രാവിലെ തന്നെ എലുമ്പൻ വാസുവിനെ കൊണ്ടുവന്നു എങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ വൈകിട്ടായി.നേരത്തെയുള്ള തീരുമാനം പോലെ പത്രോസ് ഒന്ന് വൈകിച്ചു എന്ന് മാത്രം.രാജീവ് വരാൻ വൈകിയതും പത്രോസിന് ഗുണകരമായി.രാജീവന് നേരിയ സംശയം പോലും
കൊടുക്കാതിരിക്കാൻ പത്രോസ് പ്രത്യേകം ശ്രദ്ധിച്ചു.
വാസുവിന് കിട്ടിയ നിർദ്ദേശം പോലെ ചിത്രയുടെ വീട്ടിൽ കയറിയതിന്റെ ഉത്തരവാദിത്വം അയാൾ ഏറ്റെടുത്തു
പിറ്റേന്ന് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കാം എന്ന് നിർദ്ദേശം നൽകിയിട്ടാണ് രാജീവ് സ്റ്റേഷനിൽ നിന്നും പോരുന്നതും. അതുവരെ ലോക്കപ്പിൽ തന്നെ സൂക്ഷിക്കാനായിരുന്നു തീരുമാനവും.
വേണ്ട കാര്യങ്ങളൊക്കെ നേരിട്ട് പരിശോധിച്ചു ബോധ്യപ്പെട്ടശേഷം, കാവലിനും പെട്രോളിങ്ങിനും ആവശ്യത്തിന് ആളുകളുണ്ടെന്ന് ഉറപ്പ് വരുത്തിയതിനും ശേഷമാണ് രാജീവ് അവിടെ നിന്നും തന്റെ ലക്ഷ്യത്തിലേക്ക് തന്നെ എളുപ്പത്തിൽ എത്തിക്കുമെന്ന് താൻ കരുതുന്ന കാര്യമൊന്ന് ഉറപ്പിക്കാൻ സന്ധ്യയോട് കൂടെ യാത്രയായത്.
വാസു കുപ്പി തുറന്ന് അല്പം വെള്ളം കുടിച്ചു.ആ പൊതി കയ്യിലെടുത്തു.
വാസുവിന്റെ മുഖം തെളിഞ്ഞുവന്നു, അതിന്റെ ഒരുവശമല്പം മുഴച്ചുനിന്നു. ഒപ്പം അയാൾ അഴികൾക്കിടയിലൂടെ ലോക്കപ്പിന് പുറത്തേക്കൊന്ന്
നോക്കി.
അയാൾ പതിയെ ഭക്ഷണപ്പൊതി തുറന്നു.പൊതിയൽ അഴിക്കവേ വാസു പുറത്തേക്കും ശ്രദ്ധ പതിപ്പിക്കുന്നുണ്ടായിരുന്നു.അവിടെ
ഉണ്ടായിരുന്ന പോലീസുകാർ ഓരോ നാട്ടുവർത്തമാനങ്ങളും പറഞ്ഞ് ഇരിക്കുന്നുണ്ട്.തന്റെ ചുറ്റുപാടും ശ്രദ്ധിച്ചുകൊണ്ട് അയാൾ തന്റെ ഭക്ഷണം തുറന്നു.അതിൽ ഒരെഴുത്തുണ്ടായിരുന്നു, അതിൽ എങ്ങനെ കാര്യങ്ങൾ നീക്കണമെന്നും
രാത്രി അതിന്റെ ശാന്തതയിലാണ്.
ഏവരും ഉറക്കം പിടിക്കുന്ന സമയം.
സ്റ്റേഷനിനുള്ളിലെ ക്ലോക്കിൽ മണി ഒന്നടിച്ചു. അവിടെ ആകെയുള്ള മൂന് പോലീസുകാരും കസേരയിലിരുന്ന് മേശയിലേക്ക് കാലും നീട്ടി വച്ച് കൂർക്കം വലിച്ചുറന്നുന്നുണ്ട്. പാറാവ് നിന്നിരുന്ന പോലീസ് പോലും സ്റ്റൂളിട്ട് ഭിത്തിയിൽ ചാരിയുറങ്ങുന്നു.
തന്റെ സമയം വന്നുവെന്ന് വാസു മനസ്സിലാക്കി.പതിയെ അയാൾ എണീറ്റു.ഭക്ഷണപ്പൊതിയിൽ നിന്ന് ലഭിച്ച താക്കോൽ കയ്യിലെടുത്തു.
ഒപ്പം ലഭിച്ച ചെറിയ കമ്പികൊണ്ട് സെൽ പൂട്ടിയിരുന്ന താഴ് കുത്തിത്തുറന്നു പുറത്തേക്കിറങ്ങി.