….സ്നേഹിക്കാൻ ഒരു അമ്പോറ്റിക്കൊച്ചും ,ചങ്ക് പറിച്ചുതരുന്ന കൂട്ടുകാരനും ഉണ്ടായതിന്റെ അഹങ്കാരം കൊണ്ട് വേറൊരാളോടും ഒരു ബന്ധവും വേണ്ടെന്നുവെച്ചതാണെന്നു ഇപ്പൊ മനസിലായി ..”
അവൾ ഒരു തത്വജ്ഞാനിയെ പോലെ പറഞ്ഞു നിർത്തി …പിന്നെ ചിരിച്ചു…..
” പോടീ പോടീ… കളിയാക്കാതെ….! ബാക്കി ആരോടും മിണ്ടീലെങ്കിൽ പോട്ടെ , നിന്നോട് മിണ്ടിയില്ലെങ്കിൽ അതൊരു നഷ്ടമായേനെ….”
ഞാൻ അവളുടെ കയ്യിൽ കൊരുത്തുപിടിച്ചുകൊണ്ടു പറഞ്ഞു ….അത് സത്യമായിരുന്നു താനും….അവൾക്കത് ഒരുപാട് ഇഷ്ടമായെന്നു അവളുടെ ചിരിയുടെ ഭംഗി
എനിക്ക് മനസിലാക്കി തന്നു ……
ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു …കോഴ്സ് അതിന്റെ അവസാന സമയത്തേക്ക് അടുത്തുകൊണ്ടിരുന്നു ….ഇപ്പൊ ഞാൻ എല്ലാത്തിനും സമയം കണ്ടെത്താൻ ശീലിച്ചു , എത്ര തിരക്കാണെങ്കിലും വീട്ടിലേക്കു വിളിക്കാനും ,ശബരിയെയും ,അമ്മുവിനെയും രണ്ടു ദിവസത്തിലൊരിക്കൽ വിളിച്ചു സംസാരിക്കാനു എല്ലാം….വീട്ടിൽ പോയി വന്നതിന് ശേഷം ആദ്യം തന്നെ ശബരിയോട് വീട്ടുകാര്ക്ക് ഞങ്ങളുടെ മുകളിലുള്ള വിഷമത്തെ കുറിച്ചു പറഞ്ഞിരുന്നു , അവനും അന്ന് മുതൽ എന്നെപോലെ വീട്ടിൽ വിളിച്ചു സംസാരിക്കാൻ തുടങ്ങി …… ഞാൻ രണ്ടാഴ്ചകൾ കൂടുമ്പോൾ നിർബന്ധമായും വീട്ടിൽ പോയി , മാസത്തിലൊരിക്കൽ അമ്മുവിനെ കാണാനും…പഴയ രീതിയിൽ എത്തിയപ്പോൾ തെരക്ക് കൂടിയെങ്കിലും മനസിന് സന്തോഷം കൂടി , വീട്ടുകാരും ഒരു പരിധി വരെ ശബരിയുടെ അഭാവം മറന്നു …
അങ്ങനെ ഞങ്ങളുടെ സംഭവബഹുലമായ B ed ജീവിതത്തിനു തിരശീല വീഴാനുള്ള സമയം വന്നെത്തി …
അവസാന ദിവസ്സം ക്ലാസ്സിൽ എല്ലാവർക്കും 15 മിനിറ്റ് സംസാരിക്കാനുള്ള ഒരു വേദിയൊരുക്കി , ” വേറിട്ട ചിന്തകൾ ” എന്നതായിരുന്നു വിഷയം …ഒരു മണിക്കൂർ അതിനു തയ്യാറാവാനുള്ള സമയം ……ഞാൻ എന്തിനെപറ്റി സംസാരിക്കണമെന്ന് കുറേ ആലോചിച്ചു ….അവസാനം ‘ ഞാൻ എന്നെക്കുറിച്ച് ‘ എന്നൊരു ക്യാപ്ഷൻ കൊടുത്തു കുറച്ചു പോയിന്റ് എഴുതി വെച്ചു…..ഓരോരുത്തരും വന്നു ഓരോരീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു …..അവസാനം എന്റെ ഊഴം വന്നെത്തി …..ഞാൻ എണീറ്റു സദസിനു അഭിമുഖമായി നിന്നു…
” എനിക്കേറെ പ്രിയപ്പെട്ട നിങ്ങൾക്കെല്ലാവർക്കും എന്റെ നമസ്കാരം ..
“വേറിട്ട ചിന്തകൾ “എന്ന ഈ പരിപാടിയിൽ എനിക്കിന്ന് പറയാനുള്ളത് എന്നെക്കുറിച്ച് തന്നെയാണ് … അതായത് ഞാൻ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയം ‘ *ഞാൻ* *എന്നെക്കുറിച്ച്* ‘ എന്നതാണ്….
എന്നെ കുറച്ചുകാലം മുൻപ് വരെ അറിയുന്ന ഒരാൾക്ക് ഇന്നു ഞാൻ ഇത്രയും പേരുള്ള സദസ്സിൽ ഇങ്ങനെ നിന്നു സംസാരിക്കുന്നു എന്നത് വലിയൊരു അത്ഭുതമായിരിക്കും…..ഞാനൊരുപാട് കഴിവുകേടുകളുള്ള ഒരാളായിരുന്നു , ആരോടെങ്കിലും സംസാരിക്കാൻ , ഇഷ്ടമില്ലാത്തൊരു കാര്യം തുറന്നു പറയാൻ , ആരോടെങ്കിലും ദേഷ്യപ്പെടാൻ എല്ലാം എന്റെയുള്ളിൽ പേടി മാത്രം തരുന്ന കാര്യങ്ങളായിരുന്നു ഒരുപരിധി വരെ അതെന്നിൽ നിന്നും മുഴുവനായും മാറിയോ എന്ന് എനിക്കിപ്പോളും അറിയുകയുമില്ല…….ഓരോ തവണ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ എനിക്ക് പ്രതികരിക്കേണ്ടി വന്നപ്പോളും എന്നെ ചേർത്തുപിടിച്ചു അതെല്ലാം നേരിടാൻ എന്നെ പ്രാപ്തനാക്കിയത് സഹോദരതുല്യനായ അല്ല മറ്റൊരു അമ്മയിലാണെങ്കിൽ കൂടി സഹോദരൻ തന്നെയായ ശബരി എന്ന ഒരുവനാണ്…….എന്റെ ഏത് അവസ്ഥയിലും എനിക്കൊപ്പം അവൻ നിന്നു ……ഞാൻ സംസാരിക്കേണ്ടയിടത്തു എനിക്ക്