🖤രാവണത്രേയ 4🔥 [ മിഖായേൽ]

Posted by

മദ്യക്കുപ്പികളിലേക്ക് പോയത്…നടന്നു തുടങ്ങിയ അവൾ ആ കാഴ്ച കണ്ട് പതിയെ നടത്തം നിർത്തി ആ കുപ്പികളിലേക്ക് തന്നെ സൂക്ഷ്മമായി ഒന്ന് നോക്കി…അപ്പോഴും രാവൺ അവൾക് മുഖം നല്കാതെ തിരിഞ്ഞു നിൽക്ക്വായിരുന്നു…

ഈ നിരത്തി വച്ചിരിക്കുന്ന പതിവ് പാനീയങ്ങൾ രണ്ട് ദിവസം കൂടി കഴിയുമ്പോ ഇവിടെ നിന്നും ബൈ ബൈ പറയും കേട്ടോ രാവൺ…
നീ ഒരുപാട് മാറിയിട്ടുണ്ടെന്ന് അഗ്നി പറഞ്ഞപ്പോ ഞാൻ ശരിയ്ക്കും വിശ്വസിച്ചിരുന്നില്ല… പക്ഷേ ഇപ്പോ എല്ലാം ബോധ്യമായി…ഈ മാറ്റത്തിന്റെ രഹസ്യം ഇപ്പൊഴാ മനസിലായത്….
അതുകൊണ്ട് ഇവിടെ ചെറിയൊരു ശുദ്ധികലശത്തിന്റെ ആവശ്യമുണ്ട്….

അവളുടെ സംസാരം കേട്ട് കലിയടക്കി നിന്ന രാവണ് അവസാനം പറഞ്ഞ വാക്കുകൾ നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു….അവനാ ദേഷ്യത്തെ പൂർണമായും ശരീരത്തിലേക്കാവാഹിച്ച് അവൾക് നേരെ തിരിഞ്ഞു….റൂം വിട്ട് പുറത്തേക്ക് പോകാൻ തുനിഞ്ഞ അവളുടെ മുടിക്കുത്തിൽ മുറുകെ പിടിച്ച് അവളെ അവന് അഭിമുഖമായി നിർത്തിയതും അവളുടെ മുഖത്ത് ഒരുതരം ഞെട്ടലും വെപ്രാളവും നിറഞ്ഞു….

രാവൺ…എന്തായിത് രാവൺ…വിട്… എനിക്ക് വേദനിക്കുന്നു…

അവളതും പറഞ്ഞ് മുടിക്കുത്തിൽ അമർന്നിരുന്ന അവന്റെ കൈയ്യിനെ പൊതിഞ്ഞു പിടിച്ച് അതയച്ചെടുക്കാൻ കിണഞ്ഞു പരിശ്രമിച്ചു…. അവളുടെ പരിശ്രമത്തിന്റെ തോത് കൂടിയതും അവളുടെ ഒരു കൈയ്യിനെ കൂടി അവന്റെ കൈയ്യാൽ ബന്ധിച്ചു വച്ചു….രാവണിന്റെ കരുത്തിന് മുന്നിൽ അവൾ ശരിയ്ക്കും തളർന്നു പോവുകയായിരുന്നു…. എങ്കിലും അവന് മുന്നിൽ തോറ്റു കൊടുക്കാതെ അവളവന്റെ കൈയ്യിനെ തന്റെ കൈയ്യിൽ നിന്നും കുടഞ്ഞെറിയാൻ ശ്രമിച്ചു…..

രാവൺ…എന്റെ കൈയ്യീന്ന് വിട് രാവൺ…. ഇല്ലെങ്കിൽ ഞാൻ വിളിച്ചു കൂവും… മര്യാദയ്ക്ക് വിട് രാവൺ….

ത്രേയ പറഞ്ഞത് കേട്ട് മുഖത്തൊരു വിജയച്ചിരി നിറച്ചു കൊണ്ട്  അവനവളുടെ കൈയ്യിനെ അവൾക് പിന്നിലൂടെ പിണച്ചു കെട്ടി ഇടുപ്പോട് ചേർത്ത് അവളെ അവനോട് അടുപ്പിച്ചു നിർത്തി….

രാവൺ…എന്നെ വിടാൻ…

ത്രേയേടെ പ്രതിരോധ സ്വരത്തിന് മുന്നിൽ പുഞ്ചിരിയോടെ നിന്ന രാവൺ വീണ്ടും അവളുടെ കൈയ്യിലെ പിടിമുറുക്കി അവളെ ഒന്നുകൂടി അവനോട് ചേർത്തു നിർത്തി…അവനവളിൽ പ്രയോഗിച്ച ബലത്തിൽ അവളുടെ ഒരു കൈപ്പദം അവന്റെ നെഞ്ചിലേക്ക് അമർന്നു….അതുവരെയും ധൈര്യത്തോടെ നിന്ന ത്രേയയിൽ ചെറിയൊരു പേടി ഉടലെടുത്ത് തുടങ്ങിയിരുന്നു…. അതിനനുസൃതമായി അവളുടെ ശ്വാസഗതി പോലും ഏറി വന്നു….

നീ വിളിച്ചു കൂവെടീ… എല്ലാവരും അറിയട്ടേ…എല്ലാവരും ഓടിവരട്ടേ ഇവിടേക്ക്…!!!
പക്ഷേ ആ വരുന്നവരോടെല്ലാം ഉത്തരം പറയേണ്ടത് ഞാനല്ല…നീയാണ്…കാരണം അസമയത്ത് ഒരാണിന്റെ മുറിയിൽ…അതും അവൻ മദ്യ ലഹരിയിൽ ഇരിക്കുമ്പോ നീ കടന്നു വന്നതിന്റെ ഉദ്ദേശം…അത് നീ തന്നെയാണ് എല്ലാവരേയും അറിയിക്കേണ്ടത്…രാവൺ പണ്ടേ മോശപ്പെട്ട ക്യാരക്ടർ ഉള്ളവനായിരുന്നു…അതിന്റെ കൂടെ ഇങ്ങനെ ഒരെണ്ണം കൂടി വന്നാലും എനിക്ക് യാതൊരു problem ഉം ഇല്ല…. പക്ഷേ ത്രയമ്പക വേണുഗോപൻ അങ്ങനെ ആയിരുന്നില്ല…. അതുകൊണ്ട് നീ വിളിച്ചു കൂവിയാൽ തെറ്റുകാരി ആകാൻ പോകുന്നത് നീ മാത്രമായിരിക്കും….

രാവൺ പറഞ്ഞത് കേട്ട് സ്തബ്ധയായി നിൽക്കാനേ ത്രേയയ്ക്ക് കഴിഞ്ഞുള്ളു…അവളുടെ കൈയ്യിലും മുടിക്കുത്തിലും മുറുകിയിരുന്ന പിടി ചെറിയ തോതിൽ അവളിൽ വേദനയുളവാക്കുന്നുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *