“” ചേച്ചീ …. ആ കടയിൽ അളവ് കൊടുക്കാമോ ? ബ്ലൗസിന്റെ ..ഞാൻ നാളെ തുണി വാങ്ങി കൊടുത്തേക്കാം . വൈകിട്ട് കിട്ടും “‘ റോജി തയ്യൽക്കട ചൂണ്ടിക്കാണിച്ചു പറഞ്ഞപ്പോൾ വിധു ആ കടയിലേക്ക് നടന്നു .
“‘ നല്ല പേരാണല്ലോടാ നിനക്ക് ഇവിടെ .. അവരെന്നോട് ചോദിച്ചു നീ കെട്ടാൻ പോകുന്ന പെണ്ണാണോന്ന് “‘ തിരിച്ചു വന്ന വിധു റോജിയെ നോക്കിചിരിച്ചു
“‘യ്യോ ..എന്നിട്ടെന്നാ പറഞ്ഞു ചേച്ചി . ?”’
“” നിന്നെപോലൊരു ചുള്ളൻ ചൊങ്കൺ ചെക്കന്റെ പെണ്ണാണൊന്ന് ചോദിച്ചപ്പോ വേണ്ടന്ന് പറയാൻ തോന്നിയില്ല ..ഞാൻ അതേന്ന് പറഞ്ഞു …ഹഹഹ “‘
”അയ്യോ ..ചതിച്ചല്ലോ ചേച്ചി .. ശർദ്ധിക്കുന്നത് കണ്ടാൽ വയറ്റിലുണ്ടെന്ന് പറയുന്ന ടീംസാ ..വാ കേറ് “‘ റോജി അത് തമാശയായി കരുതി സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്തു .
പിന്നീടങ്ങോട്ട് മൺപാതയായിരുന്നു . കുത്തനെയുള്ള കയറ്റം കേറിയപ്പോൾ വിധു പേടിയോടെ അവന്റെ വയറ്റിൽ കൈകൾ വട്ടം ചുറ്റി മുറുകെ പിടിച്ചിരുന്നു.
“‘ നീയിതിലെയാണോ എന്നും വരുന്നേ .. പേടിയാവുന്നു ..ഞാനിറങ്ങി നടക്കാടാ … മൊത്തം ഇരുന്ന് മടുത്തതല്ലേ “‘ സ്‌കൂട്ടറിന്റെ വേഗം കുറഞ്ഞപ്പോൾ വിധു പറഞ്ഞു .
“‘ആ കാണുന്നതാണോ വീട് ? കുന്നിൻ മുകളിൽ കാണുന്ന പനയോലകെട്ടിയ ഒരു മേൽക്കൂര കണ്ടവൾ അങ്ങോട്ട് കൈ ചൂണ്ടി .
“‘ആ ..അതാണെന്റെ കൊട്ടാരം .. കാണുന്ന പോലല്ല കേട്ടോ … അകത്തു സ്വിമ്മിങ് പൂളൊക്കെയുണ്ട് “‘
”സ്വിമ്മിങ് പൂളോ ?”’ വിധുവിനത്ഭുതമായി
“‘ഓഹ് ..പൂൾ അല്ല ..ഷവർ .. മഴ പെയ്യുമ്പോൾ “‘
”മൊത്തം നനയുമോടാ ?”’
“”ഹ്മ്മ് ..ഈ വർഷമൊന്ന് പൊളിച്ചുമേയണം . രണ്ടുമൂന്ന് വർഷം ഞാനില്ലായിരുന്നല്ലോ . പേടിക്കണ്ട കേട്ടോ .. ടോയ്‌ലെറ്റ് നല്ലതാ , മഴപെയ്യുമ്പോൾ അവിടെ കേറിക്കിടക്കാം …ഹഹഹ “‘ റോജി പൊട്ടിച്ചിരിച്ചു .
“‘വൗ … വൗ …സൂപ്പർ “” സ്‌കൂട്ടർ വെച്ചിട്ട് ഇരുപത്തിയഞ്ചു മീറ്ററോളം കുത്തനെയുള്ള കുത്തുക്കല്ലുകൾ കയറി മുറ്റത്തെത്തിയപ്പോൾ വിധു കണ്ണ് മിഴിച്ചു .
മുളകൊണ്ടുള്ള ഭിത്തി കെട്ടിയ ഒരു കൊച്ചു വീട് .
തിണ്ണയും അരപ്രെസും ചാരുപാടിയുമൊക്കെ മുളകൊണ്ടുള്ളത് . ചെറിയ മുറ്റത്ത് വെള്ളാരം കല്ലുകൾ വിരിച്ചിരിക്കുന്നു . മുറ്റത്തിന് അറ്റത്തായി റോസും ചെത്തിയും നാലുമണിപ്പൂക്കളും എന്നിങ്ങനെ നിരവധി പൂച്ചെടികൾ .. മുളകൊണ്ടുള്ള വേലിക്കെട്ടിനു ചേർന്ന് നിൽക്കുന്ന പല കളറുള്ള കൊങ്ങിണി .
ഒരുദ്യാനത്തിന്റെ നടുവിലാണ് താനെന്നവൾക്ക് തോന്നി .
“‘വൗ …സൂപ്പർ ഡാ റോജി “‘ വിധു അല്പം പൊങ്ങിയവന്റെ കവിളിൽ തന്റെ ചുണ്ടമർത്തി .
ഓർക്കാപ്പുറത്ത് , ആദ്യമായൊരു പെണ്ണിന്റെ ചുംബനം കിട്ടിയപ്പോൾ റോജി കൈ കവിളിൽ തൊട്ടുകൊണ്ടവളെ നോക്കി . അതൊന്നും ശ്രദ്ധിക്കാതെ ഓരോ പൂക്കളും നോക്കിക്കാണുകയായിരുന്നു വിധു .
“‘ വാ ചേച്ചീ …ഡ്രെസ് മാറിയൊന്ന് ഫ്രഷാക് “” പുറത്തു നിന്നകത്തേക്ക് കയറാതെ താഴെ താഴ്വാരത്തിന്റെ ഭംഗിയും പടിഞ്ഞാറേക്ക് നീങ്ങുന്ന സൂര്യന്റെ കിരണങ്ങളേറ്റു വെട്ടിത്തിളങ്ങുന്ന മലനിരകളും നോക്കിക്കാണുകയായിരുന്ന വിധുവിനോട് റോജി പറഞ്ഞു .