🖤രാവണത്രേയ 4🔥 [ മിഖായേൽ]

Posted by

ഞാൻ ഒരുതവണ പറഞ്ഞില്ലേടീ നിന്നെ ഞാൻ വിവാഹം ചെയ്യില്ലാന്ന്…

വിവാഹം ചെയ്യും രാവൺ..ഇവിടെയുള്ളവരുടെ തീരുമാനങ്ങളുടെയെല്ലാം പൂർണരൂപം നാളെ പൂവള്ളിയിലെ പൊതുസഭയിൽ വല്യച്ഛൻ അവതരിപ്പിക്കും….
പൂർണരൂപം അല്ല…ഭാഗീകമായ തീരുമാനങ്ങൾ…അപ്പോഴും കാര്യങ്ങൾ കൃത്യമായും വ്യക്തമായും അറിയുന്ന ആറു പേരിവിടെ ഉണ്ടാവും… വല്യച്ഛൻ,വല്യമ്മ, പ്രഭയങ്കിൾ,വേദ്യ,നീ പിന്നെ ഞാൻ…. തീരുമാനങ്ങൾ പൊതുസഭയിൽ അറിഞ്ഞാൽ ബാക്കിയെല്ലാവരും കേട്ട മാത്രയിൽ തന്നെ സമ്മതം മൂളും….കാരണം എല്ലാവർക്കും മുന്നിൽ എന്റെയും നിന്റെയും പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാതാക്കുക എന്നതാണ് ഈ വിവാഹം കൊണ്ടുള്ള ലക്ഷ്യം….പൂവള്ളിയെ പഴയ പൂവള്ളിയാക്കി മാറ്റുക….
പക്ഷേ യഥാർഥ ലക്ഷ്യം മറ്റൊന്നാണ് ല്ലേ….അത് ഈ പറയുന്ന ആറുപേരുടെ മാത്രം മനസിൽ പൂഴ്ത്തി വയ്ക്കേണ്ട രഹസ്യ അജണ്ടയാണ്…

സഭകൂടി തീരുമാനം അറിയിച്ചാൽ എല്ലാവരും ഒരുപോലെ ഈ തീരുമാനത്തെ പിന്താങ്ങും… അങ്ങനെ എല്ലാവരുടേയും ആശിർവാദത്തിൽ ചെറിയൊരു ചടങ്ങോടെ നീ എന്റെ കഴുത്തിൽ താലി കെട്ടുന്നു… പരസ്പരം പുകമറ തീർത്ത കുറച്ചു നാളത്തെ ജീവിതം നയിക്കുന്നു….ഒരപകടത്തിലോ ദുരന്തത്തിലോ ഞാൻ മരണമടയുന്നു….അതിന്റെ ദുഃഖാചരണത്തിന് ശേഷം വളരെ വലിയ ആഘോഷത്തോടെ നീ വേദ്യയെ വിവാഹം ചെയ്യുന്നു….ഇതല്ലേ ആ പ്ലാനിന്റെ പൂർണരൂപം…

രാവണത് കേട്ട് അവളെ തന്നെ ഉറ്റുനോക്കി നിന്നു…

ഞാൻ പറഞ്ഞത് പോലെ തന്നെയാണ് ല്ലേ രാവൺ…. നിന്റെ മുഖം എനിക്കത് പറഞ്ഞു തരുന്നുണ്ട്….

എന്ത് പറഞ്ഞു തരുന്നൂന്ന്…നീ ഈ പറയുന്ന നീക്കങ്ങളൊന്നും എനിക്കറിയില്ല…
പിന്നെ എന്തിന്റെ പേരിലായാലും ഞാൻ നിന്നെ വിവാഹം ചെയ്യാനും താൽപ്പര്യപ്പെടുന്നില്ല..,

നീ എന്നെ വെറുക്കും തോറും ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും രാവൺ…വല്യച്ഛനും പ്രഭയങ്കിളും എന്റെ മരണം പ്രതീക്ഷിച്ചാണ് എന്നെ നിനക്കൊപ്പം ചേർത്ത് വയ്ക്കാൻ ശ്രമിക്കുന്നത്…
പക്ഷേ നിന്റെ ആ ജാതകം ദോഷത്തെ ഞാനിപ്പോ ഒരുപാട് ഇഷ്ടപ്പെടുന്നു രാവൺ…
അതില്ലായിരുന്നെങ്കിൽ തീരുമാനിച്ച മുഹൂർത്തത്തിൽ നീ വേദ്യയുടെ കഴുത്തിൽ താലി കെട്ടില്ലായിരുന്നോ….
ഇതാകുമ്പോ അവളതിന് മുതിരില്ല… എനിക്ക് വേണ്ടി ആ സ്ഥാനം ഒഴിഞ്ഞു കിടക്കേം ചെയ്യും…

ഹോ… എന്റെ ജാതകം ദോഷം തിരിച്ചറിഞ്ഞ് മരണത്തിന് കീഴടങ്ങേണ്ടി വന്നാൽ പോലും എനിക്ക് മുന്നിൽ തല നീട്ടി തരാൻ നീ തയ്യാറാണെന്ന് ബോധ്യപ്പെടുത്താനാവും ഇപ്പോഴുള്ള ഈ വരവ് ല്ലേ… അത്രയ്ക്ക് ദിവ്യ പ്രണയം ആയിരുന്നില്ലേ നിനക്ക് എന്നോട് ഉണ്ടായിരുന്നത്….

രാവൺ പുച്ഛത്തോടെ അത്രയും പറഞ്ഞ് അവളെ തന്നെ ഉറ്റുനോക്കി നിന്നു…

ആയിരുന്നത് എന്നല്ല രാവൺ…ഇപ്പോഴും ആ ദിവ്യ പ്രണയം തന്നെയാണ് എനിക്ക് നിന്നോടുള്ളത്.. പക്ഷേ അതൊന്നും നിന്റെ മുന്നിൽ തെളിയിക്കേണ്ട ആവശ്യം എനിക്കില്ല….

പിന്നെ എന്തിനാടീ നീയിപ്പോ ഇവിടേക്ക് അവതരിച്ചിരിക്കുന്നേ…നീ ഇത്രയും നാൾ ആർക്കൊപ്പം എങ്ങനെ ജീവിച്ചോ അതുപോലെ പോരായിരുന്നോ…???

ഹോ… അപ്പോ രാവണിനെതിരെ കള്ളസാക്ഷി പറഞ്ഞ് ചതിച്ചിട്ട് പോയ എനിക്ക് ഈ മനസിൽ ഇങ്ങനെയും വിശേഷണം നല്കിയിട്ടുണ്ടോ…അത് ഞാൻ

Leave a Reply

Your email address will not be published. Required fields are marked *