” അയ്യോടാ , അച്ഛന്റെ സുന്ദരികുട്ടിക്ക് സങ്കടായോ …ഞാൻ വെറുതെ പറഞ്ഞതല്ലേ ….നീയിതൊക്കെ ഇങ്ങനെ കാര്യമായിട്ട് എടുക്കാമോ പൊട്ടിപ്പെണ്ണേ …??”
അച്ഛൻ അവളെ കൊഞ്ചിച്ചപ്പോ സത്യത്തിൽ എനിക്ക് നഷ്ടപ്പെട്ടുപോയ എന്തൊക്കെയോ വീണ്ടും മിസ്സ് ചെയ്തു….ഞാൻ മെല്ലെ നോട്ടം മാറ്റി…
അച്ഛന്റെ ആ പറച്ചിൽ കേട്ടാകണം അവൾ അങ്ങേരുടെ നെഞ്ചിൽ ചാരി….
” അച്ചനേം അമ്മേനേം എനിക്ക് വേണ്ടെന്നു തമാശക്ക് പോലും പറയരുത് ട്ടോ….അതും എനിക്ക് സഹിക്കില്ല , എന്നും നിങ്ങളെ എനിക്ക് ഉണ്ടായിട്ടുള്ളൂ , ഈ മനുവേട്ടൻ വരെ ഇപ്പൊ വന്നല്ലേ ഉള്ളൂ……അച്ചനേം അമ്മേനേം ഒഴിവാക്കിയിട്ട് മനുവേട്ടനെയോ , മനുവേട്ടനെ ഒഴിവാക്കിയിട്ട് അച്ചനേം അമ്മയെയുമൊ മാത്രം കിട്ടാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല……എനിക്ക് നിങ്ങൾ എല്ലാരും എന്റെ കൂടെ വേണം , അങ്ങനെയല്ലാതെ ഒരു ജീവിതം എനിക്കുണ്ടാവില്ല ….പക്ഷെ അതുകൊണ്ട് മനുവേട്ടനെ എനിക്ക് നിങ്ങളെക്കാൾ ഇഷ്ടമുണ്ടെന്നു കരുതരുത് , നിങ്ങളെ രണ്ടുപേരെയും കഴിഞ്ഞേ എനിക്ക് ഈ ലോകത്തിൽ വേറെ ആരുമുള്ളൂ……”
അവൾ അച്ഛന്റെ മുഖം കയ്യിലെടുത്തു അങ്ങനെ പറയുന്നത് കേട്ടപ്പോൾ സന്തോഷം കൊണ്ട് ഞാനറിയാതെ ‘വൗ ‘ എന്നും പറഞ്ഞു കയ്യടിച്ചുപോയി……എന്റെ റിയാക്ഷൻ തികച്ചും സ്വഭാവികമായിരുന്നു….അച്ചനേം അമ്മയേം ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കുട്ടിക്ക് എന്നെ എത്രത്തോളം സ്നേഹിക്കാൻ പറ്റുമെന്ന് എനിക്ക് ഊഹിക്കാലോ….
” ശെരി , എന്നാപിന്നെ അച്ഛന്റെ കുട്ടി ഞങ്ങൾക്ക് കുടിക്കാൻ കുറച്ചു സംഭാരം കൊണ്ട് വായോ ….”
അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മകൊടുത്തുകൊണ്ടു പുള്ളി പറഞ്ഞപ്പോൾ സന്തോഷത്തോടെ അവളെണീറ്റു ,എന്നെ നോക്കി ഒരു പുഞ്ചിരി തന്ന് സ്റ്റെപ്പുകൾ പതിയെകേറി പോയി…
” മോനെ ….എന്തുപറ്റി കുറച്ചു ദിവസം .?? ”
അവൾ പോയത് നോക്കിയശേഷം അങ്ങേരെന്നോട് ചോദിച്ചു …
” അങ്ങനെ ചോദിച്ചാൽ വർക്ക് ഉണ്ട് അച്ഛാ, പക്ഷെ ഇങ്ങോട്ട് വരാഞ്ഞത് കുറച്ചു ദിവസം ഗ്യാപ്പിടാൻ വേണ്ടിയാ…എത്രത്തോളം ഇഷ്ടമുണ്ടെന്നു അറിയാലോന്നു വിചാരിച്ചു , ഇപ്പോളും വരേണ്ടതല്ല , രണ്ടു ദിവസായിട്ട് വല്ലാതെ കാണാൻ തോന്നി ……”
ഞാൻ ഒരു നുണ പറയാൻ നിന്നില്ല…..അവളുടെ അച്ഛൻ എന്നതിലുപരി ഒരു സുഹൃത്തിനോട് എന്ന രീതിയിലാണ് ഞാൻ പറഞ്ഞത് ……പുള്ളി ശ്രദ്ധയോടെ ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിരുന്നു …
” മനൂ , എവിടെയാണെങ്കിലും കാത്തിരിക്കാൻ ഒരാളുണ്ടാവുക എന്നതാണ് ജീവിതത്തിൽ ഏറ്റവും വല്ല്യേ സൗഭാഗ്യങ്ങളിലൊന്ന് …..പണ്ട് എനിക്ക് വേണ്ടി കാത്തിരുന്ന എന്റെ അമ്മയെപറ്റി ആലോചിക്കാതെ എത്രയോ വർഷങ്ങൾ അവടേം ഇവടേം അലഞ്ഞവനാണ് ഞാൻ , അതും നഷ്ടപ്പെട്ടുപോയ വേറൊരു ആൾക്ക് വേണ്ടി ….നമ്മൾ മനുഷ്യരുടെ പ്രശ്നം എന്താന്ന് വെച്ചാൽ നമ്മൾ