അതു പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…..
” ഇടക്ക് വിളിക്കണം ട്ടോ , കല്യാണം ചെലപ്പോ ഉടനെ നടത്തും , ഞാൻ ആരെയും വിളിക്കില്ല ,അറിഞ്ഞാലും വരരുത് …., എന്നെ ഓർത്താൽ മതി ട്ടോ …ഞാൻ പ്രാർത്ഥിക്കും മാഷും അമ്മുട്ടിയും ഒന്നാവാൻ , പിന്നെ ശബരി ഇനിയുള്ള ജീവിതത്തിൽ എന്നും എപ്പോളും കൂടെയുണ്ടാവാൻ……സന്തോഷമായിരിക്കൂ ട്ടോ..!”
ക്ലാസിൽ പലരും ഇതേ അവസ്ഥയിൽ ആയിരുന്നതിനാൽ കണ്ണുകൾ തുടച്ചും കൈകൾ ചേർത്തുപിടിച്ചും ഇതെല്ലാം കണ്ടിരുന്നു…..
റസീനയുടെ നിക്കാഹു കഴിഞ്ഞതാണ് , ഇനി കോഴ്സ് കഴിഞ്ഞതിന് ശേഷം കല്യാണം….വളരെ ഓർത്തഡോൿസ് ആയ ഒരാളായിരുന്നു അവളുടെ ഭർത്താവ്, അവളെക്കാൾ 20 വയസിനു മൂത്ത പുളളിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഇവളുടെ അതിയായ ആഗ്രഹത്തിൽ സ്വന്തം വീട്ടിലും ,ഭർത്താവിനോടും വാശിപിടിച്ചു കോഴ്സിന് ചേർന്നതാണ് അവൾ…..ഇതിന് ശേഷം അവൾക്കൊരു ആഗ്രഹവും ഉണ്ടാവില്ലെന്നും , ഉണ്ടായാൽതന്നെ നടത്തികൊടുക്കേണ്ടെന്നും ഉള്ള ഉറപ്പിലാണ് അവളെ ഇതിന് വിട്ടത് .. ഒരു ടീച്ചർ ആവാൻ കൊതിച്ചു B ed എടുത്തു , ഇനിയുള്ള ജീവിതം പക്ഷെ ഭർത്താവിന്റെ വലിയ വീട്ടിൽ വയ്യാത്ത ഉമ്മയെ നോക്കാൻ വേണ്ടി മാത്രം ആണെങ്കിൽ പോലും അവൾ പഠിച്ചത് അത്രയും ആത്മാർത്ഥമായിട്ടായിരുന്നു ……
നിറകണ്ണുകളോടെ ഞാൻ അവളെ അടർത്തി മാറ്റി പിന്തിരിഞ്ഞു നോക്കാതെ വേഗത്തിൽ ഹോസ്റ്റലിലേക്ക് നടന്നു…..
തുടരും ………..
മനസ്സിൽ തോന്നുന്നത് അതുപോലെ എഴുതിവെക്കുകയാണ് ഇപ്പോൾ ചെയുന്നത് , ഒരാവർത്തി വായിക്കാൻ പോലും സമയക്കുറവ് സമ്മതിക്കുന്നില്ല……നിങ്ങൾക്ക് ഇഷ്ടപ്പെടുമോ ഇല്ലേ എന്നൊന്നും ചിന്തിച്ചിട്ടില്ല , വായിച്ചതിനു ശേഷം അഭിപ്രായം അറിയിക്കുക….
ഇതിൽ റസീന എന്ന കഥാപാത്രം എനിക്കേറെ പ്രിയപ്പെട്ട എന്റെ ജീവിതത്തിലെ തന്നെ വ്യക്തിയാണ് ……ഇതിലെ ആ കഥാപാത്രവുമായുള്ള മുഴുവൻ കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ്…….ഇന്നും അവൾ എവിടെയോ ഉണ്ട് , വലിയൊരു വീട്ടിൽ പുറത്തേക്കിറങ്ങാനോ ആരോടെങ്കിലും ഫോണിൽ പോലും സംസാരിക്കാനോ അനുവാദമില്ലാതെ ,ഞാൻ ഇവിടെ വിവരിച്ച അതുപോലെ മനസ്സിൽ അടക്കിപ്പിടിച്ച എത്രയോ ആഗ്രഹങ്ങളുമായി അടിമയെപ്പോലെ ……നിന്നെ ഞാനിപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നു എന്റെ പ്രിയ കൂട്ടുകാരീ …
പതിവുപ്പോലെ പറയട്ടെ ,നിങ്ങളുടെ കാത്തിരുപ്പിനുള്ള പ്രതിഫലമായിട്ടുണ്ടോ എന്നറിയില്ല , ഇഷ്ടപ്പെടുമെന്നു വിശ്വസിക്കുന്നു ….എല്ലാവരോടും സ്നേഹം മാത്രം….
സ്നേഹത്തോടെ 😍
Fire blade 🥰🥰