കിനാവ് പോലെ 10 [Fireblade]

Posted by

കഴിയാതിരുന്നപ്പോൾ എനിക്ക് പകരം അവനെന്റെ നാക്കായി …..പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ ഞാൻ ശ്രമിച്ച സമയത്തെല്ലാം അതെല്ലാം ധൈര്യത്തോടെ നേരിടാൻ എന്നെ അവൻ നിർബന്ധിച്ചു , അന്നും ഞാൻ മടിച്ചു നിന്നപ്പോൾ എനിക്ക് മുന്നിൽ നിന്നു എങ്ങനെ അതെല്ലാം നേരിടണമെന്ന് അവൻ എനിക്ക് കാണിച്ചുതന്നു ….അവൻ എനിക്ക് നല്ലൊരു ഗുരുനാഥനാണ് ,എന്നെ മനസിലാക്കിയ എന്റെ ആദ്യ ഗുരു ,ഒരിക്കൽ ജീവിതത്തിൽ ചെയ്യാത്ത തെറ്റിന് പഴി കേട്ടതിന്റെ പേരിൽ ജീവനൊടുക്കാൻ ശ്രമിച്ച എന്നെ അതിന്റെ വക്കിൽ നിന്നും ജീവിതത്തിന്റെ നിലയില്ലാത്ത വെള്ളത്തിൽ നീന്താൻ പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ഗുരു , പക്ഷെ അവനു ഞാനൊരിക്കലും നല്ലൊരു ശിഷ്യനായിരുന്നില്ല , ഈ കോഴ്സിന് ജോയിൻ ചെയ്യുന്നത് വരെ …..അതിനു കാരണമായതും അവൻ തന്നെയാണെന്ന് ഒരുതരത്തിൽ പറയാം , അമ്മയുടെ ആഗ്രഹമാണെങ്കിൽ കൂടി എന്നെ ഇതിലേക്ക് ഫോക്കസ് ചെയ്ത് വിട്ടത് അവന്റെ പ്ലാൻ തന്നെ ആണു…

ഒരുകാലത്ത് ഈ ലോകത്തെ മുഴുവൻ പേടിയോടെ മാത്രം കാണാനാണ് എന്റെ മനസ് എന്നെ നിര്ബന്ധിച്ചിരുന്നത്….ഒരു പ്രശ്നം വന്നാൽ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലെന്ന് ഞാൻ വിശ്വസിച്ചു , പക്ഷെ അങ്ങനെ ഒരാളുടെ ആവശ്യമില്ലെന്നും എനിക്ക് വേണ്ടി സംസാരിക്കാൻ ഏറ്റവും നല്ലത് ഞാൻ തന്നെയാണെന്ന് ഇവിടെ വന്നതിന് ശേഷം ഞാൻ തിരിച്ചറിഞ്ഞ വലിയൊരു പാഠമാണ്……ഇവിടെ നടന്ന ഓരോ സംവാദവും എനിക്ക് കിട്ടിയ ക്ലാസുകളായിരുന്നു…..എപ്പോഴെല്ലാം ഞാൻ ഇവിടെ വിമര്ശിക്കപ്പെട്ടോ അപ്പോഴെല്ലാം ഞാൻ അതിനെ അതിജീവിക്കാൻ ശ്രമിച്ചത് ഈ കോഴ്സിന്റെ കഴിവാണ്….അതിനെന്നെ സഹായിച്ചതാവട്ടെ അറിഞ്ഞോ അറിയാതെയോ നിങ്ങൾ ഓരോരുത്തരും ……പഠിച്ചിരുന്ന സമയത്ത് പഠിച്ചതിനേക്കാൾ പലതും പഠിക്കുന്നത് നമ്മൾ മറ്റൊരാളെ പഠിപ്പിക്കാൻ ശ്രമിക്കുമ്പോളാണെന്നു മുൻപ് പലരും പറഞ്ഞിട്ടുണ്ട് , എന്നെ സംബന്ധിച്ചിടത്തോളം ഞാനെന്റെ ഇനിയുള്ള ജീവിതം ജീവിക്കാൻ തന്നെയാണ് പഠിച്ചത്….

