” മ്മ്
” ജിജോ നീ ചാവി ഇങ്ങുതന്നെ
” മ്മ് എങ്ങോട്ടാ??
” നീ താടെ ഞാനിപ്പൊ വരാം
” ഇതാ..അളിയാ അവളെ കാണാനാണോ നീ പോകുന്നെ?? എന്തേലും പ്രശ്നമായാൽ ഞങ്ങളാരും വരില്ല
” അതിനല്ലെടാ ഞാനിപ്പൊ വരാം
” പെട്ടെന്നിങ്ങെത്തിയേക്കണം
” അളിയ ഒരര മണിക്കൂറിനുള്ളിൽ ഞാനിങ്ങെത്തും
‘ ഞാൻ എൻ്റെ പ്രിയസഖിയുടെ വീട്ടിലേക്ക് തിരിച്ചു ഏകദേശം ഒരഞ്ചഞ്ചര കിലോമീറ്റർ മനസിൽ അവളെക്കുറിച്ചുള്ള ചിന്തകളുമായി ഗിയർ ചറപറ മാറി ആക്‌സിലറേറ്റർ കൂട്ടി വിട്ടു മുന്നിലുള്ള വണ്ടികളെയൊക്കെ ഓവർടേക്ക് ചെയ്ത് പാഞ്ഞുപോയി…അവളുടെ വീടിനുമുന്നിൽ ആരും ഉണ്ടായിരുന്നില്ല..സമ്പന്നർ മാത്രം താമസിക്കുന്ന ഏരിയയാണ് പിടിച്ചാൽ മൂഞ്ചി ഞാൻ വണ്ടി അവളുടെ വീട്ടിൽനിന്നും ഒരമ്പതു മീറ്റർ ദൂരെ വച്ചിട്ട് ഒന്നുകൂടി ഫോൺ ചെയ്തു
” ഹലോ ഞാനിങ്ങെത്തി
” എത്തിയോ ഇത്ര പെട്ടെന്നൊ??
” നിന്നെ കാണാൻ ഞാൻ പ്രകാശത്തെക്കാൾ വേഗത്തിലെത്തും മോളേ
” ഹോ ഞാനങ്ങ് പൊങ്ങി എവിടെയാ.??നിന്നെ കാണുന്നില്ലല്ലോ
” ഞാനിവിടെ………നിക്ക് നോക്കട്ടെ ഹാ ഞാനിപ്പൊ ഒരു ഡോക്ടർ സ്റ്റീഫൻകോശി എന്നയാളുടെ വീടിന്റെ മുന്നിലാ
” അവിടെ എന്തിനാ നിക്കുന്നെ നീ ഇങ്ങോട്ടുവാ
” എടി എനിക്കൊരു പേടി
” എന്തിന് ഇവിടെ ആരുമില്ലെന്ന് ഞാൻ പറഞ്ഞില്ലേ
” എങ്ങനാ മതില് ചാടട്ടെ??
” എൻ്റെ മാതാവേ…എട മണ്ട മതില് ചാടി വരുന്നത് ആരെങ്കിലും കണ്ടാൽ അതുമതി നീ ഗേറ്റ് തുറന്നിങ്ങ് വന്നാൽ മതി
” പ്രശ്‌നമാകോ??
” ഇങ്ങനൊരു പേടിത്തൊണ്ടൻ കേറി വാ നീ
” ദാ എത്തിപ്പോയി
” ഗേറ്റടക്കാൻ മറക്കല്ലേ..
‘ നടന്നവളുടെ വീടിന് മുന്നിലെത്തി ഒന്നുകൂടി കറങ്ങി പരിസരമൊന്ന് വീക്ഷിച്ചിട്ട് ആരുമില്ലെന്ന് ഉറപ്പുവരുത്തി നൈസിന് ഗേറ്റ് തുറന്ന് കയറി ലോക്കിട്ടു അവൾ എന്നെയും കാത്ത് വാതിലിന് മുന്നിൽ നിന്നു ഒന്നുകൂടി ചുറ്റും നോക്കിയിട്ട് അകത്തേക്ക് കയറി
” കോളേജിലെ ഹീറോക്ക് തന്റെ കാമുകിയുടെ വീട്ടിലേക്ക് വരാൻ ഇത്ര പേടിയാ??
” പേടിയാ എനിക്കാ ഒന്നുപോടീ
” ഹ്മ്മ് ഇപ്പൊ മൂത്രമൊഴിച്ചേനെ ഇതിനുമുൻപ് രണ്ടുമൂന്ന് തവണ നീയിവിടെ വന്നിട്ടുള്ളതല്ലേ..പിന്നെന്താ നിനക്കൊരു പേടി?
” അത് എന്താന്നുവച്ചാൽ അന്നൊക്കെ അച്ഛൻ ഗൾഫിലായിരുന്നു ഇപ്പൊ വീട്ടിലുണ്ട് നിൻറെ വീട്ടിലാണെന്നറിഞ്ഞാൽ അതുമതി എന്നെ കൊല്ലും മോളെ..ഈ ജില്ലയിലുള്ള ഭൂരിഭാഗം ആളുകൾക്കും അച്ഛനെയറിയാം എന്നെയിവിടെ ആരേലും കണ്ട് ചെന്നു പറഞ്ഞാൽ തീർന്ന്