“റോയ് കാളിങ്”
ഞാൻ : എവിടെയാടാ….. ഇനി നിങ്ങൾ വല്ലതും ബാരിലും പോയി അടിക്കുവാണോ
റോയ് : (റോയിയുടെ ശബ്ദം വല്ലാതെ ഇടറിക്കൊണ്ട്) നീനു… അത്… ഞാൻ ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ആണ്… നി ആഷിയെയും കൂട്ടി ഇങ്ങോട്ട് വ…
നീനു: എന്താടാ…
റോയ് : ഏയ് ഒന്നും ഇല്ല. ഒരു ചെറിയ ആക്‌സിഡന്റ്. ഷാക്കി കഷ്വളിറ്റിയിൽ ആണ്. നി വാ…
ഫോൺ കട്ട് ആയി
ഞാൻ ശരിക്കും ആസ്വസ്ഥയായി. ഇവരെന്താണ് ഈ പറയുന്നത്. ഇപ്പോൾ മുന്നേ ഫോൺ വിളിച്ചപ്പോ വരുന്നുണ്ട് എന്ന് പറഞ്ഞിട്ട് ഇപ്പോ????
ഞാൻ ആഷിയോട് കാര്യം പറഞ്ഞില്ല… എന്നാൽ അവളെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. ആഷി എന്നോട് കാര്യം തിരക്കി കൊണ്ടിരുന്നു.. എനിക്ക് അവളോട് എന്ത് പറയണം എന്നറിയില്ലായിരുന്നു… ഇനി റോയ് കളിപ്പിക്കുവാണോ?
എനിക്കൊന്നും മനസ്സിലാകുന്നില്ല. ഹോസ്പിറ്റലിൽ എത്തിയതും ഞാൻ റോയിയെ വിളിച്ചു. റിങ് പോകുന്നുണ്ട് റോയ് എടുക്കുന്നില്ല. Last റിങ്ങിൽ കാൾ എടുത്തു..
റോയ് : നീനു 2nd. ഫ്ലോർ ICU ന്റെ അവിടെ വ….
എന്റെ ഹൃദയം മിടിപ്പ് കൂടി കൂടി വന്നു. കോണിപടികൾ കയറുന്നത് യന്ത്രികമായി. ICU മുന്നിലേക്കു നോക്കിയ എന്റെ ഹൃദയം നിലച്ചു…
“ശരീരം മുഴുവൻ ചോരയിൽ കുളിച്ചു റോയ്”
ഞങ്ങൾ റോയിയുടെ അരികിലെത്തി… ആഷി റോയിയെ പിടിച്ചു ഉറക്കെ കരഞ്ഞു… ഞങ്ങളോടെന്തു പറയണം എന്നറിയാതെ റോയ് കുഴങ്ങി. ആഷി തളർന്നു പോയി. റോയ് അവളെ താങ്ങിപിടിച്ചു. ഞാൻ ആഷിയെ വിളിച്ചു. ആഷിയുടെ കൺമിഴികൾ അടഞ്ഞു. അറിയാതെ തന്നെ ഞാൻ ആ നീണ്ട വരാന്തയിൽ ഇരുന്നു. ആരാക്കൊയോ വരുന്നുണ്ട്. ആഷിയെ എടുത്തുകൊണ്ടു പോകുന്നുണ്ട്. ഒരു മിഥ്യ പോലെ എല്ലാം എന്റെ കാതിൽ മുഴുങ്ങുന്നു.എന്താണ് സംഭവിച്ചത് ഒന്നും അറിയില്ല… ICU വാതിലിലെ ചില്ലിലൂടെ നോക്കിയാൽ ഷാക്കി കിടക്കുന്നത് കാണാം… ഷാകിയുടെ ശരീരം മുഴുവൻ ചോര നിറം. ബെഡിന് ചുറ്റും വലിയ മെഡിക്കൽ ഉപകരണങ്ങൾ അതിലെന്തെല്ലാമോ ഘടിപ്പിച്ചിരിക്കുന്നു. ICU. വാതിലിൽ തുറന്നു രശ്മി പുറത്തു വന്നു, രശ്മിയിടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു. മുഖം മൂകമായിരുന്നു.. എനിക്കറിയാം
“ഷാക്കീ എല്ലാവർക്കും വേണ്ടപെട്ടവൻ ആയിരുന്നു.”
രശ്മി റോയിയോട് എന്താല്ലാമോ പറഞ്ഞു… ഷാകിയുടെ മുഖമല്ലാതെ മറ്റൊന്നും എനിക്ക് ഗ്രഹിക്കാൻ കഴിയുന്നില്ല… ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.. രശ്മി റോയിയെ കൂട്ടി ICU നു അകത്തേക്ക് പോയി.. കുറച്ചു സമയത്തിന് ശേഷം റോയ് പുറത്തേക്കു വന്നു… ഞാൻ. റോയിയുടെ മുഖത്തേക്ക് നോക്കി.
ഇന്ന് വരെ കണ്ണുനീർ വാർത്തു കാണാത്ത റോയിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഉതിർന്നു വീണു കൊണ്ടിരിക്കുന്നു… റോയിയുട ഭാവം എന്നിൽ കൂടുതൽ ഭയം നിറച്ചു.
ഞാൻ : No… റോയ് പ്ലീസ്. അവൻ പോയി എന്ന് മാത്രം എന്നോട് പറയരുത്… പ്ലീസ് റോയ്…
റോയ് ഒന്നും മിണ്ടിയില്ല. റോയിയുടെ ശ്വാസം ഉച്ചസ്ഥായിയിൽ ആയി കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുന്നു…ഞാൻ റോയിയെ കെട്ടിപിടിച്ചു കരഞ്ഞു… എത്ര സമയം എന്നറിയില്ല… പതിയെ ഞാൻ യാഥാർഥ്യം അംഗീകരിക്കാൻ പഠിച്ചു.
“ഷാക്കി പോയിരിക്കുന്നു…”