ഇതോടൊപ്പം ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം മുൻപ് എപ്പഴോ വായിച്ച ഒരു കഥയിൽ എനിക്കേറെ ഇഷ്ടപ്പെട്ട ഒരു ഭാഗത്തെയാണ് , അത് ഇങ്ങനെയാണ് ……’ജീവിതത്തിലെ ഏറ്റവും സന്തോഷം എന്താണെന്ന സ്വന്തം ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ ലോകം ചുറ്റുന്ന ഒരു പയ്യന്റെ കഥ , ഒരുപാട് സ്ഥലങ്ങളും ഒരുപാട് വലിയ ആളുകളെയും കണ്ടു ഈ ചോദ്യം അവർത്തിച്ചെങ്കിലും ഒരാൾക്ക് പോലും തൃപ്തികരമായ ഉത്തരം കൊടുക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല , പലരാലും പല ചൂഷണങ്ങളും ആ പയ്യന് നേരിടേണ്ടിയും വന്നു….ഒടുവിൽ ഒരു വൃദ്ധ രാജാവിന്റെ കൊട്ടാരത്തിൽ എത്തുകയും അദ്ദേഹത്തോട് ഈ ചോദ്യം ആവർത്തിക്കുകയും ചെയ്തു , കുറച്ചു ആലോചിച്ച ശേഷം ആ വൃദ്ധരാജാവ്‌ ഒരു സ്പൂണിൽ എണ്ണ നിറച്ചു വായിൽ വെച്ചശേഷം അതിലൊരു തുള്ളി പോലും കളയാതെ ആ കൊട്ടാരത്തിലുള്ള അനേകം മനോഹരമായ കാഴ്ചകൾ കണ്ടു
വരാൻ പയ്യനോട് ആവശ്യപ്പെട്ടു …..അമ്പരന്നെങ്കിലും ആ പയ്യൻ അത് അനുസരിക്കുന്നു …കുറേ സമയങ്ങൾക്ക് ശേഷം തിരികെ വന്ന പയ്യനോട് രാജാവ്‌ കാഴ്ചയെപ്പറ്റി ചോദിക്കുന്നു , കയ്യിലെ സ്പൂണിൽ നിന്നും എണ്ണ പോകരുതെന്നും കരുതി ശ്രദ്ധിച്ചു നടന്നതിനാൽ കാഴ്ച ആസ്വദിക്കാൻ പറ്റിയില്ലെന്നു പയ്യൻ നിരാശയോടെ മറുപടി കൊടുത്തു ……അത് കേട്ട വൃദ്ധരാജാവ് കയ്യിലെ എണ്ണയേ പറ്റി ചിന്തിക്കാതെ കാഴ്ച ആസ്വദിക്കാനായി പയ്യനെ വീണ്ടും പറഞ്ഞുവിടുന്നു …ആ തവണയും കുറേ സമയങ്ങൾക്കു ശേഷം തിരികെ വന്ന പയ്യൻ വളരെയേറെ സന്തോഷത്തോടെ കാഴ്ചകളെപ്പറ്റി രാജാവിനോട് വിവരിച്ചുകൊടുത്തു ….എല്ലാം കേട്ട ശേഷം രാജാവ്‌ പയ്യന്റെ കയ്യിലുള്ള സ്പൂണിൽ നോക്കുമ്പോൾ ഒരു തുള്ളി എണ്ണപോലും അതിനകത്തില്ലെന്നു കണ്ടെത്തുന്നു….ശേഷം ആ പയ്യനോട് പറഞ്ഞു ‘ കയ്യിലുള്ള എണ്ണ ഒരുതുള്ളി പോലും കളയാതെ ഈ കൊട്ടാരത്തിലെ മുഴുവൻ കാഴ്ചയും ആസ്വദിക്കാൻ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം എന്ന് ….അതിന്റെ സാരാംശം ഇതായിരുന്നു ദൈവം നമുക്ക് മാത്രമായി തന്ന ഒരുപാട് ഗുണങ്ങൾ നമുക്കുള്ളിൽ ഉണ്ട് , അത് ഒന്നുപോലും നഷ്ടപ്പെടുത്താതെ ഈ ജീവിതം ആസ്വദിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം എന്ന്……അന്ന് ഞാൻ ആ കഥ വായിച്ചപ്പോൾ എനിക്ക് അതിന്റെ അർത്ഥം

Leave a Reply

Your email address will not be published. Required fields are marked *