രാജു ചെന്നു ഫോൺ എടുത്തു.
,, ഹാലോ
,, ഹാലോ ഇത് പുഞ്ചപ്പാടം സ്റ്റേഷൻ അല്ലെ
,, അതേ
,, ഇത് വിനായക ലോഡ്ജിൽ നിന്നും ആണ്.
,, എന്താ പ്രശ്നം.
,, സർ ഇവിടെ ഒരുത്തൻ വന്ന് ഭയങ്കര കുഴപ്പം. ഒരു സ്ത്രീയുമായി വന്നത് ആണ്. സംശയം തോന്നി ഞങ്ങൾ ചോദിച്ചു.
,, എന്നിട്ട് എന്താ.
,, അവന്റെ ഭാര്യ ആണ് എന്നാ പറഞ്ഞത്. കണ്ടിട്ട് തോന്നുന്നില്ല അതാ വിളിച്ചത്.
,, എന്നിട്ട് അവർ എവുടെ..
,, ഇവിടെ തന്നെ ഉണ്ട് കുഴപ്പം ആക്കി റൂം എടുത്തിട്ടുണ്ട്.
,, ഞങ്ങൾ എന്താ വേണ്ടത്.
,, അല്ല സംശയം തോന്നിയാൽ വിളിച്ചു പറയാൻ si പറഞ്ഞിരുന്നു.
,, അതിനു ഇവിടെ ആരും ഇല്ല.
,, ശരി സർ ഞങ്ങൾ പറഞ്ഞു എന്നെ ഉള്ളു…
,, ശരി.
രാജു ഫോൺ വച്ചു.
,, എന്താ രാജു.
,, ആ വിനായകയിൽ എന്തോ രണ്ടുപേർ റൂം എടുത്തിട്ടുണ്ട് അവർക്ക് സംശയം അവിഹിതം ആണോ എന്ന്.
,, നീ ഒന്ന് പോയി നോക്കിയിട്ടും വാ ഞാൻ ഇല്ലേ ഇവിടെ
,, ശരി…
രാജു ഒരു ഓട്ടോ പിടിച്ചു ലോഡ്ജിലേക്ക് തിരിച്ചു. പുഞ്ചപ്പാടം സ്റ്റേഷന്റെ അതിർത്തിയിൽ ആണ് ലോഡ്ജ്.
ഓട്ടോയിൽ നിന്നും ഇറങ്ങി രാജു റിസപ്ഷനിൽ ചെന്നു.
,, എന്താ എവിടെയാ അവർ
,, റൂം നമ്പർ 34 ൽ ഉണ്ട്.
,, നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ നോക്കിയിട്ടും വരാം.
രാജു റൂം നമ്പർ 34 ലക്ഷ്യം വച്ചു നടന്നു. അവൻ ആ വാതിലിൽ മുട്ടി. ഒരു 5 മിനിറ്റിനു ശേഷം ആണ് വാതിൽ തുറന്നത്.
വാതിൽ തുറന്നു വന്ന ആളെ കണ്ടു രാജു ഞെട്ടി. പോലീസ് വേഷത്തിൽ അവനെ കണ്ടു അയാളും.
തുടരും….