” അതല്ലെങ്കിൽ പിന്നെ വേറെന്തായിരുന്നു പണി….സത്യം പറയണം , ഇന്നും കുളപ്പടവിലായിരുന്നെന്നു അവളെന്നോട് പറഞ്ഞിരുന്നു …..എന്റെ കൊച്ചിനെ ചീത്തയാക്കരുത് ട്ടോ ..”
അവൾ കുസൃതി ചിരി മായാതെ എന്നോടിത് പറഞ്ഞപ്പോൾ
ഞാൻ കുറച്ചു ദേഷ്യത്തോടെ അവളെ നോക്കി ……
” തോന്നിവാസം പറയുന്നോടീ കുരങ്ങെ …….”
ഞാൻ അവളുടെ ചെവിപിടിച്ചു തിരിച്ചു ….അവൾക്കത് വേദനിച്ചിട്ടുണ്ട് , ….അവൾ ഞെട്ടി ചാടിയതിൽ നിന്നും എനിക്കത് മനസിലായി …
“അയ്യോ ….വിട് …..വിട്…”
അവൾ കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു എന്നോട് കെഞ്ചി ….
“നിങ്ങക്ക് തോന്നിവാസം ചെയ്യാം , എനിക്ക് പറയാൻ പറ്റൂല ലേ …??”
ചെവി വിട്ടപ്പോൾ അവൾ കെറുവിച്ചുകൊണ്ടു ചോദിച്ചു ….
” തോന്നിവാസം ചെയ്തോ …ആര് ….എപ്പോ…? ”
പെങ്ങന്മാർ cid പണി തുടങ്ങി ….അവർ എണീറ്റ് ഞങ്ങടെ അടുത്തു വന്നു ചോദ്യം തുടങ്ങി …ഞാൻ നിത്യയോട് അവൾ പറയുന്നതിനിടക്ക് മിണ്ടരുതെന്നു ആംഗ്യം കാണിച്ചത് അവർ കണ്ടതുകൂടി ചെയ്തതോടെ പ്രശ്നം സങ്കീർണമായി ……ഞാൻ എന്ത് ചെയ്യുമെന്നറിയാതെ ഉഴറി …..
“അതൊക്കെ ഉണ്ട് മക്കളെ ….നിങ്ങടെ ഈ ഏട്ടൻ കാണുന്ന പോലെ അത്ര പാവോന്നും അല്ല…
..ഉണങ്ങിയ കാമദേവനാണ് …കള്ളൻ !!!!”
അവൾ എന്റെ കവിളിൽ നുള്ളിക്കൊണ്ടു അവരോടായി പറഞ്ഞു ..
” ദേ ….ഇല്ലാത്ത കാര്യങ്ങൾ പറയല്ലേട്ടോ നിത്യേ ….നീ എന്റെൽന്നു മേടിക്കും …..”
ഞാൻ അവളെ ഭീഷണിപ്പെടുത്തി നോക്കി…അത് പക്ഷെ കൂടുതൽ കുളമായി …
” ഇല്ലാ കഥയോ…!! അന്ന് ഞാനുള്ളപ്പോ നിങ്ങൾ കാണിച്ചത് എനിക്ക് നല്ല ഒര്മയുണ്ട് …ഇന്നു ഒറ്റക്കാവുമ്പോ അതെങ്കിലും ചെയ്യണ്ടിരിക്കുമോ …!!”
അവൾ മെല്ലെയാണ് പറഞ്ഞതെങ്കിലും പെങ്ങന്മാർ കേട്ടിട്ടുണ്ടാവുമെന്നു എനിക്കുറപ്പായി …കാരണം അത്രക്കും ശ്രദ്ധ കൂർപ്പിച്ചാണ് അവർ ഇരിക്കുന്നത് തന്നെ ..