരത്തിൽ കാര്യം നടത്താൻ പത്രോസിനെ ചട്ടം കെട്ടുകയും ചെയ്തു.

സുരയോട് സംസാരിക്കുമ്പോഴും രാജീവനെ, തന്റെ തൊഴിലിനെ ഒറ്റു കൊടുക്കാൻ മനസ്സ് വരാതെ താത്ക്കാലികമായ രക്ഷയെക്കരുതി അർദ്ധസമ്മതം മൂളുകയായിരുന്നു
പത്രോസ്.

പിറ്റേന്ന് കാണണമെന്നും അപ്പോൾ കമാലിന്റെ കൂടെ എലുമ്പൻ വാസു ഉണ്ടാകുമെന്നും,ചെയ്യേണ്ട കാര്യം അപ്പോൾ പറയാമെന്നും, പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാൻ മനസ്സിനെ പാകപ്പെടുത്തി വരുവാനും നിർദ്ദേച്ചാണ് പത്രോസിനെ സുര യാത്രയയച്ചതും.

“അയാൾ കൂടെ നിൽക്കുമെന്ന് തോന്നുന്നുണ്ടോ അണ്ണാ?”പത്രോസ് പോയതും കമാൽ സുരയോട് ചോദിച്ചത് അതാണ്.

“നമ്മുടെ ആവശ്യമാണ് കമാലെ. എങ്ങനെയും കൂടെ നിർത്തിയെ പറ്റൂ. അയാളുടെ പോക്ക് കണ്ടിട്ട് കൂടെ നിൽക്കുന്ന മട്ടില്ല, ഇവിടുന്നൊന്ന് ഊരാൻ നോക്കിയതാണ് കണ്ടതും. പക്ഷെ നാളെ അയാൾ വരും. ഇതൊക്കെ മാറ്റിപ്പറയുകയും ചെയ്തേക്കാം. അടുക്കുന്നില്ല എന്ന് കണ്ടാൽ ചെയ്യേണ്ടതെന്തെന്ന് ഞാൻ പ്രത്യേകം പറയണ്ടല്ലൊ?”സുരയും ഒരു മുഴം മുന്നേ തന്നെയായിരുന്നു.

ഇന്ന് രക്ഷപെട്ടു,അതും ഭാഗ്യം
കൊണ്ട്.ദാമോദരേട്ടന് ഒരു തട്ടുകേട് വരരുത്.അവരിനിയും ശ്രമിക്കും എന്നുറപ്പിച്ച സുര അതിന് വേണ്ടത് ചെയ്യാനും സുര കമാലിനെ പറഞ്ഞേല്പിച്ചു.

ആ രാത്രിയുടെ ബാക്കി പത്രമെന്ന പോലെ പത്രോസ് അവിടെ എത്തി തന്റെ നിലപാട് പറയുകയായിരുന്നു.
തന്നെക്കൊണ്ട് എന്തോ സാധിക്കാനുണ്ട്, അതുകൊണ്ട് ഒരു അപകടം അയാൾ പ്രതീക്ഷിച്ചുമില്ല.
പക്ഷെ താൻ പെട്ടിരിക്കുന്ന കെണി അയാൾ അറിയാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

പത്രോസ് ജീപ്പിലേക്ക് കയറിയതും ഡ്രൈവിംഗ് സീറ്റിലിരുന്ന പത്രോസിന്റെ അടുത്തേക്ക് വന്നുകൊണ്ടാണ് കമാൽ പിന്നീട് സംസാരിച്ചു തുടങ്ങിയത്.

“കുറച്ചു നാളുകൾക്ക് മുൻപ് സാർ ഒരു വണ്ടിക്കച്ചവടം നടത്തി. ഹൈ വെയോട് ചേർന്ന് സ്റ്റേഷൻ പരിധിയിൽ ആരോ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയ ഒരു കോമ്പസ് ജീപ്പ്.ആർ ടി ഒഫിസിലെ പിടിപാട് വച്ച് വണ്ടിയുടെ നമ്പറും,ഓണറും മാറി.
സ്വന്തം പേരിലാക്കിയ വണ്ടി മാസം ഒന്ന് കഴിഞ്ഞപ്പോൾ വിൽക്കുകയും ചെയ്തു.ആകെ ചിലവ് കുറച്ചു കൈമടക്ക് മാത്രം, ലാഭം ലക്ഷങ്ങളും.
എന്താ ശരിയല്ലെ പത്രോസ് സാറെ?”

“ആഹ്……. ഞാൻ അങ്ങനെ പല കച്ചവടങ്ങളും ചെയ്തിട്ടുണ്ട്. ചെയ്യുന്നുമുണ്ട്. അതെല്ലാം നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല.”

Leave a Reply

Your email address will not be published. Required fields are marked *