രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

“ചിരിക്കല്ലേ …നീ പറയുന്നത് കേട്ടിട്ടാ..”
ഞാൻ മഞ്ജുസിനെ ഇറുക്കികൊണ്ട് പല്ലിറുമ്മി .

“ആഹ്….ഡാ കവി നല്ല വേദന ഉണ്ട് ട്ടോ ”
എന്റെ ആലിംഗനം ഓർത്തു മഞ്ജുസ് ചിണുങ്ങി .

“ഹ്മ്മ്..പിന്നെ ..പിള്ളേര് കൊറച്ചൂടെ വലുതായാൽ നമ്മുടെ കാര്യം ഒകെ അറിയില്ലേ ?”
ഞാൻ ഒരു സംശയത്തോടെ അവളെ നോക്കി .

“എന്തോന്ന് ?’
മഞ്ജുസ്നത് മനസിലാകാത്ത പോലെ എന്നെ നോക്കി .

“അല്ല…നമ്മുടെ ഈ പ്രായ വ്യത്യാസം …പിന്നെ സ്റ്റുഡന്റ് – ടീച്ചർ റിലേഷൻ ഒക്കെ ….”
ഞാൻ നിർത്തി നിർത്തി പറഞ്ഞു മഞ്ജുസിനെ നോക്കി .

“ഹ്മ്മ്…അറിയുമായിരിക്കും ..നമ്മള് പറഞ്ഞില്ലേലും ആരുടെയെങ്കിലും വായിന്നു അതൊക്കെ വീഴും..ബെറ്റർ നമ്മള് തന്നെ അവരോടു പറയുന്നതാ ”
മഞ്ജുസ് പെട്ടെന്നു ഗൗരവം നടിച്ചു .

“ഹ്മ്മ്…നാണക്കേട് ആണ് …”
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് ബെഡിലേക്ക് മുഖം പൂഴ്ത്തി കിടന്നു .

“അതിപ്പഴാണോ തോന്നിയത് ?”
മഞ്ജുസ് അതുകണ്ടു ചിരിച്ചു .

“എനിക്ക് കൊഴപ്പം ഒന്നുമില്ല ..മിസ്സിന്റെ ഇമേജിന് ആണ് പ്രെശ്നം ..ആദ്യ ഭർത്താവിനെ കാമം മൂത്തു ഉപേക്ഷിച്ചിട്ട് സ്റ്റുഡന്റിനെ കണ്ണും കലാശവും കാണിച്ചു വശീകരിച്ച വൃത്തികെട്ട സ്ത്രീ …ഭേ ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“അത് നിന്റെ ….ദേ എന്റെ കയ്യില് വല്ലതും കിട്ടിയാൽ നിന്റെ തല ഞാൻ പൊളിക്കും ”
എന്റെ ഡയലോഗ് കേട്ടതും മഞ്ജുസ് പല്ലുകടിച്ചു .

“ഹി ഹി…”
ഞാൻ അതുകേട്ടു ഊറിച്ചിരിച്ചു .

“കിണിക്കല്ലെടാ…ആർക്കാ കാമം മൂത്ത് എന്നൊക്കെ എന്നെകൊണ്ട് പറയിപ്പിക്കണ്ട …എന്റെ വേണ്ടാത്തിടത്തൊക്കെ കേറിപ്പിടിച്ചിട്ട് …”
മഞ്ജുസ് പഴയതൊക്കെ ഓർത്തു എന്നെ പരിഹാസത്തോടെ നോക്കി .

“ഓഹ് ..ഇപ്പൊ അങ്ങനെ ആയോ..പിടിക്കാൻ പാകത്തില് നിന്ന് തന്നിട്ട് ഇപ്പൊ ശീലാവതി ആയോ..പെരുങ്കള്ളി …..”
ഞാൻ അവളെ നോക്കി മുഖം വെട്ടിച്ചു .

“പോടാ …ഞാൻ ഡീസന്റ് ആണ് …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“പിന്നെ അതൊക്കെ എനിക്കറിയാം …”
ഞാൻ അതുകേട്ടു തലയാട്ടി ചിരിച്ചു .പിന്നെ അവളുടെ അടുത്തേക്ക് ഉരുണ്ടുകൊണ്ട് മഞ്ജുസിന്റെ മടിയിലേക്ക് തലവെച്ചു .

“അന്നൊക്കെ നല്ല രസം ആയിരുന്നു ല്ലേ ..:”
മഞ്ജുസ് എന്റെ മുടിയിലേക്ക് അവളുടെ കൈകൾ നീട്ടിയതും ഞാൻ പയ്യെ തിരക്കി .

“ഹ്മ്മ്…”
മഞ്ജുസ് അതിനു പയ്യെ മൂളി .

“സെയിം ടൈം ബോറും ആയിരുന്നു ..എത്രവട്ടം ഒരു കാര്യവും ഇല്ലാതെ വഴക്കിട്ടിട്ടുണ്ട് ”

Leave a Reply

Your email address will not be published. Required fields are marked *