എ ലൂസിഡ് ഡ്രീം [മന്ദന്‍ രാജാ]

Posted by

“” ഒഹ്ഹ്ഹ് ..നല്ല തണുപ്പ് ഡാ “‘ കൈകൾ കൂട്ടി മാറിൽ പിടിച്ചകത്തേക്ക് കയറിയ വിധു വീടിനുള്ളിലേക്ക് നോക്കി .

അകത്തേക്ക് കയറുമ്പോൾ നീളത്തിലൊരു ഹാൾ . ഭിത്തിയെല്ലാം മുളകൾ അടുക്കി കെട്ടിയാണുണ്ടാക്കിയിരിക്കുന്നത് , അതിൽ രണ്ടറ്റത്തായി മുളകൾ കൊണ്ട് തന്നെയുള്ള കട്ടിലുകൾ , ഇടത് വശത്തായി കണ്ട മുറിയിലേക്കവൾ എത്തി നോക്കി . അടുക്കള , അതും മുളകൊണ്ടുള്ള ഭിത്തിയാനാണെങ്കിലും അടുപ്പ് വരുന്ന ഭാഗത്ത് , മൺകട്ടകൾ കൊണ്ട് തീപിടിക്കാതെയും മറ്റും കെട്ടിയിട്ടുണ്ട് , അടുക്കളയിൽ നിന്നൊരു വഴി പുറകിലേക്ക് . കാച്ചിലും ചേമ്പും പാവലും കോവലും വളര്ന്നു നിൽക്കുന്ന പുറകിലെ അടുക്കള തോട്ടത്തിലേക്കവൾ ഓടിക്കയറി .

“‘ഫ്രഷ് ..ഫ്രഷേയ് ..”” പിഞ്ചു കോവക്ക പറിച്ചു സാരിയിൽ തുടച്ചിട്ട് വായിലിട്ടു ചവച്ചുകൊണ്ടവൾ പറഞ്ഞു

“‘പുഴു ഉണ്ടോന്ന് നോക്കണേ “‘ റോജി അടുക്കളയിൽ നിന്ന് പറഞ്ഞു . അവൻ അരി കഴുകിയിടാൻ തുടങ്ങുവായിരുന്നു .

“‘എന്താടാ രാത്രിക്ക് ?””

“‘ കഞ്ഞിയാണ് ഞാൻ സാധാരണ . ചേച്ചിക്ക് വാർത്തു ചോറ് തരാം . മീൻ വാങ്ങിയിട്ടുണ്ടല്ലോ , ക്ളീൻ ചെയ്താ വാങ്ങിയേ . അതും വറുത്തു മോരും പോരെ ഇപ്പഴത്തേക്ക് . നാളെ എല്ലാം ശെരിയാക്കാം “”

“‘ എടാ … രണ്ട് കപ്പക്കക്ഷണവും കൂടി പുഴുങ്ങാമോ ? “‘ വിധു അകത്തേക്ക് കയറി .

“‘ അതിനെന്നാ .. ഇവിടെയുള്ളതെന്തും ചേച്ചിക്ക് കൂടിയുള്ളതാ . ഞാൻ മുണ്ടെടുത്തു വെച്ചിട്ടുണ്ട് . അരിയിട്ടിട്ട് വെള്ളം കോരിക്കൊണ്ട് വരാം ..കുളിക്കാൻ “”‘

“‘ കിണറില്ലേടാ ഇവിടെ ?””

“‘ ഇല്ല ചേച്ചീ ..താഴയൊരു തോടുണ്ട് . ഇങ്ങോട്ട് കേറ്റം ആയതോണ്ട് ഹോസിടാൻ പറ്റത്തില്ല . ബാത്റൂമിലേക്കുള്ള വെള്ളം ഞാൻ കോരി നിറയ്ക്കും . പിന്നെ പാത്രംകഴുകാനും ഒക്കെയുള്ളത് കരിങ്കൽ തൊട്ടിയിലും . കുളിയും നനയുമൊക്കെ തോട്ടിലാ “”

“‘ തോടോ ..എനിക്കിപ്പ തോട്ടിൽ പോണം “‘ വിധുവിന്‌ തോടെന്ന് കേട്ടപ്പോൾ കൊതിയായി .

”സമയം ആറാകുവാ . ചേച്ചിയിന്നിവിടെ കുളിക്ക് . നാളെ പോകാം തോട്ടിൽ “”‘

“‘ഒത്തിരിയുണ്ടോ തോട്ടിലേക്ക് . അവിടെവരെയാരേലും കാണുമോടാ “””

“‘ ഹേയ് .. നമ്മള് റോഡീന്നിങ്ങോട്ട് കേറിയില്ലേ ..അത്രേം ഉള്ളൂ . ആരുമിങ്ങോട്ട് വരത്തില്ല . ധൈര്യമായിട്ട് കുളിക്കാം . “‘

“‘എന്നാൽ പിന്നെ ഞാൻ പൊക്കോളാം .നീ വഴിയൊന്ന് കാണിച്ചു തന്നാൽ മതി “‘ വിധു പെട്ടന്ന് അകത്ത് വെച്ച മുണ്ടും ഷർട്ടുമെടുത്തു വന്നു .

“‘ കാണിക്കാനൊന്നുമില്ല .. അടുക്കളത്തോട്ടത്തിലേക്ക് കേറിക്കോ .. അതിന്റെ പുറകിൽ കാണുന്ന നടപ്പുവഴിയെ ചെരിഞ്ഞങ്ങു നടന്നാൽ മതി “” റോജി കരിങ്കൽ തൊട്ടിയിൽ നിന്ന് വെള്ളമെടുത്തു മീൻ കഴുകിക്കൊണ്ട് പറഞ്ഞു .

“‘ പാമ്പു വല്ലോം കാണുമോ “‘ വിധു താഴേക്കുള്ള കുത്തുകല്ലിറങ്ങിയിട്ട് തിരിഞ്ഞു നിന്നു .

“‘ വല്ല ചേരയോ ചേരയെ മൂർഖനോ വല്ലതും കണ്ടാലായി “”

“‘ യ്യോ …. “” ഒറ്റച്ചാട്ടത്തിന് തിരികെ കയറി.

Leave a Reply

Your email address will not be published. Required fields are marked *