കയറിയിരുന്നു . ബെഡിൽ കിടന്നിരുന്ന എന്റെ നെഞ്ചിലേക്കായി അവള് വന്നു വീണു …
“ആഹ്…എന്റമ്മോ ….”
അവള് വന്നു കേറിയ സ്പീഡും എന്റെ വയറിൽ കിട്ടിയ ചവിട്ടും ഓർത്തു ഞാൻ ഒന്ന് വാ പൊളിച്ചു .
“എന്നെ കൊല്ലല്ലേ പൊന്നുസേ..ചാച്ചൻ പാവം അല്ലെ …”
എന്റെ വയറ്റത്ത് കയറി ഇരുന്ന അവളെ നോക്കി ഞാൻ ചിണുങ്ങി .
“നാനും പാവാ…”
എന്റെ മറുപടി കേട്ട് അവള് ചിരിച്ചു…പിന്നെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു …അതോടെ ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് പെണ്ണിനെ കെട്ടിപിടിച്ചു .
“ഡാ ..നിനക്കു ചായ വേണ്ടേ …”
എന്റെ കിടത്തം കണ്ടു മഞ്ജുസ് പുരികം ഇളക്കി ..പിന്നെ കയ്യിലിരുന്ന കോഫീ മേശപ്പുറത്തേക്ക് വെച്ചു.
“ചൂട് പോകുന്നെന്ന് മുൻപേ വേണേൽ കുടിച്ചോ …”
അത് മേശപ്പുറത്തു വെച്ച ശേഷം അവളെന്നോടായി പറഞ്ഞു .
“ഹ്മ്മ്….എണീക്ക് പൊന്നുസേ …”
റോസിമോള് എന്റെ നെഞ്ചത്ത് കേറികിടക്കുന കാരണം ഞാൻ അവളുടെ ചന്തിയിൽ പയ്യെ നുള്ളി ..
“ആഹ്..ചാ…ച്ചാ.ഹ്ഹ്ഹ് ”
എന്റെ നുള്ളൽ അവളുടെ കുഞ്ഞു ചന്തിയിൽ പയ്യെ അമര്ന്നതും റോസിമോള് ഒന്ന് ചിണുങ്ങി..പിന്നെ പെട്ടെന്ന് ചാടിപിടഞ്ഞുകൊണ്ട് എന്നെ തുറിച്ചൊന്നു നോക്കി .അപ്പോഴേക്കും അവളെയും എടുത്തുകൊണ്ട് ഞാൻ ബെഡിൽ നിന്നും താഴേക്കിറങ്ങി…
“ഉമ്മ്ഹ….”
റോസ്‌മോളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് ഞാൻ ചിരിച്ചു ..
“നീ ചാച്ചന്റെ കൂടെ കോയമ്പത്തൂർക്ക് വരണോ ? നമുക്ക് അന്നത്തെ പോലെ അവിടെ അടിച്ചു പൊളിക്കാം ..അല്ലെങ്കിൽ റോസ് ആന്റിടെ അവിടെ പോകാം ”
അവളുടെ കവിളിൽ താടി ഉരുമ്മിക്കൊണ്ട് ഞാൻ ചിരിച്ചു .അതോടെ റോസിമോള് ബെഡിലേക്കിരുന്ന മഞ്ജുസിനെ സംശയത്തോടെ ഒന്ന് നോക്കി ..
“എന്തിനാ എന്നെ നോക്കുന്നത് ..വേഗം പൊക്കോ ”
മഞ്ജുസ് അവളോടായി പറഞ്ഞു ചിരിച്ചു .
“മഞ്ജുനു അശൂയ യാ …”
മഞ്ജുസിന്റെ മറുപടി കേട്ട് റോസിമോള് എന്റെ കാതിൽ പയ്യെ പറഞ്ഞു .
“ആഹ്..അതെ അതെ .അതിനു പല സൂക്കേടും ഉണ്ട് ..”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കികൊണ്ട് ചിരിച്ചു. പിന്നെ പെണ്ണിനെ താഴെ ഇറക്കികൊണ്ട് കോഫീ എടുത്തു കുടിച്ചു തുടങ്ങി. മേശമേൽ ചാരിനിന്നുകൊണ്ട് തന്നെ ആണ് ഞാൻ കോഫീ കുടിച്ചത്. ആ സമയത്തു റോസിമോള് മഞ്ജുസിന്റെ പുറകിലൂടെ ചെന്ന് അവളുടെ കഴുത്തിൽ ഇരുകയ്യും ചുറ്റി ബെഡിൽ മുട്ടുകുത്തി ഇരുന്നു …പിന്നെ അവളുടെ കഴുത്തിൽ തൂങ്ങിക്കൊണ്ട് മഞ്ജുസിനെ ശല്യം ചെയ്തു തുടങ്ങി..
“മഞ്ജു ..മഞ്ജു …”
മഞ്ജുസ് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു റോസിമോള് പയ്യെ വിളിച്ചു .
“എന്തൊരു കഷ്ടം ആണ് ദൈവമേ …എന്നെ അങ്ങട് കൊല്ല്..”
പെണ്ണിന്റെ വികൃതി ഓർത്തു മഞ്ജുസ് അവളെ പിന്നിൽ നിന്നും വലിച്ചെടുത്തു മുൻപിലേക്ക് കൊണ്ടുവന്നു .