“‘ മൂന്നാലു പ്രാവശ്യം ഹേമ മോള് വിളിച്ചായിരുന്നു കുഞ്ഞേ . ഒന്ന് കൂടിയാലോചിച്ചു പോരെയീ യാത്ര “”‘
“‘എന്തിന് ശങ്കരേട്ടാ . മൂന്ന് പേരെയും മക്കളെ പോലെ നോക്കി
. വിവാഹം കഴിഞ്ഞു , അവർക്കിപ്പോൾ കാര്യപ്രാപ്തിയായി . അവരവശ്യപ്പെട്ടില്ലായെങ്കിലും സ്വത്തുക്കൾ ഭാഗം വെക്കേണ്ടത് തന്നെയല്ലേ ? .അവരുടെയല്ലേ സ്വത്തുക്കളെല്ലാം … ഞാൻ വന്നു കയറിയവൾ അല്ലെ . സ്വത്തിന്റെ സൂക്ഷിപ്പുകാരി .ഭാരങ്ങളെല്ലാം എല്ലാം ഒഴിവായി ഞാനിപ്പോഴല്ലേ ഒന്ന് ഫ്രീയായത് “” ””
“” എല്ലാം വിട്ടൊഴിഞ്ഞെങ്ങോട്ടായീ യാത്ര ? കാശിക്കോ രാമേശ്വരത്തിനോ ? അതോ ഹിമാലയത്തിനോ ?”” ശങ്കരേട്ടന്റെ ചോദ്യത്തിൽ പരിഹാസവും അതിലേറെ വിഷമവും കലർന്നിരുന്നു .
“” വയസധികമായില്ല കുഞ്ഞേ . ഇനിയെങ്കിലുമാകാം ഒരു വിവാഹം . വയസായെത്രയായി നാല്പത്തി അഞ്ചോ ആറോ ?”” അയാൾ മിററിലൂടെ അവളെ നോക്കി .
””മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയിട്ടെന്തിനാ ശങ്കരേട്ടാ. അല്ലെങ്കിലും അന്നുമിന്നും ഒരു തുണ വേണമെന്ന് തോന്നിയിട്ടില്ല . ഞാൻ സന്യാസത്തിന് പോകുവോന്നുമല്ല . ഹേമയുണ്ട് എല്ലാറ്റിനും . അവളുള്ള ധൈര്യത്തിലാ ഞാൻ . അവളിൽ ഞാൻ എന്നെത്തന്നെയാ കാണുന്നെ . പഠിത്തവും സൗന്ദര്യവും മാത്രം നോക്കി കാര്യസ്ഥൻ നാരായണന്റെ മകൾ വിധുബാലയെ അച്ഛൻ മരുമകളാക്കിയെങ്കിൽ അതെ വിധുബാലയുടെ ചെറുപതിപ്പാണ് ഹേമ . അവൾ എല്ലാം നോക്കിക്കോളും “”
“‘ മൂത്ത ചേടത്തിയെ വകവെക്കാത്ത അനിയനും അനിയത്തിയും രണ്ടാമത്തെ ചേച്ചിയെ അനുസരിക്കുമോ ? മഹേഷിനെക്കാൾ മഞ്ജിമയും ജീവനുമാണ് ധാരാളികൾ .”‘
“‘എല്ലാം ഹേമ നോക്കിക്കോളും . ഒരു വിളിക്കപ്പുറം ഞാനുണ്ട് . ശേഖരേട്ടൻ ധൈര്യമായി തിരിച്ചോളൂ .””
അപ്പോഴേക്കുംബസ് സ്റ്റാൻഡ് എത്തിയിരുന്നു . അതിർത്തിക്കപ്പുറം നാട് . ജനിച്ചുവീണ മണ്ണ് …
വിധുബാലയുടെ കണ്ണുകൾ നനഞ്ഞു
ഇരുപത് വർഷത്തിനപ്പുറമാണ് നാട്ടിലേക്കുള്ള യാത്ര …എവിടേക്കോ ? എന്തിനെന്നോ അറിയാതെയുള്ള യാത്ര .
, ഇരുൾ പരന്നിട്ടും ബാംഗ്ലൂരിന്റെ തിരക്കുകൾ ഒഴിഞ്ഞിട്ടില്ല . . കാർ നിർത്തിയപ്പോൾ ചെറിയൊരു ബാഗ് മാത്രമായി വിധുബാല ബസ് സ്റ്റാൻഡിലേക്ക് നടന്നു .
ശേഖരേട്ടൻ കാണാതിരിക്കാനോ അതോ മിഴികൾ നിറയാതിരിക്കാനോ അവൾ തിരിഞ്ഞു നോക്കിയതേയില്ല .
”” ”’ കുറച്ചു സമയമുണ്ട് . ഫ്രഷാവാണേൽ ഫ്രഷാവാം കേട്ടോ ?”’ മയക്കത്തിലായിരുന്നു വിധുബാല സംസാരം കേട്ടാനെണീറ്റത്.
“‘ഓഹ് …സോറി “‘ എഴുന്നേറ്റ വിധു താൻ ചാഞ്ഞിരുന്ന് മയങ്ങിയത് ഒരാളുടെ തൊളിലാണെന്ന് കണ്ടപ്പോൾ ഒന്ന് ചമ്മി .
“‘ഇറ്റ്സ് ഓക്കേ മാഡം “”
” . ഞാൻ കണ്ടില്ല. “‘ അനിയൻ വന്നിരുന്നത് . കേറിയതേ ഉറങ്ങിപ്പോയി “” വിധു കൂടെ ഇരുന്ന ചെറുപ്പക്കാരനെ നോക്കിച്ചിരിച്ചു