ഭംഗിയാ….പാവം , ആ കാല് മാത്രം…”
അവളുടെ പോക്ക് നോക്കിനിന്നുകൊണ്ട് , പറഞ്ഞത് മുഴുമിക്കാതെ അമ്മ ഒന്ന് ദീർഘനിശ്വാസമയച്ചു……
ഉള്ളിൽ നുരഞ്ഞുപൊന്തുന്ന സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഒരായിരം പൂത്തിരികളുമായി ചുണ്ടത്ത് ഒരു പാൽപ്പുഞ്ചിരിയും ഫിറ്റ് ചെയ്ത് ഞാൻ ആ ഇരുപ്പ് തുടർന്നു ….അമ്മയുമായുള്ള അവളുടെ ഈ കൂടിക്കാഴ്ച ഞാൻ പ്ലാൻ ചെയ്തതിലും ഗുണമുണ്ടായെന്നു എനിക്കൊരുമാത്ര തോന്നി…….
അവർ പോയതിനു ശേഷം ഞാൻ മേല് കഴുകി പുറത്തേക്കിറങ്ങി , കുറേ മാസങ്ങൾക്ക് ശേഷം ആൽത്തറയിലും ശിവേട്ടന്റെ ഓഫീസിലും പോയി സമയം കളഞ്ഞു ….ആൽത്തറയിൽ ഇപ്പോളും സ്ഥിരമായി ഇരിക്കുന്നവർ ഒരുപാടുണ്ട് , നാട്ടിൽ ചെന്നിട്ടും അവിടെ ഇടക്കെങ്കിലും പോയില്ലെങ്കിൽ അവർ സ്വഭാവികമായും ചിന്തിക്കുക നമ്മൾ ഒരു ജാഡക്കാരൻ ആയിട്ടുണ്ടാവും എന്നാണ്…….അന്നന്നത്തെ കൂലിക്കുള്ള ജോലി എടുത്ത് സന്തോഷത്തോടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളുടെ നാട്ടിൽ ഇന്നും അധികം ആളുകളും …….8മുതൽ 5 വരെ പണിയെടുത്തു രാത്രി ആൽത്തറയിലോ ,ആ ചെറിയ കവലയുടെ പരിസരത്തെവിടെയെങ്കിലുമോ ഇരുന്നു സംസാരിച്ചു രാത്രി ഭക്ഷണം കഴിക്കാനാകുമ്പോൾ വീട്ടിൽ പോകുന്ന ഒരു വിഭാഗം , രാത്രി ഷാപ്പിൽ പോയി കള്ള് കുടിച്ചു കഴിയുന്നത്ര സമയം അവിടെ ചിലവഴിച്ചു വീണ്ടും ഇതേ ടൈം ടേബിൾ ആവർത്തിക്കുന്ന മറ്റൊരു വിഭാഗം …ഇവർക്ക് പൊതുവായുള്ള ഒരു കാര്യം ആഴ്ചയിൽ മൂന്നോ നാലോ ദിവസം പണിക്കു പോയി ബാക്കി ദിവസങ്ങൾ ഈ പൈസ കൂടി തീർത്താണ് പിന്നെ പണിക്കിറങ്ങൂ …..ഇനി ഇതിലൊന്നും പെടാത്ത ചെറിയൊരു വിഭാഗം മാത്രമാണ് ടൌണിൽ എന്തെങ്കിലും ജോലി എടുത്ത് അവരുടെതായ തിരക്കിൽ ജീവിക്കുന്നവർ ……
ഞാൻ ഭക്ഷണം കഴിക്കാനാകുന്നത് വരെ ആൽത്തറയിലെ ടീമിനൊപ്പം ചിലവഴിച്ചു ….കുറച്ചു ദിവസത്തെ ഗ്യാപ് തീർത്താണ് അന്ന് വീട്ടിലേക്കു മടങ്ങിയത് ….ഭക്ഷണം കഴിഞ്ഞു കുറച്ചു സമയം ചില നോട്ട്സ് എഴുതാനും ചാർട്ട് വർക്കും ഉണ്ടായിരുന്നു , ശേഷം ഉറങ്ങി …..
രാവിലെ എണീറ്റു കുളിയും പ്രാതലും കഴിഞ്ഞു ചെയ്തു തീർക്കാനും , ഒന്ന് രണ്ടു ക്ലാസ്സുകൾക്ക് വേണ്ട പ്രീപറേഷൻ ചെയ്യാനും ഉണ്ടായിരുന്നതുകൊണ്ട് ഏതാണ്ട് ഉച്ചവരെ അങ്ങനെ കഴിഞ്ഞു …..പിന്നെ ഭക്ഷണം നേരത്തെ കഴിച്ചു ഞാൻ നടക്കാൻ പോയി ….നേരെ വിട്ടത് നിത്യയുടെ വീട്ടിലേക്കാണ് …..ചെന്നപ്പോൾ അവർ ഉച്ചക്കുള്ളത് ഉണ്ടാക്കുന്നതിന്റെ അവസാന മിനുക്കുപണിയിലാണ് …
” ആ …മനൂ , കേറി വാ….ഇരിക്ക് ട്ടോ …”
ശാന്തിചേച്ചീ കണ്ടപാടെ വന്നു സ്വീകരിച്ചു ഉള്ളിൽ പോയി….ഞാനും ഉള്ളിലേക്ക് അവരോടൊപ്പം നടന്നു ….
” ഇന്നെന്താ ഇതുവരെ ഒന്നുകൂടി ഒരുങ്ങീലെ ..?? ”
അവർ അടുക്കളയിൽ ധൃതി പിടിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു….
” ഒന്നും പറയണ്ട ….ഇന്നു ഞായറല്ലേ എന്നും കരുതി എല്ലാം കുറച്ചു പതുക്കെ ആക്കിയതാ , സമയം പോവേം ചെയ്തു ,ഒന്നും ആയതും ഇല്ല….”
ചേച്ചീ തലയിൽ കൈവെച്ചുകൊണ്ടു പറഞ്ഞു ….
അപ്പോളാണ് നിത്യ കുളികഴിഞ്ഞു പുറത്തിറങ്ങി മുടി ഒരു സൈഡിലേക്കിട്ട് വളഞ്ഞു നിന്നു തോർത്തുന്നത് ……