ലോകത്തേക്ക് യാത്രയാകും… കൂട്ടത്തിൽ മനസ്സിൽ ശബരിയോട് നന്ദി പറഞ്ഞു ….പരിപാടി കഴിഞ്ഞു പിരിയുന്ന നേരത്ത് ടീച്ചേർസ് അഭിനന്ദിച്ചു , അതിൽ ജസ്‌നിമിസ്സ് അടുത്തു വന്നു എല്ലാരുടെം കഴിയാൻ വേണ്ടി കാത്തുനിന്നു …അവരാണ് ഞാനീ പ്രൊഫെഷന് ഒട്ടും ചേർന്ന ആളല്ലെന്നു കുറച്ചു മാസങ്ങക്ക് മുൻപ് പറഞ്ഞ ആൾ…
” മനൂ , ഗംഭീരമായിരുന്നു കേട്ടോ….! ശെരിക്കും അന്ന് ഈ പ്രൊഫഷന് ചേർന്ന ഒന്നും തനിക്കില്ലെന്ന് പറഞ്ഞതിൽ ഇന്നെനിക്ക് വല്ലാത്ത കുറ്റബോധം തോന്നി….അതിനൊരു സോറി കൂടി പറയുന്നു…..”
അവർ പുഞ്ചിരിയോയോടെ പറഞ്ഞപ്പോൾ ഞാൻ കുനിഞ്ഞു അവരുടെ കാലുകൾ തൊട്ടു അനുഗ്രഹം വാങ്ങി , പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും അവരെന്റെ തോളിൽ കയ്യമർത്തി ….
” സോറിയൊന്നും വേണ്ട മിസ്സേ , അത് കാരണമാണ് പിന്നെ എനിക്കും വാശി കൂടിയത്….ഇനി ഒരാളും എന്നോട് അങ്ങനെ തമാശക്ക് പോലും പറയരുതെന്ന് മാത്രമേ മനസിലുണ്ടായിരുന്നുള്ളു ….അതിനു സത്യത്തിൽ എനിക്ക് മിസ്സിനോട് നന്ദി മാത്രേ ഉള്ളൂ…!! ”
ഞാൻ കൈകൂപ്പികൊണ്ട് മിസ്സിനോട് പറഞ്ഞു…അവർ തലകുലുക്കി സമ്മതിച്ചു …പിന്നെ യാത്ര പറഞ്ഞു പോയി…
ഇതാണ് ജീവിതം , തോറ്റെന്നും ,ഇനി ജീവിതമില്ലെന്നും കരുതിന്നിടത്ത് നിന്നും തെല്ലൊന്നു മാറി ചിന്തിച്ചാൽ നമ്മൾ കാണാതെ പോയ മറ്റ് അനേകം അവസരങ്ങളും പുതിയ ജീവിതവും ഉണ്ടായിരിക്കും…..നീന്തൽ അറിയാത്ത ഒരാൾ നിലയില്ലാത്ത വെള്ളത്തിൽ വീണാൽ എന്നപോലെ….മരിക്കരുതെന്നു കരുതി കൈകാലിട്ടു പൊരുതി ആഴങ്ങളിൽ നിന്നും വെള്ളത്തിന് മുകളിലെത്തി ശ്വാസമെടുക്കുന്ന ആ അവസ്ഥ…..!! അത് അനുഭവിച്ചവന് മാത്രമേ അതിന്റെ ആ സന്തോഷം മനസിലാകൂ…!!
അന്നത്തെ ദിവസം ഞങ്ങളുടെ പഠന ജീവിതത്തിലെ അവസാന ദിവസമായിരുന്നെന്നു ഞാൻ പറഞ്ഞല്ലോ….ഇനി ഒന്നോ രണ്ടൊ മാസങ്ങൾ കൊണ്ട് പരീക്ഷ മാത്രം ,പിന്നെ ഓരോ നാട്ടിൽ ചിലപ്പോൾ ഒരിക്കലും കാണാൻപോലും സാധിക്കാത്ത അകലങ്ങളിലേക്ക് യാത്രയാവാൻ പോകുന്നവർ …പരസ്പരം ആശംസിച്ചും , ആഗ്രഹങ്ങൾ പങ്കുവെച്ചും ഞങ്ങൾ ഒരുപാട് നേരം ക്ലാസിൽത്തന്നെ ഇരുന്നു….അതിൽ പലർക്കും എന്നെപോലെ പറയാൻ കഥകൾ ഒരുപാട് ഉണ്ടായിരുന്നു….നിറമില്ലാത്ത ജീവിത വഴികളിൽ നിന്നും ഒരായിരം മോഹങ്ങളുടെ കുട്ടകൾ ചുമന്നു പഠിക്കാൻ വന്നവരാണ് അതിൽ അധികവും……കഴിഞ്ഞ പത്തുമാസക്കാലം ഒരുമിച്ചു പഠിച്ചും ,പഠിപ്പിച്ചും കഴിഞ്ഞു പിരിയുന്നു എന്ന അവസ്ഥയിൽ എല്ലാവരും ദുഖിതരായിരുന്നു…പിന്നെ സമയമായപ്പോൾ ഓരോരുത്തരായി പോകാൻ എഴുന്നേറ്റു , കുറച്ചു സമയം കൂടി ഇരുന്ന ശേഷം ഞാനും എണീറ്റു….
വീട്ടിൽ നാളെ പോകുന്നുള്ളൂ എന്ന തിരുമാനം മുൻപേ എടുത്തിരുന്നതിനാൽ തെരക്ക് കൂട്ടിയില്ല , ബാഗ് എടുത്ത് തോളിലിട്ട് ബാക്കി ഉള്ളവരോട് ഒരിക്കൽക്കൂടി യാത്ര പറഞ്ഞു തിരിഞ്ഞു ….അപ്പോളാണ് ‘ ടാ ‘ എന്ന വിളിയോടെ റസീന ഓടിവന്നു കെട്ടിപ്പിടിച്ചത്…..പ്രതീക്ഷിക്കാതിരുന്നാൽ ഞാൻ പെട്ടെന്ന് ഞെട്ടിപ്പോയി , പിന്നെ അവളെയും ചേർത്തുപിടിച്ചു ….
” നിന്റെ പെങ്ങന്മാരുടെ കൂട്ടത്തിലേക്ക് എന്നെ കൂടി എടുക്കാമോടാ…?”
അവൾ മുഖം പൊന്തിച്ചു പ്രതീക്ഷയോടെ ചോദിച്ചപ്പോൾ എനിക്ക് വല്ലാത്ത സ്നേഹം തോന്നിപോയി….
” അത് നീ പറയാണ്ട് തന്നെ എടുത്തിട്ടുണ്ട് കേട്ടോടീ ..”