” ശെരി പൊക്കോ
‘ വീടെത്തിയപ്പോൾ ഗ്രേസിയാന്റി വീട്ടിൽ അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു..എൻ്റെ ദൈവമെ മുണ്ടും ചട്ടയുമാണ് വേഷം ആദ്യമായിട്ടാണ് ഒരാളെ ഞാൻ നേരിൽ മുണ്ടും,ചട്ടയുമിട്ടു കാണുന്നത്
” ആന്റി എപ്പൊ വന്നു??
” ഇപ്പൊ വന്നതേയുള്ളു
” അമ്മേ അച്ഛൻ എവിടെ??
” പുറത്തെവിടെ പോയേക്കുന്നു
‘ ഞാൻ മുറിയിലേക്ക് പോയി അവരുടെ സംസാരം ഒളിഞ്ഞുകേട്ടു
” ഇന്നുച്ചക്കാ പോയത് നീ പറഞ്ഞ ആളെന്തു പറഞ്ഞു?
” അവർക്ക് രണ്ടുദിവസം കൂടി കഴിഞ്ഞേ വരാൻ പറ്റുള്ളൂ ഞാൻ പറഞ്ഞില്ലേ അവിടെ ആകെ പ്രശ്നമാണ്
” വിശ്വൻ മറ്റന്നാ പോകുന്നതുകൊണ്ടാണ് ഞാൻ നിന്നെ വിളിക്കാത്തെ
” അതെനിക്കറിയാം ചേച്ചി ചേച്ചിക്കത്ര പേടിയാണെങ്കിൽ ഞാൻ ടുട്ടുവിനോട് പറയാം
°° ദൈവം കാരുണികനാണ്….
” ആ അതായാലും മതി ഇവിടെ എനിക്കത്ര പരിജയമില്ല നാട്ടിലാണെങ്കിൽ കുഴപ്പമില്ലായിരുന്നു വീടിനു പുറകിൽ മുഴുവൻ കാടാണ് അതാണെനിക്ക് കൂടുതൽ പേടി ആരെങ്കിലും പാത്തുനിന്നാൽ അറിയില്ല
” അതാരെയെങ്കിലും വിളിച്ച് വൃത്തിയാക്കണം
” എത്ര വൃത്തിയാക്കാനാ ആ തോട് എത്തുന്നതുവരെ കാടാണ്
” ഡാ ടുട്ടു ഒന്നിങ്ങ് വന്നെ
” ഇപ്പൊ വരാം
‘ ഞാൻ ഡ്രസ്സ് മാറ്റി പുറത്തേക്കിറങ്ങി
” എന്താ അമ്മേ!!
” നീയിന്നു രാത്രി ഈ ആന്റിയുടെ വീട്ടിൽ കൂട്ടുകിടക്കാൻ പോകോ??
” ഞാനൊ??
” നീ തന്നെ വേറാര്!!
” ഓ അതിനെന്താ പോകാം
” പേടിക്കണ്ട ചേച്ചി അവൻ വരും
” അപ്പൊ ശരി ബിന്ദു ഞാൻ പോകുന്നു
” ഓ
‘ ബുള്ളറ്റിൻറെ ശബ്ദം അച്ഛനാണെന്ന് തോന്നുന്നു..ആ അതേ
” ഇതാടാ
” എന്തായിത്??
” നിനക്ക് രണ്ടുമൂന്ന് ലുങ്കി വേടിച്ചു ഇന്നലെ ലുങ്കിയിൽ നീ നന്നായിരുന്നു
°° അച്ഛനിന്ന് നല്ല ഫോമിലാണല്ലോ അമ്മ അറിഞ്ഞാൽ തീർന്നു
” നോക്കട്ടെ
‘ നീല,കറുപ്പ്, ഇളംപച്ച എല്ലാം ഒറ്റ കളർ അതാണെനിക്കിഷ്ടം
” നന്നായി ചേട്ടാ ഇപ്പോഴും കൊച്ചുകുട്ടിയാന്ന വിചാരം അര ട്രൗസറുമിട്ടു നടക്കുന്നു
” അമ്മ ഇതകത്തു കൊണ്ടുവക്ക്
” അച്ഛാ അമ്മ അറിയണ്ട പെട്ടെന്ന് പോയി കുളിച്ചോ