ഗൗരീനാദം 9 [അണലി]

Posted by

ഗൗരീനാദം 9

Gaurinadam Part 9 | Author : Anali | Previous Part

 

പാഠം 10 – ഗൗരിനാദംഡയറിയുടെ പേജുക്കൾ ഞാൻ വിരളിൽ വലിച്ചു മുന്നോട്ട് നീക്കി…
18 നവംബർ 2017, ആ ഡേറ്റ് ഞാൻ എവിടെയോ…..
ഗൗരിയോട് ഞാൻ എൻറെ കൂടെ വരാൻ വിളിച്ച ദിവസം….
ഞാൻ നാട് വിട്ട് കരഞ്ഞു കൊണ്ട് ഓടി പോയ ദിവസം…’ ഇന്ന് ഞാൻ വളരെ നാൾ ആയി ആശിച്ച ഒന്ന് നടന്നു, എന്റെ ഏട്ടൻ എന്നെ വന്ന് ജീവിതത്തിലേക്ക് വിളിച്ചു. എല്ലാരും പറഞ്ഞു കാശുള്ള വീട്ടിലെ ചെറുക്കൻ ആണ് ചതിക്കും എന്ന്, പക്ഷെ എന്റെ ഏട്ടൻ എന്നോടുള്ള ഇഷ്ടം തെളിയിച്ചു…..
എങ്കിലും ഞാൻ ഏട്ടനെ വിഷപിച്ചു, അല്ല വിഷമിപ്പിക്കണ്ടേ വന്നു, എന്റെ ദേവിയെ എന്തിനാ എനിക്ക് ഈ വിധി…. ആശിക്കാൻ അർഹത ഇല്ലാത്തതു ആഷിച്ചതിനു ഉള്ള ശിക്ഷ ആണോ?
ഞാൻ വരുന്നില്ല എന്ന് പറഞ്ഞപ്പോൾ ഏട്ടൻ എന്തേരേം വിഷമിച്ചു കാണും?
ഒരു നാൾ ഏട്ടൻ എല്ലാം അറിയുമ്പോൾ എന്നോടുള്ള വെറുപ്പ്‌ മാറും… അല്ല എന്റെ ഏട്ടന് എന്നെ വെറുക്കാൻ പറ്റില്ല ‘.

പറ്റും, നിന്നെ ഞാൻ വെറുക്കുന്നു… അല്ല നിന്നെ സ്നേഹിച്ച എന്നെ ഞാൻ വെറുക്കുന്നു, എന്നിൽ അല്പം എങ്കിലും വിശ്വാസം ഉണ്ടാരുന്നെക്കിൽ എന്ത് തന്നെ പ്രശ്നം ഉണ്ടേല്ലും നീ എന്റെ കൂടെ വരുമാറുന്നു..
ഞാൻ പേജ് മറിച്ചു..

24 നവംബർ 2017

‘ ഇന്ന് ഏട്ടന്റെ അച്ഛനും അമ്മയും എന്നെ കാണാൻ വന്നു… എല്ലാം അറിഞ്ഞപ്പോൾ ആദ്യമായി ആ മനുഷ്യന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഏട്ടൻ തിരിച്ചു വീട്ടിൽ ചെന്നില്ല, എവിടെ പോയെന്നു ആർക്കും അറിയില്ല… ദൈവിയെ എന്റെ ഏട്ടന് ഒന്നും വരുത്തല്ലേ.. നീ അത് എങ്കിലും എനിക്ക് വേണ്ടി ചെയ്യണം ‘.

അച്ഛൻ കരഞ്ഞെന്നോ? നിനക്ക് എന്നെ ഇഷ്ടം ആരുന്നു എന്ക്കിൽ എന്റെ ഗൗരി പിന്നെ എന്തിന് എന്നോട് ഇത് ചെയ്തു…

6 ഡിസംബർ 2017

‘ഇന്ന് ഞാൻ ഹോസ്പിറ്റലിൽ പോയി, സിയാസ് ചേട്ടൻ ആണ് വന്ന് ഹോസ്പിറ്റിലിൽ കൊണ്ടു പോയത്. അവിടെ ഉള്ളവർക്ക് എല്ലാം എന്നെ പരിചിതം ആണ് ഇപ്പോൾ, അവരുടെ ദയനിയ നോട്ടം എനിക്ക് സഹിക്കാൻ പറ്റുന്നില്ല … എന്റെ ദുഃഖം എല്ലാം മാറ്റുന്ന ഒരു സന്തോഷ വാർത്ത അവർ ഇന്ന് എന്നോട് പറഞ്ഞു… എന്റെ ഏട്ടന് വേണ്ടി നൽക്കാൻ ഒരു സമ്മാനം എന്റെ ഉള്ളിൽ വളരുന്നു എന്ന്..’

എന്റെ കൈകൾ വിറക്കാൻ തുടങ്ങി… ഡയറിയുടെ അടുത്ത പേജ് ഞാൻ ഒരായിരം പ്രാർത്ഥനയോടെ ആണ് തുറന്നത്..

17 ഡിസംബർ 2017

‘ഇന്നലെ എന്റെ ആദ്യത്തെ ചീമോ തെറാപ്പിയുടെ ദിവസം ആരുന്നു… എല്ലാരും നിർബന്ധിച്ചെന്ക്കിലും ഞാൻ സമ്മതിച്ചില്ല, എന്റെ ഉള്ളിൽ വളരുന്ന ഏട്ടന്റെ അംശം ജീവിക്കണം, ഞാൻ ഇല്ലാതെ ആയാലും ആ കുഞ്ഞു എന്റെ ഏട്ടന് നൽകാൻ ദേവി നൽകിയ വരദാനം ആണ് ‘

പേജ് കണ്ണുനീർ വീണ് നേർതിരിക്കുന്നു, എന്റെ ഹൃദയം ഒന്ന് മിടിക്കാൻ മറന്നു പോയി.. എന്റെ കണ്ണുകളിൽ നിന്നും കണ്ണ് നീർ ഒലിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *