” ഡാ ടുട്ടു,മോനു ഒന്നു മൈൻഡ് ചെയ്തിട്ട് പോടാ
‘ ഞങ്ങൾ ചിരിച്ചു
” ആ ചേച്ചി എപ്പോൾ വന്നു?
” ഇന്ന് രാവിലെ വന്നതേയുള്ളു ചേട്ടൻ മുംബൈയിൽ പോയേക്കുവാ കുറച്ചു ദിവസം കഴിഞ്ഞേ വരു അതുവരെ ഇവിടെ നിക്കാം അമ്മക്കൊരു കൂട്ടാകും..അല്ല നീ ചെന്നൈയിൽ അല്ലായിരുന്നോ എപ്പോ എത്തി??
” ദേ ഇപ്പൊ വന്നതേയുള്ളു
‘ അപ്പോഴേക്കും വിജയമ്മകൂടി വന്നു
” ഹാ മോനു എപ്പോ എത്തി??സുഖം തന്നെ??
” ആ സുഖം!!വിജയമ്മക്കൊ??
” ഇങ്ങനെയൊക്കെയങ്ങ് പോണ് മക്കളെ
” അല്ല ചേച്ചിക്ക് വിജയമ്മയെ ഇവിടെ നിറുത്താതെ പശുക്കളെയും,കോഴികളെയുമൊക്കെ വിറ്റ് ചേച്ചിയുടെ കൂടെ കൊണ്ട് നിർത്തിക്കൂടെ??
°°°°ഈ മൈരൻ എന്റെ കഞ്ഞിയിൽ പാറ്റയിടും
” ഞാനെത്ര പറഞ്ഞതാ കേൾക്കണ്ടേ??ഇവരെയൊന്നും വിക്കത്തില്ലാന്ന അവര് പറയുന്നേ പിന്നെ എങ്ങനാ കൂടെ വരാൻ!!
” ഡാ നീ വന്നെ സമയം പോണ്
” ശരി ചേച്ചി കാണാം..
” ആടാ മനസിലായി നിൻറെ തിടുക്കം കൂട്ടുകാരൻ വന്നതിന്റെ പാർട്ടി കാണും??പൊക്കൊ..
‘ ഞങ്ങൾ നടന്ന് വീടെത്തി
” ആ മോനു എപ്പോൾ വന്നു??
” ഇപ്പൊ വന്നതേയുള്ളു ആന്റി..മാമൻ എവിടെ??
” അകത്തുണ്ട്…ചേട്ടാ മോനു വന്നേക്കുന്നു
‘ അച്ഛനും അവനും ഓരോ കാര്യവും പറഞ്ഞിരുന്നു ഞാൻ ചാവിയുമായി വന്നു
” ഡാ പോകാം
” നിക്ക് നിക്ക് പോകല്ലേ നിങ്ങളീ ചായ കുടിക്ക്..മോനു നീ കഴിച്ചായിരുന്നോ??
” ആ കഴിച്ചാന്റി
” ചപ്പാത്തിയാണ് കഴിയെടാ
” സത്യമായിട്ടും ആന്റി ഞാൻ കഴിച്ചിട്ടാണ് വന്നത്
” മ്മ്
” അമ്മേ അവനിപ്പോൾ സംസാരിക്കാൻ സമയമില്ല അപ്പോഴാണ് കഴിക്കാൻ!!വേറൊരു ദിവസമാകട്ടെ
‘ എന്റെയും അവന്റെയും ചായ കുടിയുടെ സ്പീഡ് കണ്ടപ്പോൾ അച്ഛന് കാര്യം മനസിലായി കൂടാതെ നടന്നുപോയ ഞാൻ തിരിച്ചുവന്ന് വണ്ടി കൂടി എടുത്തുകൊണ്ടല്ലേ പോകുന്നെ!!..ഞങ്ങൾ ചായ ഗ്ലാസ് മേശമേൽ വച്ച് മുറ്റത്തേക്കിറങ്ങി ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു
” ടുട്ടു എട്ടുമണിക്ക് മുൻപ് വീട്ടിൽ എത്തിയേക്കണം
” അമ്മയെന്നെ ഇതെപ്പോഴും ഓർമിപ്പിക്കണ്ട ഞാൻ വന്നോളാം
” നീ അകത്തുപോയേ അവൻ സമയത്ത് വന്നോളും
‘ അച്ഛന്റെ സപ്പോർട്ടും