” വരുമ്പോൾ നീ എന്തായാലും നിന്റൊരു തൂവാല കൂടി എടുക്കണം ….”
ഞാൻ അത് പറഞ്ഞപ്പോൾ വീണ്ടും അവൾ അന്തം വിട്ടു..
” ഈ എട്ടാണിതെന്താ പറ്റിയത് …!! ഇനീപ്പോ തൂവാല എന്തിനാ..?? ”
അവൾ എന്നോട് ചേർന്നിരുന്നു കൈയിൽ പിടിച്ചമർത്തിക്കൊണ്ടു ചോദിച്ചു …
” അത് നീ നടന്നല്ലേ വരണത് , അപ്പൊ നിന്റെ വിയർപ്പിന്റെ മണമുണ്ടാവൂലോ അതിനു ….! അതെനിക്ക് സൂക്ഷിച്ചു വെക്കാനാണെടീ…!!
ഞാൻ പറയുന്നത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു….
” ഞാൻ ഇന്നാള് എന്റെ അവസ്ഥ കണ്ടു സ്വയം കരുതീത് എനിക്ക് വട്ടാണെന്നാണ്…….പക്ഷെ ഇപ്പൊ മനസിലായി കാണാണ്ടിരുന്നപ്പോ ശെരിക്കും വട്ടായത് എന്റെ ഏട്ടനാണ്……അല്ലേങ്കിപ്പിന്നെ ഇങ്ങനൊക്കെ ഓരോന്ന് ചോദിക്കുമോ..!!”
അവൾ ഇതും പറഞ്ഞു മുഖം പൊത്തി വീണ്ടും ചിരിച്ചു…..എനിക്കെന്തോ അതൊക്കെ കേട്ട് വിഷമം പോലെ തോന്നിയപ്പോൾ ഞാൻ ഒന്നും മറുപടി പറഞ്ഞില്ല …..പോകാമെന്ന് പറഞ്ഞു എണീറ്റു ..
പിന്നെ ഞങ്ങൾ വീട്ടിലേക്കു നടന്നു ….ഉമ്മറത്ത് അച്ഛനും അമ്മയും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു …സമയം 12 മണിയായിട്ടുണ്ട്..
” ഊണ് കഴിഞ്ഞു പോവാംട്ടോ മനു ……”
അമ്മ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല …
” അയ്യോ , അത് വേണ്ട അമ്മേ , കൊറേ ദിവസത്തിന് ശേഷം വന്നതല്ലേ , എന്റെ അമ്മ പ്രശ്നമാക്കും …”
ഞാൻ കാര്യം തുറന്നു സമ്മതിച്ചു …അത് കേട്ട് അവർ ചിരിച്ചു …