ഇവിടേക്ക് വരും മുമ്പേ ചില കാര്യങ്ങൾ അഗ്നി വഴി അറിഞ്ഞിരുന്നു…. പക്ഷേ രാവൺ അങ്ങനെയൊക്കെ ചിന്തിയ്ക്കുംന്ന് വിശ്വാസം വന്നില്ല….ത്രേയേടെ സ്വരത്തിൽ തെളിഞ്ഞു നിന്ന കടുപ്പം കേട്ട് രാവണവളുടെ വാക്കുകളെ പുച്ഛിച്ച് തള്ളി..
നീ എനിക്ക് മുന്നിൽ ഇങ്ങനെ തന്നെ പറയും എന്നെനിക്ക് അറിയാമായിരുന്നു ത്രേയ…
കാരണം മാനംവിറ്റ് ജീവിക്കുന്നവൾക്ക് പോലും സമൂഹത്തിന് മുന്നിൽ നിരത്തി വയ്ക്കാനായി അവളുടേതായ കുറേ ന്യായങ്ങൾ ഉണ്ടാവും..
അതുപോലെ ഒന്ന് നീയും ഇപ്പോൾ പറഞ്ഞു അത്രതന്നെ…
അത്തരത്തിൽ ജീവിച്ച ഒരുത്തിയെ ജീവിത സഖിയാക്കുന്നതിലും ഭേദം ഈ രാവണങ്ങ് മരിയ്ക്കുന്നതാ നല്ലത്…
മതി രാവൺ… ഞാൻ പണ്ട് ചെയ്തത് തെറ്റായിരുന്നു… പക്ഷേ അതിനെല്ലാം എന്റേതായ കാരണങ്ങളുണ്ടെനിക്ക്… അതിന്റെയെല്ലാം പേരിൽ ഒന്നും മനസിലാക്കാതെ നീ ഇപ്പോഴും എന്നെ അകറ്റി നിർത്തുകയാണ്…
പക്ഷേ അതിന്റെ പേരിൽ എന്റെ മനസിൽ നിന്നോടുള്ള ഇഷ്ടത്തിന്റെ ഒരു ചെറു കണിക പോലും കുറഞ്ഞിട്ടില്ല… കാരണം നീ എന്താണെന്നും നിന്റെ മനസെന്താണെന്നും എന്നേക്കാൾ നന്നായി മനസിലാക്കിയ ഒരാൾ ഈ ഭൂമിയിൽ ഇല്ല രാവൺ… എല്ലാം തിരിച്ചറിഞ്ഞ് നീ എന്നെ സ്നേഹിച്ചു തുടങ്ങുമ്പോ നീ കാണിച്ചു കൊണ്ടിരിക്കുന്ന ഈ revenge ഞാനൊരിക്കലും നിന്നോട് കാട്ടില്ല…കുറ്റബോധത്താൽ നീറുന്ന നിന്റെ മനസിനെ ഞാനായി കുത്തി നോവിക്കാനും വരില്ല…
കുറ്റബോധം…അതും എനിക്ക്… നിന്നോട്…
അതിന്റെ ആവശ്യമില്ല ത്രേയ…
നീയാണ് തെറ്റുകളിലൂടെ സഞ്ചരിച്ചത്…. എന്റെ മനസിലെ ഇഷ്ടത്തെ നിഷ്കരുണം ചവിട്ടിയരച്ചു കളഞ്ഞിട്ടാണ് നീ പോയത്…ആ നിന്നോട് എനിക്ക് കുറ്റബോധം…ല്ലേ… ന്മ്മ… നന്നായിട്ടുണ്ട്….
രാവണിന്റെ മുഖത്ത് നിറഞ്ഞു നിന്ന ചിരി കണ്ടതും അവന് മുന്നിൽ എന്ത് പറയണം എന്നുകൂടി ബോധ്യമില്ലാതെ നിൽക്ക്വായിരുന്നു ത്രേയ… പിന്നെ രണ്ടും കല്പിച്ച് അവൾ മനസിൽ കുറച്ച് കടുത്ത നിലപാടുകൾ കണക്ക് കൂട്ടിവച്ചു…
നീ എത്ര ചിരിച്ചാലും നിന്റെ ഉള്ള് പുകയുന്നത് എനിക്ക് കാണാം രാവൺ…
അതിനെ നിനക്ക് എന്നിൽ നിന്നും മറയ്ക്കാൻ കഴിയില്ല… അതുകൊണ്ട് ഒരു പ്രധാനപ്പെട്ട തീരുമാനം നിന്നെ അറിയിക്കാനാ ഞാനിവിടേക്ക് വന്നത്….
ത്രേയ പറഞ്ഞത് കേട്ട് രാവണവളിലേക്ക് ശ്രദ്ധ കൊടുത്തു….
നാളെ വല്യച്ഛൻ എന്റെ സമ്മതം ചോദിക്കാൻ വരുമെന്നാ പ്രഭയങ്കിളിനോട് പറഞ്ഞത്…
ഞാനീ വിവാഹത്തിന് പൂർണ സമ്മതം അറിയിക്കാൻ പോക്വാ…നീയും ഇതിനെ എതിർക്കാൻ ശ്രമിക്കരുത്….ശ്രമിച്ചാലും അത് നടക്കാൻ പോകുന്നില്ല എന്നുള്ളതാണ് സത്യം…
പിന്നെ നീ പറഞ്ഞത് പോലെ നിനക്ക് വേദ്യയേയോ ആരെ വേണമെങ്കിലും താലികെട്ടാം… പക്ഷേ ഒരു condition…നിന്റെ താലിയുടെ ആദ്യ അവകാശി…അത് ഈ ത്രേയ മാത്രമായിരിക്കും…
നിന്റെ താലിയുടെ അവകാശിയായി… നിന്റെ ഭാര്യയായി ഒരു ദിവസമെങ്കിൽ ഒരു ദിവസം ഞാനീ പൂവള്ളിയിൽ ജീവിക്കും…അതിന് ശേഷം മാത്രമേ മരണത്തിന് പോലും നമ്മളെ പിരിക്കാൻ കഴിയൂ രാവൺ….നിന്നെ ഞാനാ പഴയ രാവണാക്കി മാറ്റും…നോക്കിക്കോ….
ത്രേയ അത്രയും പറഞ്ഞ് തീരും വരെയും അതിനൊരു മറുപടി പോലും നല്കാതെ നിൽക്ക്വായിരുന്നു രാവൺ…അവളുടെ സ്വരത്തിൽ നിറഞ്ഞു നിന്ന ഉറച്ച നിലപാട് അവനെ ശരിയ്ക്കും അമ്പരപ്പിച്ചിരുന്നു…അവളുടെ തീരുമാനം അവന് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് അവളവനെ മറികടന്ന് നടന്നു…. പെട്ടന്നാണ് അവളുടെ കണ്ണുകൾ മുന്നിലെ ടേബിളിൽ നിരത്തി വച്ചിരുന്ന