” അയ്യോ എന്റെ പൊന്നേ , ഞാൻ കളിയാക്കിയതല്ല……നീ ഗമ കാണിക്കാതെ ഒന്ന് തുറക്ക്….അമ്മൂന്റെ എട്ടനല്ലേ ചോദിക്കുന്നെ ..പ്ലീസ്..!!”
ആദ്യമാദ്യം സമ്മതിക്കാതെ തലയാട്ടിയിരുന്ന അവൾ അവസാനത്തെ എന്റെ ഡയലോഗിൽ വീണു…..പിന്നെ മടിച്ചുമടിച്ചു വാ തുറന്നു…
ഭംഗിയായി അടുക്കിവെച്ചതുപോലെ ഉള്ള വെള്ള പല്ലുകൾ ..താഴ്‌വരിയിലും മേൽ വരിയിലും എല്ലാം ഒരേ നിരയിൽ മുത്തുകൾ പോലെ…ഒന്നിന് പോലും കേടോ ഒരു നിറംമാറ്റം പോലും ഇല്ല….ശെരിക്കും ഞാൻ അത്ഭുതപ്പെട്ടു….അവൾ വാ അടച്ചു ഒന്ന് ഉമിനീരിറക്കി ….പിന്നെ എന്റെ കവിളിന്റെ രണ്ടു ഭാഗത്തും നുള്ളിപ്പിടിച്ചു ..
” ഇതൊക്കെ എന്തിനാ ഏട്ടാ നോക്കണേ…? ”
അവൾ നേരത്തെ ഉണ്ടായിരുന്ന സംശയത്തിൽ ചോദിച്ചു ..
” നീ പണ്ട് ചോക്ലേറ്റ് ഒന്നും തിന്നിട്ടില്ലേ അമ്മൂ..? ”
ഞാൻ മറുപടി ചോദ്യമാണ് ചോദിച്ചേ…
” എനിക്കിഷ്ടമല്ല ചോക്ലേറ്റ്…..പണ്ടും ഇല്ല ,ഇപ്പളും ഇല്ല…..”
അവൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ പറഞ്ഞു ….
” നീ ചിരികുമ്പോളെല്ലാം ഞാൻ വിചാരിച്ചിരുന്നു ഒരു ദിവസം ഇങ്ങനെ കാണണമെന്ന്…..ഒരു ഇഷ്ടം ..!! നിന്റെയല്ലാതെ നാട്ടിലെ വേറെ പെണ്ണുങ്ങളോടൊന്നും ഇങ്ങനെ ചോയ്ക്കാൻ പറ്റില്ലല്ലോ മോളെ…”
ഞാൻ അവളുടെ മുഖത്ത് കൈവെച്ചു പറഞ്ഞു….പിന്നെ എണീറ്റിരുന്നു ..
” ശെരി , അതൊക്കെ പോട്ടെ ….നീ ഇന്നു വൈകീട്ട് നിത്യെടെ വീട്ടിലൊക്കെ പോയി അവളേം കൊണ്ട് നമ്മുടെ വീട്ടിലും വായോ ട്ടോ….
ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ ശങ്കയിൽ എന്റെ മുഖത്ത് നോക്കി ..
” അയ്യോ ….അതെന്തിനാ ഏട്ടാ ..?? ”
നഖം കടിച്ചുകൊണ്ട് അവൾ എന്നോട് ചോദിച്ചു …അവളുടെ ഉള്ളിലെ ടെൻഷൻ അതിൽ നിന്നുതന്നെ എനിക്ക് മനസിലായി …ഞാൻ ആ കൈ തട്ടിമാറ്റി ..
” നഖം കടിക്കാതെടീ ……നീ വരണമെന്ന് പറയുന്നത് എന്തിനാണെന്ന് വെച്ചാൽ ഇടക്ക് അങ്ങോട്ടൊക്കെ വന്നു അമ്മയോട് ഒരു ബന്ധം ഉണ്ടാക്കിയെടുക്ക് …..ഒരു അമ്മായിയമ്മയെ പരിചയപ്പെടുന്ന പോലെ പോവരുത് , നീ നിന്റെ സാധാരണ പോലെ ചെയ്തോ ..”
ഞാൻ അവളെ ഒന്ന് ബൂസ്റ്റ് ചെയ്യാൻ പറഞ്ഞു…അവൾ തലകുലുക്കി സമ്മതിച്ചു …
” ഞാൻ വൈകീട്ട് നിത്യയേം കൂട്ടി വരാം…5 മണിയൊക്കെ ആവുമ്പോളേക്ക് എത്താം ….ഇനിപ്പോ അവൾ വരൂലേ ആവൊ ..!!”
അവൾ ആലോചനയോടെ എന്നോട് പറഞ്ഞു …..
” അതൊക്കെ വരും , അവളോട് കാര്യം പറഞ്ഞാൽ മതി….”
ഞാൻ സമാധാനിപ്പിച്ചു …അവൾ ആശ്വാസത്തോടെ നിശ്വസിച്ചുകൊണ്ടു തലയാട്ടി …….