അവൾ കലിപ്പ് വിട്ടിട്ടില്ല..അതോ ഇനിയിപ്പോ സങ്കടമാണോ ..രണ്ടായാലും രക്ഷയില്ല…..എണീക്കാൻ നോക്കിയപ്പോ അവൾ സമ്മതിച്ചില്ല ,പിടിച്ചു അവിടെത്തന്നെ കിടത്തി….
” നിന്നോട് സംസാരിക്കാൻ തന്നെ ….നീ പറ അമ്മുട്ട്യേ ….എങ്ങനുണ്ടാർന്നു ഇത്ര ദിവസം..??”
കാണാതിരുന്ന ദിവസത്തെപറ്റി ഞാൻ അവളോട് ചോദിച്ചു…..അത് കേട്ട് അവൾ ഒന്ന് ദീർഘനിശ്വാസം വിട്ടു…അവളുടെ ശ്വാസത്തിന്റെ ചൂടുകാറ്റ് എന്റെ മുഖത്ത് തട്ടി …
” എന്റെ ജീവിതത്തിൽ ഇത്രേം ഞാൻ വെറുത്ത ദിവസങ്ങൾ വേറെ ഉണ്ടോന്നു സംശയമാണ് ഏട്ടാ……ഏട്ടനെപ്പറ്റി ഓർക്കാത്ത ഒരു നേരം പോലും ഉണ്ടായിട്ടില്ല.., മിസ്സ് ചെയ്തു ചെയ്ത് ചെലപ്പോ സങ്കടം കൂടും ,ആരോടും സംസാരിക്കാൻ പോലും മനസ് വരില്ല…..”
അവൾ എന്റെ ഷർട്ടിന്റെ ബട്ടണിൽ കളിച്ചുകൊണ്ടു പറഞ്ഞു…ഞാൻ ഇതെല്ലാം പറയുമ്പോൾ അടിയ്ക്കടി മാറുന്ന അവളുടെ മുഖഭാവം നോക്കി വെറുതെ കിടന്നു….ഞാൻ കണ്ണിമയ്ക്കാതെ നോക്കുന്നത് കണ്ടു അവൾക്കു എന്തോ വല്ലായ്മ തോന്നി ..
” ന്തിനാ ഏട്ടാ ഇങ്ങനെ നോക്കണേ….??? ”
എന്റെ മുഖത്ത് നോക്കാനുള്ള മടി കൊണ്ട് ഇടക്കിടെ പാളി നോക്കിയാണ് ചോദികുന്നത് …ഞാൻ അവളുടെ മുഖം രണ്ടു കയ്യിലും കോരിയെടുത്തു …
” നിന്നെക്കാണാൻ എന്തൊരു ഭംഗിയാ അമ്മുട്ട്യേ ….!!! ”
നാണത്താൽ കൂമ്പുന്ന മുഖത്ത് നോക്കി ഞാൻ ചോദിച്ചപ്പോൾ തുടുത്ത കവിളുകളുമായി അവൾ കണ്ണുകൾ താഴ്ത്തി….ആ ഒരൊറ്റ ഡയലോഗിൽ അവളുടെ ഭംഗി എത്രയോ ഇരട്ടി കൂടിയതായി എനിക്ക് തോന്നി ….
ഞാൻ വീണ്ടും നോക്കികൊണ്ടിരിക്കുന്നത് കണ്ടു അവൾ കുസൃതിയോടെ എന്റെ കണ്ണുകൾ പൊത്തിപ്പിടിച്ചു ….ഞാൻ തടയാൻ പോയില്ല……കുറച്ചു കഴിഞ്ഞു കയ്യെടുത്തപ്പോൾ ഞാൻ പുഞ്ചിരിയോടെ അതേ നോട്ടം നോക്കി , അതുകണ്ട അവൾ വീണ്ടും എന്റെ കണ്ണ് മറച്ചു …..
” അതേയ് ….ഈ മുഖം മാത്രമല്ല നിന്നെ മൊത്തത്തിൽ ഞാൻ വാങ്ങിച്ചിട്ടുണ്ട്……നിന്റെ മുഖം മതിയാകുന്നവരെ കാണാനും കൂടി വേണ്ടിയാണു ഇത്ര ഓടിപ്പിടിച്ചു ഞാൻ വന്നതും ….അതുകൊണ്ട് ഈ പരിപാടി ആണെങ്കിൽ ഞാൻ ഇനി വരുന്നേ ഇല്ല …..”
ഞാൻ അതും പറഞ്ഞു അവളുടെ മടിയിൽ നിന്നും എണീക്കാൻ നോക്കി , അവൾ ബലം പ്രയോഗിച്ചു കിടത്താൻ നോക്കിയെങ്കിലും ഞാൻ എണീറ്റിരുന്നു ….അവൾ ആകെ ധർമസങ്കടത്തിൽ ആയെന്നു മുഖം കണ്ടപ്പോൾ മനസിലായി …..
5 മിനിറ്റ് ഞാൻ സംസാരിക്കാതെ ഇരുന്നപ്പോൾ അവൾ എന്റെ കയ്യെടുത്ത് നെഞ്ചോടു ചേർത്തു….ഞാൻ എന്റെ മുഖം കൃത്രിമമായ അനിഷ്ടത്തോടെ തിരിച്ചു ..