” എന്തായി മാഷേ , കണ്ടോ നിന്റെ അമ്മുക്കുട്ടിയെ….?? ”
അവൾ ആകാംഷയോടെ ചോദിച്ചു ..എനിക്ക് അവൾ വിളിച്ചപ്പഴേ ഇതിനാണെന്നു ഊഹം കിട്ടി….
” കണ്ടല്ലോ…..ചെറിയതാണെങ്കിലും ഓരോ പുതിയ മാറ്റങ്ങളും ഉണ്ടാക്കാൻ പറ്റി….”
ഞാൻ പറഞ്ഞത് അവൾക്കു മനസ്സിലായില്ലെന്ന് തോന്നിയപ്പോൾ ഞാൻ വീട്ടിൽ പോയതുമുതൽ എല്ലാ കാര്യവും അവളോട് പറഞ്ഞു കൊടുത്തു ….അച്ഛൻ പറഞ്ഞതും , ശാന്തിച്ചേച്ചി അറിഞ്ഞതും ,അമ്മു വീട്ടിൽ വന്നതും , അഞ്ചു സംസാരിച്ച കാര്യങ്ങളും എല്ലാം…..ക്ലാസ് തുടങ്ങാറായതിനാൽ തിരിച്ചുകേറി , അവൾക്കൊന്നും പറയാൻ സമയം കിട്ടിയില്ല ..
ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു അവൾ അടുത്തു വന്നു …
” മനൂ , നീ ശബരിയുടെ സ്ഥാനം വേറാർക്കും കൊടുക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണോ ആദ്യമൊക്കെ ആരോടും കൂട്ടില്ലാതിരുന്നത് …??”
അവൾ നിഷ്കളങ്കമായി ചോദിച്ചു…
” ആയിരിക്കാം…..എനിക്ക് അവനില്ലാത്ത ഒരു സമയം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഈ കഴിഞ്ഞ കുറച്ചു മാസങ്ങളാണ് …എന്നെ മനസിലാക്കാൻ അവനേ കഴിയൂ എന്നൊരു തോന്നലായിരുന്നു എപ്പളും……അറിയാതെ എപ്പഴോ മനസ്സിൽ കേറി ജീവിതത്തിന്റെ ഭാഗമായ മറ്റൊരാളാണ് അമ്മു , ഇവരൊന്നുമില്ലാതെ ഇങ്ങ് വന്നപ്പോൾ എന്നെകൊണ്ട് നടക്കില്ലെന്നു വരെ തോന്നിയതാണ് ……ഇങ്ങനെ എല്ലാരുമായി ഇത്ര അടുക്കുമെന്നൊന്നും അന്ന് മനസ്സിൽപോലും തോന്നിയിട്ടില്ല…..പ്രത്യേകിച്ച് ഇതുപോലെ എന്നോട് ഓരോ വിശേഷങ്ങളും ചോദിക്കാൻ നിന്നെപോലൊരു ഫ്രണ്ട് എന്നൊക്കെ….”
ഞാൻ അവളുടെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ ചിരിച്ചു ……
” ആദ്യം മുതൽക്കേ നിന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു …ഉള്ളിലേക്കു ഒതുങ്ങുന്ന സ്വഭാവമായതുകൊണ്ടാകും എന്നത് തോന്നിയിരുന്നു , അത് മാത്രം കൊണ്ടല്ല വേറെന്തൊക്കെയോ കൂടിയുണ്ടെന്ന് പിന്നെ മനസിലായി …..ഞാൻ പ്രണയത്തിന്റെ കാര്യം ഊഹിച്ചു , പക്ഷെ ചിന്തിച്ചത് ഒരു നഷ്ടപ്രണയത്തിന്റെ ആളായിരിക്കും എന്നാണ് ..”
അവൾ പറഞ്ഞത് കേട്ടു എനിക്ക് ചിരിയാണ് വന്നത്….
” അയ്യോ , അത്രയ്ക്ക് ബോറായിരുന്നോ ഞാൻ …അല്ലെടീ , ഈ നഷ്ടപ്രണയം ടീമ്സൊക്കെ താടി വളർത്തി , വെള്ളമടിച്ചു അങ്ങനെയൊക്കെയല്ലേ …..താടി വളരുന്നത് പോയിട്ട് നേരാവണ്ണം മീശ കൂടി ഇല്ലാത്ത എന്നേ കണ്ടിട്ട് നീ കരുതിയത് ആലോചിക്കുമ്പോൾ കോമഡി തോന്നുവാ …”
ഞാൻ പൊട്ടിചിരിച്ചുകൊണ്ടു പറഞ്ഞു ….അവളും ചിരിച്ചു …
” അതുപിന്നെ എപ്പോനോക്കിയാലും എന്തേലും ആലോചിച്ചുള്ള ഇരുപ്പും ,പെൺപിള്ളേരോടൊക്കെ മിണ്ടാനുള്ള മടിയും ,ഈ ഒതുങ്ങിക്കൂടിയാ പ്രകൃതവും ഒക്കെ കണ്ടപ്പോൾ ഞാൻ അന്ന് അങ്ങനെ വിചാരിച്ചുപോയി …അത്രേള്ളു ..!! ഇപ്പളല്ലേ നീ വലിയ പുള്ളിയാണെന്നു മനസിലായത്