“””””””എനിക്ക് നിന്റെ അടുത്തുന്നു
പോന്നപ്പോൾ എന്തോപോലെ.. അമ്മു വിഷമത്തോടെ
പറഞ്ഞു.
“”””””നിന്റെ ഒരു കാര്യം അമ്മുസേ വിഷമം
എനിക്കും ഉണ്ട് അതിനു നീ ഫുഡ്
കഴിക്കാണ്ടിരുന്നാൽ ഞാൻ അവിടെ വരുമോ?
മണ്ടുസേ ഞാൻ അവളോട് ചോദിച്ചു..
“”””””””” നീ പോയി ഫുഡ് കഴിക്കു എന്നിട്ട് എന്നെ
വിളിക്കു കഴിച്ചില്ലേൽ ഞാൻ നിന്നെ വിളിക്കില്ല
ഞാൻ തീർത്തു പറഞ്ഞു.
“”””””മ്മ് ഞാൻ കഴിച്ചിട്ട് വിളികാം നീ കഴിച്ചോ
അമ്മു എന്നോട് ചോദിച്ചു…
“””””ഞാൻ കഴിച്ചു നീ കഴിക്കു വേഗം അല്ലേൽ
ഫുഡ് കേടാകും. ഞാൻ കഴിച്ചില്ലേലും അവളോട്
ഞാൻ നുണപറഞ്ഞു ഇല്ലേൽ പിന്നെ അവളും
കഴിക്കില്ല.
“”””ശെരിടാ ഞാൻ വിളികാം അമ്മു ഫോൺ
വെച്ചു..
പിന്നെ കഴിച്ചു കഴിഞ്ഞും ഞങ്ങൾ കുറച്ചു സമയം
സംസാരിച്ചു . രാവിലെ അവൾ അവിടെ
എത്തിയിട്ടും അവൾ എന്നെ വിളിച്ചു ഞങ്ങൾ
കൂടുതൽ അടുത്ത് തുടങ്ങി. രണ്ടു ദിവസം
കഴിഞ്ഞപ്പോൾ അവൾക്കു ക്ലാസ്സ് തുടങ്ങി പിന്നെ
എല്ലാം പതിവുപോലെ തന്നെ. വിളി ഇടക്ക്
പിണക്കം അവൾ വിളിച്ചാൽ ഞാൻ എടുക്കണം
ഇല്ലേൽ അവൾ ദേഷ്യം കാണിക്കും .Aവലിയ
വിളിക്കുമ്പോൾ ഞാൻ ബിസി ആണേൽ പിന്നെ
പറയണ്ട .
ഒരിക്കൽ അവൾ എന്നെ വിളിക്കുമ്പോൾ എന്റെ
ഗൾഫിൽ ഉള്ള ഒരു ഫ്രണ്ട് എന്നെ
വിളിച്ചോണ്ടിരികാർന്നു. അവനോടു
സംസാരിക്കുന്നതുകൊണ്ട് ഞാൻ ഞാൻ അവളുടെ
കാൾ എടുക്കാൻ പോയില്ല.. കുറെ പ്രാവശ്യം
അവൾ വിളിച്ചു ഞാൻ മൈന്റ് ചെയ്തില്ല
അവനുമായുള്ള എന്റെ സംസാരം അര
മണിക്കൂറോളം നീണ്ടു പോയി. അവനുമായുള്ള
സംസാരം കഴിഞ്ഞു കാൾ കട്ട് ചെയ്തു ഞാൻ
നോക്കുമ്പോൾ അമ്മുസിന്റെ ആറു മിസ്സ്കാൾ
ഉണ്ട്
ഞാൻ വേഗം അവൾക്കു ടൈൽ ചെയ്തു.
രണ്ടു പ്രാവശ്യം ഞാൻ വിളിച്ചപ്പോൾ അവൾ
കാൾ എടുത്തില്ല മൂന്നാമത്തെ പ്രാവശ്യം
വിളിച്ചപ്പോളാണ് അവൾ കാൾ എടുത്തത്
അപ്പോൾത്തന്നെ എനിക്ക് മനസിലായി കക്ഷി
ദേഷ്യത്തിലാണെന്നു..
“””””എന്താ അമ്മുസേ ഉറങ്ങ്യോ? അവൾ കാൾ
എടുത്തതും ഞാൻ ചോദിച്ചു…
“””””ഞാൻ ഉറങ്യൊന്നു അറിയാനാണോ ഇങ്ങള്
വിളിച്ചേ? ഇല്ല ഉറങ്ങാൻ പോണു ബൈ.
അതും പറഞ്ഞു അമ്മു കാൾ കട്ട് ചെയ്തു..
ഞാൻ അവളെ വീണ്ടും വിളിച്ചു