എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Posted by

””മാഡം .. ഫ്രഷാകുന്നുണ്ടോ ?”” ആ പയ്യൻ എഴുന്നേറ്റു നിന്നവളെ നോക്കി ചോദിച്ചു .

“‘ഹ്മ്മ് … സമയം നാലാകുന്നുവല്ലേ . ഇനിയെവിടെയും നിർത്തില്ലല്ലോ ബസ് . ഒന്ന് ഫ്രഷായി വരാം “‘ വിധുബാല കൂടെയിറങ്ങി .

“‘അവിടെയാണ് ടോയ്‌ലെറ്റ് ..മാഡം പോയി വന്നോളൂ “”

“‘ രണ്ട് ചായ “” ആ പയ്യൻ ചായക്കോർഡർ ചെയ്തപ്പോൾ വസുന്ധര ഫ്രഷാവാൻ ടോയ്‌ലെറ്റിലേക്ക് നടന്നിരുന്നു .

“”ഒരു ചായ “”

“”മാഡത്തിന് കൂടിയാണ് ചായ “‘ ഫ്രഷായി തിരികെ വന്ന്, ചായക്കടയുടെ മുന്നിലെ കൗണ്ടറിലേക്ക് നടന്നപ്പോൾ വിധുബാലയെ അവൻ പുറകിൽ നിന്ന് വിളിച്ചു .

“‘ഓ ..താങ്ക്സ് .”” അവൾ പച്ചപ്പ് നിറഞ്ഞ പുറത്തേക്ക് നോക്കിക്കൊണ്ട് ചായ കുടിക്കാൻ തുടങ്ങി .

“‘എന്താ പേര് ? പഠിക്കുവാണോ ?”’ വിധു ചായ മൊത്തിക്കുടിച്ചുകൊണ്ടവനെ നോക്കി .

“”‘ റോജി . റോജി ജോർജ്ജ്. ഇപ്പൊ പഠിക്കുന്നില്ല . ഒരു സബ്ജെക്റ്റ് കൂടി എഴുതിയെടുക്കാനുണ്ടായിരുന്നു . അതിനു വേണ്ടിയാണ് ബാംഗ്ലൂർ വന്നത് “” . റോജി അവളെ നോക്കി പുഞ്ചിരിച്ചു .

“” ഹഹ ..എത്ര സപ്ലിയുണ്ട് . പഠിക്കേണ്ട സമയത്ത് പഠിക്കണ്ടേ റോജി “” വിധു അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

“‘ ഇതൊരെണ്ണമേ ഉള്ളൂ മാഡം . ബാക്കിയെല്ലാം കിട്ടി , നല്ല മാർക്കുമുണ്ട് , ഈ എക്സാം എഴുതാൻ പറ്റിയില്ല , അന്നാണ് അമ്മച്ചി “‘ റോജിയുടെ മുഖം ഇരുണ്ടു

“‘ ഓ ….സോറി …ഞാനോർത്തു …അയ്യേ ..എന്തായിത് ? കരയുവാ ? ആൺകുട്ടികളിങ്ങനെ കരയുവാൻ പാടുണ്ടോ ?”’ റോജിയുടെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞപ്പോൾ വിധു മുന്നോട്ടാഞ്ഞവന്റെ കയ്യിൽ മുറുകെ പിടിച്ചു .

“” ഹേയ് …സോറി മാഡം . സോറി .. “‘അവൻ പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി .

“” ആൺകുട്ടികളും ചില സമയത്ത് കരഞ്ഞു പോകും മാഡം . ജീവിതത്തിൽ കൂടെ ഉണ്ടായിരുന്നുവെന്ന് തോന്നിപ്പിച്ചവർ , ജീവിക്കാനുള്ള പ്രേരണ തന്നവർ , ഉടയവർ ഒക്കെ കൺമറയുമ്പോൾ …ഞങ്ങൾക്കും വികാര വിചാരങ്ങൾ ഇല്ലേ ?”’

“‘ഹഹ ..ഉണ്ട് … പക്ഷെ ഈ റെസ്റ്റോറന്റിൽ വെച്ചു വേണോ കരച്ചിൽ ?
. നാട്ടിൽ എവിടെയാണ് റോജീടെ വീട്
?”’

“‘ ഹെറേഞ്ചിലാണ് . “‘

“‘അമ്മയല്ലാതെ വേറെയാരാണ് റോജിയുടെ വീട്ടിൽ ?”’

“‘ആരുമില്ല മാഡം …അച്ഛൻ ചെറുപ്പത്തിലേ മരിച്ചു . അമ്മയായിരുന്നുവെല്ലാം . ”’

”’ ബന്ധുക്കൾ ? ”

“‘ ഉണ്ട് കുറെയേറെ . ബാധ്യതയാവുമെന്ന് കരുതിയാവും അരുമടുക്കാറില്ല . ഇനി വല്ല ജോലിയും കിട്ടിയാലറിയാം “‘ റോജി ചിരിച്ചു .

തന്നെപ്പോലൊരുവൻ , ആൾക്കൂട്ടത്തിൽ തനിയെ …എല്ലാവരുമുണ്ടായിട്ടും ഒറ്റപ്പെടുന്നോരവസ്ഥയാണ് അനാഥത്വത്തേക്കാൾ ഭയാനകം !!
വിധുവോർത്തു

“‘ അപ്പോൾ ജോലിയൊന്നുമില്ലേ ? ചിലവിനൊക്കെയുള്ള പണം ?””

Leave a Reply

Your email address will not be published. Required fields are marked *