രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1 [Sagar Kottapuram]

Posted by

ആരെയെങ്കിലും കയ്യിൽ കിട്ടിയാൽ മേക്കപ്പിട്ട് ഒരുക്കുന്നത് ആണ് അവളുടെ മെയിൻ കളി. കണ്ണിലും കവിളിലും ഒകെ റോസ്‌പൗഡർ പൂശിവെച്ചു പുരികം ഒക്കെ കറുപ്പിച്ചു ഒരു കോലം ആക്കിവെക്കും !
എന്നാലും സഹിച്ചല്ലേ പറ്റു! ബാംഗ്ലൂരിൽ പോയപ്പോ റോസ്‌മേരി ആണ് അവൾക്ക്‌മേക്കപ് ബോക്സ് വാങ്ങിച്ചു കൊടുത്തത്. അതിൽപിന്നെ എനിക്കും മഞ്ജുസിനും ആണ് പണികിട്ടിയത് . പെണ്ണിന്റെ മെയിൻ ഇരകൾ ഞങ്ങളാണ് !

ഇടക്ക് ആദിയോട് കൂട്ടാകുമ്പോ അവനെയും പരീക്ഷിക്കും . അച്ഛന്റെ അടുത്ത് പോകാൻ പെണ്ണിന് പേടി ആണ് . പക്ഷെ അമ്മയെയും അഞ്ജുവിനെയും ഒന്നും പേടിയില്ല .

റോസിമോള് ബെഡിൽ നിന്നിറങ്ങി നേരെ അവളുടെ ടോയ്‌സ് ഒകെ ഇട്ടുവെക്കുന്ന ബോക്സ് തുറന്നു . റൂമിന്റെ ഒരു മൂലയിൽ തന്നെയാണ് അതൊക്കെ എടുത്തുവെച്ചിരിക്കുന്നത് . രണ്ടാൾക്കും രണ്ടു ബോക്സ് ആണ് .

ചെറിയ കാർഡ്ബോർഡിന്റെ പേടിയാണ് അത് . അതിൽ നിന്നും റോസിമോള് അവളുടെ മേക്ക്അപ് ബോക്സ് പ്രയാസപ്പെട്ടു എടുത്തു എന്നെ നോക്കി .

“പോവാം …”
പിന്നെ താഴേക്ക് പോകാം എന്ന ഭാവത്തിൽ അന്വേഷിച്ചു .

“പോവണ്ട…ഇവിടെ മതി …വാ ”
ഞാൻ അവളെ മാടിവിളിച്ചു . അതോടെ സാമാന്യം വലിപ്പമുള്ള ആ ബോക്‌സും താങ്ങിപിടിച്ചു അവള് ഞങ്ങളുടെ അടുത്തെത്തി . ബോക്സ് ബെഡിലേക്ക് വെച്ച ശേഷം റോസിമോള് ബെഡിലേക്ക് വലിഞ്ഞു കയറി . പിന്നെ ക്രാസിയിലേക്ക് എന്നെ ചാരി ഇരുത്തികൊണ്ട് എന്റെ കഴുത്തിലേക്ക് ബെഡ്ഷീറ്റ് കയറ്റിയിട്ടു പുതച്ചു . ഒരു പ്രാവശ്യം മഞ്ജുവിന്റെ കൂടെ ബ്യൂട്ടി പാർലറിൽ പോയപ്പോഴാണ് ഇതൊകെ പൊന്നുവും കണ്ടു പഠിച്ചത് .

“പേശ്യലു വേണോ ..”
പിന്നെ എന്ന് നോക്കി ഗൗരവം നടിച്ചു .

“എന്തേലും ചെയ്യടി …”
ഞാൻ അതുകേട്ടു ചിരിച്ചു .

“ഓക്കേ …”
അവള് ചിണുങ്ങിക്കൊണ്ട് ബോക്സ് തുറന്നു വെച്ചു. പലനിറത്തിലുള്ള പൗഡറുകളും ടൂളും ഒകെ അതിൽ ഉണ്ട് . ലിപ്സ്റ്റിക്കും ഐഷാഡോ യും ബ്രഷും ഒകെ ഉണ്ട് .

“നിനക്ക് വേറെ പണി ഒന്നും ഇല്ലേ കവി …”
എന്റെ അവസ്ഥ ഓർത്തു മഞ്ജുസ് ചിരിച്ചു .

“മഞ്ജു…. ശൂഹ്ഹ്ഹ് ”
മഞ്ജുസിന്റെ ഇടപെടല് കണ്ടതും റോസിമോള് ഒന്നും കണ്ണുരുട്ടി . പിന്നെ മിണ്ടരുത് എന്ന ഭാവത്തിൽ ചുണ്ടത്തു വിരൽ വെച്ചു .

“വേണ്ട പെണ്ണെ..എന്റെ കയ്യിന്നു കിട്ടും ”
റോസ്‌മോളുടെ ദേഷ്യം കണ്ടു മഞ്ജുസ് ഉം കണ്ണുരുട്ടി .

“മഞ്ജുനും കി..ട്ടും …”
അതിനു കൊഞ്ഞനം കുത്തികൊണ്ട് മറുപടി നൽകി റോസിമോള് ലിപ്സ്റ്റിക് എടുത്തു കയ്യില്പിടിച്ചു .

“ആഹാ ….എന്ന ഒന്നു കാണണല്ലോ ”
പെണ്ണിന്റെ മറുപടികെട്ടു മഞ്ജുസ് അവളുടെ കൈക്കു കയറിപ്പിടിച്ചു .

“ചാച്ചാ…ഹ്ഹ്ഹ് …”
അതോടെ അവള് എന്നെ നോക്കി അലറി . മഞ്ജുസിനെ ചീത്ത പറയണം

Leave a Reply

Your email address will not be published. Required fields are marked *