‘ അപ്പൊ എല്ലാ പറിയൻമാരും എന്നെ നോക്കി ഉപദേശം തുടങ്ങി
” മൈരെ നിന്നെയിനി ഹെൽമെറ്റ് ഇല്ലാതെ കണ്ടാൽ നമ്മളെല്ലാംകൂടി ഇടിക്കും
” ഇനി മുതൽ വെക്കാടാ അളിയൻമാരെ
…..’ ബോഡി കബറടക്കാൻ പള്ളിയിലേക്കെടുത്തു
” അപ്പൊ ഞാൻ പോകുന്നു ശരി
” ഓക്കേ അളിയാ
‘ വീടെത്തി
” എന്താടാ ക്ലാസില്ലേ??
” കോളേജിലെ ഒരു പയ്യൻ മരിച്ചുപോയി
” ആ അത് നിങ്ങടെ കോളേജിലെ പയ്യനാണോ
” അമ്മയെങ്ങനെ അറിഞ്ഞു?
” വിജയേച്ചിയിപ്പോൾ പറഞ്ഞതാ
‘ യൂണിഫോം മാറി ഞാൻ മോനുവിനെ വിളിച്ചു
” പറയെടാ
” നീയെവിടാ?
” ഞാൻ ഷോപ്പിലുണ്ട്
” എന്താ പരുപാടി??
” നീ രാവിലെ വിളിച്ച് മടുപ്പിക്കല്ലേ ഇന്നെങ്കിലും ഞാനിവിടെ നിക്കട്ടെ..നിനക്കിന്ന് കോളേജിൽ പോണ്ടായിരുന്നോ??
” കോളേജിൽ പഠിക്കുന്ന ഒരു പയ്യൻ മരിച്ചുപോയി ആക്‌സിഡന്റ്
” ഓ…ഞാൻ വൈകിട്ടെയിറങ്ങു കാണാം
” മ്മ്
” ടാ മോനെ ഓണത്തിന് വേടിച്ച കൈലി(ലുങ്കി)എടുത്തുടുക്ക് തിരുവോണത്തിന് മാത്രമേ അതുടുത്തുള്ളു അതാകുമ്പോൾ കഴുകി മുറുക്കാനും എളുപ്പമാണ്
” ഓ
‘ ലുങ്കിയുടുത്ത് ഷർട്ടുമിട്ട് കണ്ണാടിക്ക് മുന്നിൽ പോയി നോക്കി എനിക്ക് തന്നെ എന്നോട് മതിപ്പ് തോന്നി ഒറ്റക്കളർ ചുവന്ന ലുങ്കിയും കറുത്ത ഷർട്ടും..
°° മുക്കിലേക്ക് പോയേക്കാം ആരെങ്കിലും കാണാതിരിക്കില്ല ഹെൽമെറ്റ് എടുക്കാം കഷ്ടകാലമാണ്
‘ വണ്ടിയെടുത്ത് വഴിയിലൂടെ മുന്നോട്ടുപോയപ്പോൾ
°° ഇതാര് ഗ്രേസിക്കുട്ടിയോ??
” ഹലോ എങ്ങോട്ടാ
” ഇന്ന് കോളേജിൽ പോയില്ലേ??
” ഇന്നവധി ആയിരുന്നു കോളേജിലെ ഒരു കുട്ടി ആക്‌സിഡന്റിൽ മരിച്ചു
” ഹയ്യോ
” അല്ല എങ്ങോട്ടാ??