എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Posted by

”പതിനഞ്ചു സ്ഥലമുണ്ട് മാഡം , അതിലൊരു കൊച്ചുവീടും . രാവിലെ പത്രമിടാൻ , പോകും .പിന്നെ കിട്ടുന്ന ജോലിയൊക്കെ ചെയ്യും , ഒറ്റയാൻ തടിയല്ലേ .. മൂന്നുനേരം കഴിക്കണം , ഉറങ്ങണം ..ആരേയും ബോധിപ്പിക്കാനില്ലല്ലോ “”

“‘ഹമ് …എന്നുവെച്ചു ജീവിതം ലക്ഷ്യമില്ലാതെ തീർക്കരുത് . ഇനിയും പഠിക്കണം . ഒരു ജോലി നേടണം. ””

”അതിനാണ് പരിശ്രമിക്കുന്നത് “‘ റോജി ചിരിച്ചുകൊണ്ട് എണീറ്റ് കാഷ് കൊടുക്കാനായി കൗണ്ടറിലേക്ക് നീങ്ങി .

””’ പോരുന്നുണ്ടോ ഞങ്ങടെ നാട്ടിലേക്ക് . ഒത്തിരി നാളായില്ലേ നാട്ടിൽ . ഹൈറേഞ്ചിൽ മാഡം വന്നിട്ടില്ലല്ലോ . എന്നിട്ട് വേണേൽ മാഡത്തിന്റെ നാട്ടിൽ പോകാം “”

ബസ് അവസാന സ്റ്റോപ്പ് ആയപ്പോഴേക്കും അവർ പരിചയപ്പെട്ടിരുന്നു .

“‘ എന്നെക്കൊണ്ട് റോജിക്ക് ബുദ്ധിമുട്ടാകില്ലല്ലോ “‘

“‘ഹേയ് ..എനിക്കെന്ത് ബുദ്ധിമുട്ട് . ഈ ഏകാന്തതക്കൊരു കുറവ് ഉണ്ടാകുകയല്ലേ ഉള്ളൂ . “” റോജി ചിരിച്ചു .

“” ഇവിടുന്ന് ബസിന് രണ്ട് മണിക്കൂർ . അടിവാരത്ത് ബൈക്കിരിപ്പുണ്ട് . അവിടുന്നും രണ്ട്മണിക്കൂർ യാത്രയുണ്ട് കേട്ടോ ?”’

“‘നോ പ്രോബ്ലം റോജി …കുറെ നാളായില്ലേ നാട്ടിൽ . എനിക്കിഷ്ടമാണ് പ്രകൃതിഭംഗി കണ്ടുള്ള ഈ യാത്ര “”

“‘മാഡം ബാംഗ്ലൂരിൽ എന്ത് ജോലിയാണെന്നാണ് പറഞ്ഞെ ?”’

“” ഞാനൊരു ഐറ്റി കമ്പനിയിൽ ആയിരുന്നു . വല്ലാത്ത മുരടിപ്പ് . ഇപ്പൊ ഇതൊരു ടൂർ പോലെ “”

“‘ഹ്മ്മ് … മാഡം ഇരിക്ക് . ഞാനൊരു കുപ്പി വെള്ളം മേടിച്ചു വരാം “” സ്റ്റാൻഡിൽ നാട്ടിലേക്കുള്ള അടുത്ത ബസിൽ കയറിയിരുന്നിട്ട് റോജി പറഞ്ഞു

റോജി പുറത്തേക്ക് നടന്നതും വിധു തന്റെ ഫോണെടുത്തു .

“‘ ശങ്കരൻ ചേട്ടാ . മാഡം എന്റെ കൂടെ നാട്ടിലേക്ക് വരുന്നു . ഇനിയെന്താണ് ?””

“‘ കുറച്ചു ദിവസം അവിടെ നിൽക്കട്ടെ മോനേ . പാവമാണ് . ജീവിതത്തിൽ കുറെ കയ്പ്നീരുകൾ . നോക്കിക്കോണം കേട്ടോ “”

“‘ ചേട്ടനൊന്നു കൊണ്ടും വിഷമിക്കണ്ട . മാഡം സേഫ് ആയിരിക്കും . മാഡം എന്ത് ജോലിയാണെന്നാണ് പറഞ്ഞെ ?”’

“‘ വിധു ഐറ്റി കമ്പനിയിലാ . ഞാൻ ഇവിടുത്തെ ഡ്രൈവറാ . എനിക്ക് വളരെ അടുപ്പമുള്ളതാണ് വിധുക്കുഞ്ഞിന്റെ കുടുംബം ?””

“‘അവരുടെ ഫാമിലി ….ചേട്ടാ ..ഹലോ ..ഹലോ .”‘ അപ്പോഴേക്കും ഫോൺ കട്ടായിരുന്നു

റോജി തിരിച്ചു വരുന്നത് കണ്ടപ്പോൾ വിധു തന്റെ മൊബൈൽ ബാഗിലേക്കിട്ടു .
അതിൽ ശങ്കരേട്ടന്റെ പേര് തെളിയുന്നത് അവൻ ശ്രദ്ധിച്ചു .

“‘ഉറക്കം ശെരിയായായില്ലേൽ ഉറങ്ങിക്കോ കേട്ടോ മാഡം “”‘ ബസ് പുറപ്പെട്ടപ്പോൾ റോജി പറഞ്ഞു

“‘ ഹ്മ്മ് … നല്ല ക്ഷീണമുണ്ട് റോജീ “‘

സീറ്റിലേക്ക് തല ചായ്ച്ചുറങ്ങാൻ തുടങ്ങിയ വിധു അൽപം കഴിഞ്ഞപ്പോൾ അവന്റെ തോളിലേക്ക് ചാരി കിടന്നുറങ്ങാൻ തുടങ്ങി .

“‘ ഊണ് കഴിച്ചിട്ട് പോകാം . രാത്രിയിലേക്ക് മിക്കവാറും കഞ്ഞിയാവും . മാഡത്തിന് അത് മതിയോ ?”’ ബസ് അടിവാരത്തെത്തിയിരുന്നു

”എനിക്കെന്തായാലും മതി റോജി .. ഈ മാഡം വിളി ഭയങ്കര ബോറാട്ടോ ”

“‘എങ്കിൽ ചേച്ചീന്ന് വിളിക്കട്ടെ .?”” റോജി ബസിൽ നിന്നിറങ്ങി വിധുവിനെയും കൂട്ടിക്കൊണ്ടൊരു റെസ്റ്റോറന്റിലേക്ക് കയറി .

Leave a Reply

Your email address will not be published. Required fields are marked *