ഫോണിന്റെ ബെൽ കേട്ടപ്പോഴാണ് റോജിയുറക്കമുണർന്നത് . കണ്ണ് തിരുമ്മി എണീറ്റ റോജി തന്റെ മുണ്ട് തപ്പിയെടുത്തുടുത്തു
”” ബാലാ … ബാലാ …””
“‘ബാലാ ..ബാലാ ..നീയിതെവിടെയാ ?”” റോജി വീടിനകവും പുറത്തും തൊട്ടിലുമെല്ലാം ബാലയെ തപ്പി നടന്നെങ്കിലും അവളെവിടെയുമില്ലായിരുന്നു .
”” ഡാ റോജിയേയ് … ഇന്നല്ലേ ഇന്റർവ്യൂവിന് പോകേണ്ടത് “”” ചെത്തുകാരൻ രമേശന്റെ ചോദ്യമാണ് റോജിയെ ചിന്തയിൽ നിന്നുണർത്തിയത് .
“‘ ആ ..”‘
“‘എന്നാ പറ്റി നീയിങ്ങനെ ചതഞ്ഞിരിക്കുന്നെ ? പോകാൻ കാശില്ലേ ?”’ രമേശൻ മുറ്റത്തേക്ക് കയറിയവന്റെയടുത്തെത്തി .
“‘ഹേ ..അതല്ല ..ബാല …ബാലയെവിടെ ? അവളെ കാണുന്നില്ല “”
“‘ബാലയോ ? തോഴിലുറപ്പിനു പോകുന്ന ബാലാമണിയാണോ? അവളെന്തിനായിവിടെ വന്നേ ?”’
”ഏഹ് ..ആ ബാലാമണിയെന്തിനാ ഇവിടെ വരുന്നെ ..ഇത് ബാല ..വിധുബാല . എന്റെ ഫ്രണ്ട് “‘ റോജി മുഖം ചുളിച്ചയാളെ നോക്കി .
“‘ വിധുബാലയോ ? ആ നീ വല്ല പ്രേം നസീറിന്റേം സിനിമാ കണ്ടതാവും . അല്ലേൽ വല്ല സ്വപ്നോം കണ്ടതാവും .. പോയി റെഡിയാകടാ . രാവിലേം ഉച്ചക്കും ചെത്താൻ വരുന്ന ഞാൻ കാണാത്തയാരാ ഇവിടെ വന്നിട്ടുള്ളത് ? …”” രമേശൻ മടിക്കുത്തിൽ നിന്ന് നൂറിന്റെ ഒരുപിടി നോട്ടെടുത്തു ചുരുട്ടിയവന്റെ കയ്യിൽ പിടിപ്പിച്ചു
“‘പോട്ടേടാ … മൂന്നാലിടത്തൂടെ ചെത്താനുണ്ട് ?””
” ബാലാ … ”’
”ചേച്ചീ ….””‘
“”മാഡം ….””‘
“‘ബാലാ …”” റോജിയുടെ വിളികൾ നേർത്തുവന്നു .
അവൻ ബാലയെ അന്വേഷിച്ചവിടെയൊക്കെ നടന്നെങ്കിലും അവളുടെ ഒരു തുണിക്കഷ്ണം പോലുമില്ലായിരുന്നു ആ പരിസരത്തെങ്ങും .
മൊബൈലിൽ ബാലയുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞു വിളിച്ചു കൊണ്ടിരുന്ന ഹേമയുടെയും ,
അന്ന് ബാംഗ്ലൂരിൽ നിന്നുള്ള ബസ് യാത്രയിൽ , ഹൊസൂർ വരെ കാറിന് പുറകെ വന്നു തന്നെ വിശ്വസിച്ചേൽപ്പിച്ച ശങ്കരേട്ടന്റെയോ നമ്പറുകളും ഒന്നും അവന്റെ മൊബൈലിൽ ഇല്ലായിരുന്നു
ലൂസിഡ് ഡ്രീം രണ്ട്
” റിംഗ് റിംഗ് റിംഗ് ”’ പഴയ ലാൻഡ്
ഫോണിന്റെ ശബ്ദത്തിൽ വീണ്ടും മൊബൈൽ ടോൺ കേട്ടപ്പോൾ ശങ്കരേട്ടൻ പുറകിലേക്ക് തിരിഞ്ഞു നോക്കി , പുറകിൽ അൽപം ചെരിഞ്ഞു കിടന്നുറങ്ങുന്ന വിധുബാലയെ വിളിക്കാനയാൾക്കെന്തോ തോന്നിയില്ല .
പത്തൊൻപതാം വയസിൽ കാണാൻ തുടങ്ങിയതാണ് ശങ്കരേട്ടൻ വിധുബാലയെ. .വിധുവിന്റെ അമ്മായിയച്ഛൻ ബാലകൃഷണ മേനോന്റെ ഡ്രൈവറായിരുന്നു ശങ്കരേട്ടൻ . രവിമേനോന്റെ ഭാര്യയായി വലതുകാൽ വെച്ച് വിധുബാല മേലകത്ത് തറവാട്ടിൽ കാലെടുത്തു വെക്കുമ്പോൾ രവിമേനോന്റെ അച്ഛൻ അവളുടെ പേരിലേക്ക് തന്റെ എല്ലാ സ്വത്തുക്കളും വെച്ചിരുന്നു . മുടിയനായ പുത്രനെ അത്രയും വിശ്വാസമായിരുന്നു അദ്ദേഹത്തിന് . തന്നിലേൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച വസുന്ധര തന്റെ ഭർത്താവിന്റെ സഹോദരങ്ങളെ സ്വന്തം സഹോദരങ്ങളായിക്കണ്ട് പെരുമാറി , അവരെ വളർത്തി .
“” ശങ്കരേട്ടാ…നാട്ടിലേക്ക് ശങ്കരേട്ടൻ വരണ്ട . ബസ് സ്റ്റാൻഡിൽ ഇറക്കിയാൽ മതിയെന്നേ “”‘ പുറകിൽ നിന്ന് വിധുബാലപറഞ്ഞപ്പോൾ ശങ്കരേട്ടൻ സൈഡിലേക്കൊതുക്കി .