” സോറി ഏട്ടാ……”
അതും പറഞ്ഞു അവളെന്റെ മുഖം അവളുടെ നേരെ തിരിച്ചു…
” ലവ് യൂ സോ മച്ച്…..”
അവൾ എന്റെ കണ്ണിൽ നോക്കി പ്രണയം തുളുമ്പുന്ന മുഖത്തോടെ പറഞ്ഞു…….ഞാൻ പുഞ്ചിരിച്ചപ്പോളാണ് അവൾക് സമാധാനമായത്…..നിലാവ് പോലെ വിടർന്ന ചിരിയോടെ അവളെന്നെ നോക്കി കണ്ണിറുക്കി …..അത് കണ്ടു മയങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു മുഖം തിരിച്ചു ….
” എന്ത് പറ്റി …..പെണക്കം മാറീലെ ..?? ”
അവൾ വീണ്ടും എന്റെ മുഖം അവളുടെ നേരെ തിരിച്ചുപിടിച്ചു ….
” അതൊന്നുമല്ല …എനിക്ക് കണ്ട്രോൾ കിട്ടാത്തോണ്ടു ഞാനൊന്നു മാറ്റിപ്പിടിച്ചതാ…”
ഞാൻ ഉള്ളത് ഉള്ളപോലെ പറഞ്ഞു…അവള്ക്കെങ്ങനെ ഫീൽ ചെയ്താലും കൊഴപ്പമില്ലെന്നു വിചാരിച്ചു …അല്ലപിന്നെ..!!
നമ്മളോടാ കളി ..!!
“അയ്യടാ…..കണ്ട്രോൾ ഇപ്പൊ തൽക്കാലം കളയണ്ട , അതിനൊക്കെ നമുക്ക് ഒരുപാട് ടൈമുണ്ട് ട്ടോ …”
അവൾ എന്റെ മൂക്കിൽ മുക്കുരുമ്മിക്കൊണ്ട് പറഞ്ഞു….
” അയ്യേ ….ഞാൻ അതല്ല ഉദേശിച്ചത് …അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതിയെടീ , ഇപ്പൊ ഉമ്മയുടെ കാര്യമാ പറഞ്ഞത് …”
ഞാനും വിട്ടുകൊടുത്തില്ല …ഇത് കേട്ടതോടെ അവൾ വീണ്ടും ചുവന്നു …
” ഛീ …..!! എന്തൊക്കെയാ പറയണേ ….!! ഇങ്ങനാണേൽ ഞാനിനി ഏട്ടനോട് മിണ്ടൂല ….”
അവൾ പറയലും മുഖം കുട്ടിക്കലം പോലെ ആക്കലും കഴിഞ്ഞു …എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു …
” സംഗതിയൊക്കെ ശെരി അമ്മുട്ട്യേ , ഞാൻ നിന്നെ കല്യാണം കഴിക്കുന്നത് എനിക്ക് ഷോക്കേസിൽ കൊണ്ടുപോയി വെക്കാനോ അമ്പലത്തിൽ പ്രതിഷ്ഠിച്ചു പൂജ നടത്താനോ ഒന്നുമല്ല , നമ്മളും കുഞ്ഞുങ്ങളും ഒക്കെയായി സ്നേഹിച്ചും തല്ലുകൂടിയും ഒക്കെ ജീവിക്കാൻ വേണ്ടിയാ ….ഇതൊക്കെ അതിൽ പെടും …അത് മോൾ മറക്കണ്ട …”
ഞാൻ കുറച്ചു കടുപ്പിച്ചുതന്നെ പറഞ്ഞു …..അല്ലെങ്കിൽ ചെലപ്പോ അതിനു കാര്യം മനസ്സിലായെന്നു വരില്ല …അവൾ എന്റെ മുഖത്ത് നോക്കി , ഒരു മറുപടിയൊന്നും തന്നില്ല….ഞാൻ അവളുടെ കൈ രണ്ടും ചേർത്തുപിടിച്ചു കണ്ണിൽ നോക്കി ….