ആഷി 4 [Floki kattekadu]

Posted by

വിവേക് എന്താല്ലാമോ പറയാൻ ശ്രമിക്കുന്നുണ്ട് ആഷി അതിനൊന്നും ചെവി കൊടുക്കുന്നില്ല.. അവനെ പറയാൻ സമ്മതിക്കാതെ ആഷി അവളുടെ ഉത്തരം പറഞ്ഞു കൊണ്ടിരിക്കുന്നു
ആഷി : stop stop stop… I dont wanna hear it.. I dont need explanations…
കാറിൽ നിന്നും ഇറങ്ങിയ നീനുവിനു അടുത്തേക്ക് വന്ന ആഷി നീനുവിനോട് സംസാരിച്ചു നീനു മൊബൈൽ താഴ്ത്തി പിടിച്ചത് കൊണ്ട് എനിക്ക് കേൾക്കാൻ മാത്രമേ പറ്റുന്നുള്ളു..
ആഷി : നീനു I am not ok now തിരിച്ചു പോകാം
നീനു :ok….
നീനു ഒന്ന് തിരിയുന്നതോടെ വീഡിയോ തീർന്നു….
ഞാൻ എന്റെ കൈകൾ രണ്ടും കൊണ്ട് മുഖം പൊത്തിപിടിച്ചു. എന്റെ ചുണ്ടുകളിൽ യാന്ദ്രികമായി ഒരു ചിരി പടർന്നു, മുഖം പതിയെ താഴ്ത്തി നേർത്ത ആ സന്തോഷ ചിരി ചിരിക്കാതിരിക്കാൻ എനിക്കയില്ല. ഈ സമയമത്രയും കൊണ്ട് നടന്ന ഒരു വലിയ കെട്ട് തലയിൽ നിന്നുകൊണ്ട് ഇറക്കി വെച്ച പോലെ തോന്നി. നീന അവളുടെ മുഖം ചെരിച്ചു എന്നെ നോക്കി. എന്റെയും നീനയുടെയും കണ്ണുകൾ നേർരേഖയിൽ വന്നു. ഒരു നിമിഷം എനിക്ക് എന്റെ കണ്ണുകളെ നീനയിൽ നിന്നും മാറ്റേണ്ടി വന്നു
നീന: എവിടെ… എവിടെ… കാണട്ടെ… ഹഹഹ… എന്റമ്മോ…. എന്തായിരുന്നു. പ്രഷർ അടിച്ചു കേറി പൊട്ടിപോകുമായിരുന്നു എന്റെ കാമുകൻ.. ഇപ്പോൾ ദാ കിടക്കുന്നു… നിനക്ക് നാണം വരുന്നോടാ… കാണട്ടെ, നിന്റെ മോന്തയൊന്നു കാണട്ടെ…
സന്തോഷവും നാണവും മറ്റെന്താല്ലാമോ കൊണ്ട് ഞാൻ നീനയുടെ മുന്നിൽ ഇരുന്നു ചൂളി. നീന എന്നെ വിടാൻ ഒരുക്കമല്ലന്ന് അറിയുന്നത് കൊണ്ട്, നീനയുടെ കൈകൾ പിടിച്ചു അവളുടെ നഗ്നമായ വയറിൽ എന്റെ മുഖം പൂഴ്ത്തി അവളെ ഇക്കിളിയാക്കി.. നീനുയുടെ ശരീരം കുളിരണിയുന്നതു ഞാൻ അറിഞ്ഞു. നീന എന്റെ മുഖം പിടിച്ചു ഉയർത്തി… ചുണ്ടിൽ ഉമ്മ വെച്ചു. ഞാൻ അവളുടെ മുഖത്തേക്കങ്ങനെ നോക്കി
നീന : ആ പോരട്ടെ…നി ചോദിക്കാതെ ഞാൻ പറയില്ല…
ഞാൻ :നിനാ… You…
നീന :അതേ ഞാൻ ഒരു തെണ്ടിയാണ്, പട്ടിയാണ്, ബാക്കി എല്ലാം ആണ്… പക്ഷെ, നി ചോദിച്ചാൽ മാത്രമേ പറയു…
ഞാൻ : ദുഷ്ട
നീന എന്നെ വീണ്ടും ഉമ്മ വെച്ചു.
നീന :അതേ ഞാൻ ഒരു ദുഷ്ടി ആണ്…
ഞാൻ : ശരി ചോദിക്കാം… ചോദിക്കാം….
നീന വീണ്ടും പാതി ചിരിയോടെ ഇടത്തെ പുരികം ഉയർത്തി. വല്ലാത്തൊരു ചേലാണ് ആ ഭാവം…
ഞാൻ : എന്നിട്ട് പിന്നേ എന്തുണ്ടായി…
നീന : അതാണ്. അതങ്ങു ചോദിക്കണം കേട്ടോ.. ഡിമാൻഡ് ഇടരുത്…
ഞാൻ : ചോദിച്ചല്ലോ ഇനി പറ..
നീന : പിന്നേ… അല്ലങ്കിൽ വേണ്ട ഞാൻ ഇപ്പോൾ പറയുന്നില്ല…
ഞാൻ : എടി തെണ്ടി….(ഞാൻ അവളെ വീണ്ടും കൈകളിൽ പിടിച്ചു വയറിലേക്ക് മുഖം താഴ്ത്തി)
നീന : ok ഷാക്കീ… ഷാക്കീ… Ok ok ok….
ഞാൻ മുഖമുയർത്തി അവളെ നോക്കി. നീനു എന്റെ മുഖം കൈകളിലെടുത്തു അവൾ പറഞ്ഞു തുടങ്ങി.“ആഷിയുടെ മുഖം ചുവന്നു തുടുത്തു. ഞാൻ ആഷിയുടെ കൈകളിൽ പിടിച്ചു. ആഷി ഒരു തരത്തിലും വിടാനുള്ള ഭാവമില്ലായിരുന്നു ഞാൻ അറിയാതെ സംശയിച്ചു, വിവേക്കൊരു വാക്കല്ലേ ചോദിച്ചോള്ളൂ അതിനു ഇത്രയും റിയാക്ഷൻ വേണോ. ഞാൻ വിവേകിനോടും തിയൊയോടും പോകുവാണെന്ന് പറഞ്ഞു. ആഷിയുടെ പെട്ടന്നുള്ള മാറ്റം അവരോട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവർക്കു മുന്നിൽ വേറെ വഴികളൊന്നും ഇല്ലായിരുന്നു. ഞങ്ങൾ ഒരു ഊബർ ബുക്ക്‌ ചെയ്തു. എനിക്കും ആഷിയെ ഫേസ് ചെയ്യാൻ ഒരു മടി പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *