വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Posted by

” അതിന് ഞാൻ ക്രിസ്ത്യൻ ആണെന്നവർക്ക്‌ അറിയില്ലല്ലൊ

” എന്നിട്ടെന്ത് പറഞ്ഞു??

” ആന്റിയാണെന്ന് പറഞ്ഞു

” പേര് ചോദിച്ചില്ലേ??

” ഏയ്‌ ഇല്ല

” ചോദ്യത്തിന് എന്തെങ്കിലും കുഴപ്പം??

” വരനെ ആവശ്യമുണ്ട് എന്നപോലെയാണ് എനിക്കു തോന്നിയത്

” ഓഹ് അങ്ങനെ അതുകൊണ്ടാണോ കാസിനോവയെന്നു ചോദിച്ചത്??

” അതുമാത്രമല്ല ഇന്നലെയൊരു പെൺകുട്ടിയുമായിട്ട് കോളേജിന് മുന്നിലൂടെയീ വണ്ടിയിൽ പോകുന്നത് കണ്ടു

” അതോ അതെന്റെ ഫ്രണ്ടാണ്

” പത്തുമുപ്പതു കൊല്ലം ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ചതാ എന്നോട് കള്ളം പറയരുത് ഒരു ഫ്രണ്ടിനെയും ലൗവറിനെയും കണ്ടാൽ എനിക്കറിയാം ഇന്നലെ വണ്ടിയിൽ പോകുമ്പോൾ ആ കുട്ടിയുടെ മുഖം തന്റെ തോളിലായിരുന്നു

” ആന്റി…ഇതാരോടും പറയല്ലേ

‘ അവര് പൊട്ടിച്ചിരിച്ചു കൂടെ ഞാനും

” ഇന്നെന്നാ പറ്റി ഹെൽമെറ്റ്‌ വച്ചേക്കുന്നു വീട്ടുകാർ വഴക്ക് പറഞ്ഞോ

” വീട്ടുകാരല്ല കൂട്ടുകാർ

” അത് നന്നായി

” ആന്റിയിനി നാട്ടിലേക്ക് പോകുന്നില്ലേ??

” ഇല്ല ഇവിടെത്തന്നെ വേടിച്ച്‌ സ്ഥിരതാമസം ആക്കിയാലോയെന്നു വിചാരിക്കുന്നു

°° ഹോ ഭാഗ്യം

” അപ്പൊ ഇനി ജോലി!

” ഇച്ചായന്റെ ബിസിനസുണ്ടല്ലൊ

” അപ്പൊ ആന്റിയിനി ജോലിക്ക് പോകുന്നില്ലേ??

” ഇനി എന്നാത്തിനാ ഞാൻകൂടി ജോലിക്ക് പോകുന്നെ ഇപ്പൊത്തന്നെ മൂന്നുനാല് തലമുറക്ക് കഴിയാനുള്ള സ്വത്തുണ്ട്…മതി

” നല്ല കാര്യം ഒരു പ്രായമൊക്കെ ആയിക്കഴിഞ്ഞ പിന്നെ വിശ്രമ ജീവിതം നല്ലതാണ്

” തന്റെ അറിവിൽ അറിയാവുന്ന വല്ല വീട്ടുജോലിക്കാരുമുണ്ടോ??

” എന്തിനാ

” വീട്ടിൽ നിന്നുകൊണ്ട് ജോലി ചെയ്യാൻ

” അങ്ങനെയുള്ള ജോലിക്കാരെയൊക്കെ ഇപ്പൊ കിട്ടാൻ വലിയ പാടാണ് എന്തുപറ്റി രണ്ടുപേർക്കുള്ള ആഹാരം വക്കാൻപോലും വയ്യേ?

” അതുകൊണ്ടല്ല ഇച്ചായൻ ചിലപ്പോൾ ബിസിനസ്‌ ആവശ്യത്തിനായി പോയാൽ രണ്ടുമൂന്നു ദിവസം കഴിഞ്ഞൊക്കെയേ തിരിച്ചു വരാറുള്ളൂ.എനിക്കാണേൽ ഒറ്റക്ക് കിടക്കാൻ പേടിയാണ്

‘ എനിക്ക് ചിരിയാണ് വന്നത്

” ചിരിക്കാൻ പറഞ്ഞതല്ല സത്യം

” ശേ അപ്പൊ നാട്ടിൽ എങ്ങനെയായിരുന്നു?

” അവിടെ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു

” അവരെ വിളിച്ചാൽ പോരെ

Leave a Reply

Your email address will not be published. Required fields are marked *