എന്തിനും എന്റെ മകൾക്ക് പിന്തുണ നൽകി മാധവനും കുടുംബവും ഉറച്ചു നിന്നു.നിന്നിലൂടെ അവളുടെ സന്തോഷം വീണ്ടുകിട്ടി.ഇനി ഒരു കരട് ബാക്കിയുണ്ട്, അതിനി നിങ്ങളുടെ ഇടയിൽ വേണ്ട.”
സാവധാനം മദ്യം നുകർന്നുകൊണ്ട് അയാൾ പറയുന്നത് ശംഭു ശ്രദ്ധയോടെ കേട്ടിരുന്നു.
“ഗോവിന്ദിനി അധികനാൾ ഉണ്ടാവില്ല.
അതെന്റെ വാക്ക്.”എല്ലാം കേട്ടുകൊണ്ടിരുന്ന ശംഭു പറഞ്ഞു.
മറുപടിയായി അയാൾ അവന്റെ തോളിൽ ഒന്ന് തട്ടുക മാത്രം ചെയ്തു.
“എന്റെ മാഷിനോട് അച്ഛന് ഇപ്പൊ എന്തെങ്കിലും ഒരിഷ്ട്ടക്കേട്……..?”
തന്റെ സംശയം ഒന്നുകൂടി തീർക്കാൻ ആണ് ശംഭുവത് ചോദിച്ചതും.
“ഞാൻ പറഞ്ഞല്ലോ മോനെ.
വിരോധമുണ്ടായിരുന്നു.പക്ഷെ
അയാളത് സ്വന്തം പ്രവർത്തിയിലൂടെ, നിലപാടുകളിലൂടെ തിരുത്തിയെടുത്തു.ഇന്നിപ്പോഴവിടെ
കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ഒരു പങ്ക് എന്റെ മോളുടെതാണ്.നിനക്കത് അറിയില്ലെങ്കിലും.പിന്നെ ഗോവിന്ദ്
അവൻ വീണയുടെ ഒരു വാക്കിന്റെ ബലത്തിലാണ് ജീവനോടെയുള്ളത്.”
“അതിനുള്ള അനുവാദം കിട്ടിക്കഴിഞ്ഞു.”ശംഭു പറഞ്ഞു.
“കിട്ടിയോ……..”അച്ഛന്റെ മുഖത്ത് അത്ഭുതം വിടർന്നു.”എങ്കിൽ വൈകരുത് മോനെ, നിങ്ങളുടെ കുഞ്ഞ് ജനിക്കുന്നതിന് മുന്നേ വേണം.അവന്റെ മരണം അതെനിക്ക് കാണണം.ഒരച്ഛന്റെ അവകാശമായി അത് സാധിച്ചുതരണം.”
“ഈ കാൽച്ചുവട്ടിൽ വച്ചായിരിക്കും.”
ഒറ്റ വാചകത്തിൽ ശംഭു മറുപടി ഒതുക്കിയതും ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവരൊന്നിച്ചു തന്നെ അങ്ങോട്ട് നോക്കി.
നോക്കുമ്പോൾ എളിക്ക് കൈ കുത്തി കണ്ണുരുട്ടിക്കൊണ്ട് വീണ നിൽക്കുന്നു
“അച്ഛനോ കേൾക്കില്ല, ഇനി ഇത്തിരി ഇല്ലാത്ത ഈ ചെക്കനെയും കൂടി ചീത്തയാക്കിയാലെ അടങ്ങൂ എന്നാ?”
“ങേ…….. ഇത്തിരിയില്ലാത്ത ചെക്കൻ, ഞാൻ…….”എന്ന ഭാവമായിരുന്നു ശംഭുവിനപ്പോൾ.
“കണ്ടില്ലേ,ഒരുത്തനവിടെ ആടാൻ തുടങ്ങി.ഈ അച്ഛന്റെയൊരു കാര്യം.
ഒരു കള്ള് ഷാപ്പ് തന്നെ മുറിയിൽ ഉണ്ടാക്കിവച്ചിട്ടുണ്ട്,തോന്നും പോലെ കുടിയും.അച്ഛൻ ആവശ്യം പോലെ കുടിച്ചോ, അതിന് എന്റെ കണവനെ എന്തിനാ കുടിപ്പിക്കുന്നെ?”
“കേട്ടൊ മോനെ……. ഇതാ എന്റെ മോള്.എന്നെയിങ്ങനെ വഴക്ക് പറയാൻ ഇവൾക്കെ കഴിയൂ.ഒരല്പം സ്വാതന്ത്ര്യം കൂടുതൽ ഇവൾക്കുണ്ട്, അതിന്റെയാ.പക്ഷെ ഈ കട്ടായം മാത്രമെയുള്ളൂ എന്ന് മാത്രം.”വീണ കലിപ്പിച്ചു നിൽക്കുന്നതുകണ്ട് അച്ഛന്റെ പിറകിലൊളിച്ച ശംഭുവിനെ മുന്നിലേക്ക് നിർത്തിക്കൊണ്ട് അയാൾ പറഞ്ഞു.
“നിന്ന് ആടിക്കളിക്കാതെ ഒന്നിങ്ങു വരുന്നുണ്ടോ? അതെങ്ങനാ എന്റെ കണ്ണ് തെറ്റിയാൽ എന്തെങ്കിലും ഒപ്പിക്കാൻ നിക്കുന്ന കെട്ടിയോനും കൂട്ട് നിൽക്കാൻ അമ്മായിയപ്പനും.”