എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Posted by

വിധുബാല …തന്റെ പെണ്ണ് ..

എന്തിനാണ് തന്നെയിട്ട് പോയത് ..
ഒരുനാൾ വന്നു , എവിടെനിന്നെന്നെറിയാതെ ,
ഒരായുസ്സോളം സ്നേഹം പകർന്നു നൽകി ,

ഒടുവിൽ ,

ഒരുവാക്കുപോലുമുരിയാടാതെ എന്റെ പെണ്ണ് ..
എന്തിനാണ് മരിച്ചതെന്ന് ഹേമ പറഞ്ഞത് ?
ശങ്കരേട്ടനും അത് ശരി വെച്ചത് ?
എന്തിനാണ് തന്നെയവർ മറച്ചത് ?
ബാലയുടെ സന്തോഷമല്ലായിരുന്നോ തനിക്കും വലുത് ?
അവരുടെ സന്തോഷത്തിൽ കരടായി മാറുമെന്ന് കരുതിയാണോ ?

അങ്ങനെയാണോ തന്നെയവൾ കണ്ടത് ?

റോജിയുടെ കണ്ണീർ ഷവറിലെ വെള്ളത്തിലലിഞ്ഞു…

“” നീ വൈകിട്ട് റൂമിലേക്ക് വരുന്നില്ലേ ?”” ബാഗ് എടുത്തു വെക്കുന്ന റോജിയോട് രാജേഷ് തിരക്കി .

ജോയിൻ ചെയ്തു നാല് മാസത്തിനൊടുവിൽ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിരുന്നു അവന്

“‘ഇല്ലടാ …. ഓഫീസിൽ നിന്ന് നേരെ ട്രെയിൻ. കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് ….””

“‘ഹ്മ്മ്മ്മ് …”” രാജേഷ് മൂളി .

””’ ജാൻസി കുഞ്ഞേ ..”” മലയാളത്തിലുള്ള വിളി കേട്ടാണ് , റെയിൽ വേ സ്റ്റേഷന് മുന്നിലെ ബുക്ക് സ്റ്റാളിൽ നിന്ന റോജി തിരിഞ്ഞു നോക്കിയത് …””

“‘ വിധൂ …ബാലാ …””’ ബുക്ക് സ്റ്റാളിൽ നിന്നിറങ്ങുന്ന വിധുബാലയെ കണ്ടതും അവൻ പുറത്തേക്ക് ഓടിയിറങ്ങി .

പക്ഷെ … അവിടെയെങ്ങുമവളെ കാണാനില്ലായിരുന്നു .

തിരക്കേറിയ റോഡിൽ അങ്ങുമിങ്ങുമവൻ തന്റെ പെണ്ണിനെ തിരക്കിയെങ്കിലും നിരാശയായിരുന്നു ഫലം .

“” ശങ്കരേട്ടാ …..ശങ്കരേട്ടാ .. ഹാലോ …”‘ തിരിച്ചു റെയിൽവേ സ്റ്റേഷനിലേക്ക് റോഡ് മുറിച്ചു കിടക്കവേ ശങ്കരേട്ടന്റെ കാർ കണ്ടതും അവൻ ഉറക്കെ വിളിച്ചു കൂവി , ആ കാറിൽ നിന്ന് വിധുവിന്റെ തല പുറത്തേക്കൊന്ന് തിരിഞ്ഞു , പതിയെ പിൻസീറ്റിലെ ഗ്ലാസ് ഉയർന്നതും കാറിന്റെ വേഗം കൂടി ..

ശങ്കരേട്ടൻ … !!!

അയാൾക്കെല്ലാം അറിയാം …
ഒരിക്കൽ കാണണം ….

അപ്പോഴിതൊരു സ്വപ്നമല്ല..

ആണെങ്കിൽ താഴെ തോടിൽ മുളങ്കാട്ടിൽ ചെളിപിടിച്ചു കിടക്കുന്ന ബാലയുടെ ബ്രെസിയറുകളും ബ്ലൗസുകളും ഉണ്ടാകുമായിരുന്നില്ല

ഒരിക്കൽ താനീ സ്വപ്നത്തിന്റെ ചുരുളഴിക്കും …
ഒന്നും മറക്കില്ല രാമാ ….

റോജി ബുക്ക് സ്റ്റാളിലേക്ക് കയറി താൻ എടുത്തുവെച്ച ബുക്കിന്റെ പേരൊന്ന് കൂടി വായിച്ചു ..

“‘ എ ലൂസിഡ് ഡ്രീം “”

സ്നേഹത്തോടെ -രാജ

Leave a Reply

Your email address will not be published. Required fields are marked *