അവർ ഭക്ഷണം കഴിക്കാനുള്ള പരിപാടി തുടങ്ങിയപ്പോൾ ഞാൻ ഇറങ്ങാൻ നോക്കി , കുറേ നിർബന്ധിച്ചെങ്കിലും മുൻപ് കഴിച്ചതുകാരണം കഴിക്കാൻ കഴിഞ്ഞില്ല , പകരം രണ്ടു മീൻ മാത്രം കഴിച്ചു അവർക്ക് കമ്പനി കൊടുത്തു …പിന്നെ ഇറങ്ങി ……നേരെ വന്നു ബെഡിൽ കേറി കിടന്നു നന്നായൊന്നു ഉറങ്ങി ….പിന്നെ എണീറ്റ് ചായ കുടിച്ചു ,ഇടയ്ക്ക് ശബരിയുമായി ഫോണിൽ കുറേ സംസാരിച്ചു , കുറച്ചു വെയിൽ ആറിയെന്നു തോന്നിയപ്പോൾ ഞാനും ശബരിയും ഇരിക്കാറുള്ള വീടിന്റെ അരമതിലിൽ ഇരുന്നു ….സംഗതി ഒറ്റയ്ക്ക് നാട്ടിൽ ഉണ്ടാവുന്നത് ബോറിംഗ് ആണെന്ന് രണ്ടു ദിവസം കൊണ്ട് നല്ല രീതിയിൽ മനസിലായി ….മഞ്ജിമയോട് ഡ്രെസ്സുകൾ തേച്ചുവെക്കാൻ പറഞ്ഞതുകൊണ്ട് അവൾ ഉള്ളിലാണ് ….
കുറച്ചു കഴിഞ്ഞപ്പോൾ അഞ്ചു വന്നു അടുത്തിരുന്നു ….ഞാൻ അവളുടെ മടിയിൽ തല വെച്ചു നീണ്ടു നിവര്ന്നു കിടന്നു ….
” എടാ ഏട്ടൻ ദുഷ്ടാ……നാണമുണ്ടോ… ആ പാവം പെണ്ണിനെ സമ്മതം കൂടി ചോദിക്കാതെ ഉമ്മ വെച്ചത് മോശല്ലേ …??”
അവൾ എന്റെ വയറിനിട്ട് കുത്തിക്കൊണ്ടു പറഞ്ഞു ..
” പോടീ …..നിങ്ങക്കിതൊന്നും അല്ലാതെ വേറൊരു പണിയും ഇല്ലേ ..?? ഒരുത്തി പറഞ്ഞുകൊടുക്കാനും , രണ്ടെണ്ണം കേക്കാനും …!”
ഞാൻ അവളെ ചീത്തപറഞ്ഞു…..അല്ലെങ്കിൽ പെണ്ണ് ചിലപ്പോൾ തലയിൽ കേറി അപ്പിയിടും …അക്രമമാണ് പ്രതിരോധത്തെക്കാൾ നല്ല മാർഗമെന്ന് ക്ലാസിൽ നിന്നും പഠിച്ചിട്ടുണ്ട് ……
” അത് മോശം തന്നാണ് ഏട്ടാ…ഞങ്ങടെ ഏട്ടന്മാർ ഒരു പെൺക്കുട്ടിയോടും മോശമായി പെരുമാറരുതെന്നു ആഗ്രഹിക്കുന്നൊണ്ടല്ലേ …!! അമ്മു എട്ടനുള്ളതാണെങ്കിൽ പോലും കേട്ടപ്പോൾ വെഷമം തോന്നി…അവളും കൂടെ willing ആവാതെ ഇനി അങ്ങനെ ചെയ്യരുത് ട്ടോ , ഞങ്ങക്ക് വേണ്ടി ….!!”
അവൾ കവിളിൽ പിടിച്ചു കെഞ്ചിക്കൊണ്ടു പറഞ്ഞു …
” എന്റെടീ അത് മൂന്ന് വർഷം മുൻപ് കഴിഞ്ഞതാണ് , നിങ്ങളിപ്പോ അരിഞ്ഞെന്നെ ഉള്ളൂ ….പിന്നെ ചെയ്തിട്ടില്ലെടീ , നീയാണെ സത്യം..!! ”
ഞാൻ സത്യം ചെയ്തപ്പോൾ അവളുടെ മുഖം കുറച്ചു തെളിഞ്ഞു…..പിന്നെ കുറച്ചുനേരം നിശ്ശബ്ദമായിരുന്നു ….
“ഏട്ടാ , ഒരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത് , ഏട്ടനും കുഞ്ഞേട്ടനും ഇപ്പൊ ചെയ്യുന്നത് തീരെ ശെരിയല്ല …”
അവൾ വേറെന്തോ പ്രശ്നം എടുത്തിട്ടു …
” എന്ത് ചെയ്യുന്നത് ..?? ”