“ഈ അമ്മ, ഞാൻ സത്യം പറഞ്ഞതാ…
അല്ലെങ്കിൽ അമ്മക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട” ഞാൻ അത് പറഞ്ഞു അവിടെ നിന്നിം ഇറങ്ങാൻ തുടങ്ങി.
“അങ്ങനെ പോകല്ലേ എന്റെ മോൻ ആദ്യം ആയി അമ്മക്ക് വേണ്ടി എന്തെങ്കിലു ചെയ്യാം എന്ന് വെച്ചതല്ലേ” അമ്മ എന്നെ പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞു.
“അങ്ങനെ വഴിക്ക് വാ എന്റെ അമ്മേ… ഞാൻ ഒരു ബൈക്ക് വാങ്ങി അമ്മേ ഇവിടെ മൊത്തം കൊണ്ട് കറക്കും” ഞാൻ അമ്മയുടെ രണ്ട് കവിളിലും പിടിച്ചു കൊണ്ട് പറഞ്ഞു.
“വിട് ചെക്കാ വേദനിക്കുന്നു” അമ്മ കുതറി
“എന്റെ അമ്മ കുട്ടിക്ക് നൊന്തോ? പോട്ടെ കേട്ടോ…” ഞാൻ അമ്മയെ സമാദാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
“അല്ല മോനെ ബൈക്ക് എടുക്കാൻ ഉള്ള കാശൊക്കെ നിന്റെ ഉണ്ടോ?” അമ്മ എന്നെ നോക്കി സംശയത്തോടെ ചോദിച്ചു.
“അമ്മയുടെ മോൻ ആരാന്നാ അമ്മ വിചാരിച്ചേക്കുന്നെ, കാശ് അത് എനിക്ക് ഒരു പ്രശ്നമേ അല്ല” ഞാൻ പുലിവാൽ കല്യാണത്തിലെ മണവാളനെ അനുകരിച്ച് കൊണ്ട് പറഞ്ഞു.
“എന്നാൽ ശരി… അവസാനം എന്റെ അടുത്ത് കാശും ചോദിച്ചു വരരുത്…” അമ്മ ഒരു കള്ള ഗൗരവത്തിൽ പറഞ്ഞു.
എന്താണോ എന്തോ ഇന്നും എനിക്ക് അമ്മയുടെ ചില വാക്കുകൾ മനസ്സിലാക്കാൻ കഴിയുന്നില്ല. മകൻ സ്വന്തം കാശിനു വണ്ടി വാങ്ങിക്കുന്ന എന്നതിൽ അമ്മക്ക് സന്തോഷം ആണോ? അതോ അതിന് സഹായം ചോദിച്ച് അമ്മയുടെ അടുത്ത് വന്നില്ലല്ലോ എന്ന സങ്കടം ആണോ?
അങ്ങനെ പല ചിന്തകളും മനസ്സിലേക്ക് വന്നെങ്കിലും അമ്മയുടെ ജോലി തടസ്സപ്പെടുത്തണ്ട എന്ന് കരുതി ഞാൻ വീട്ടിലേക്ക് നടന്നു.
ഉച്ചവരെ ചെറിയ ജോലികൾ ആയി ഇരുന്നു. ഉച്ച ആയപ്പോൾ അമ്മ വന്നു ഞങ്ങൾ ചോറ് കഴിച്ചു ഞാൻ ഉറങ്ങാൻ പോകുമ്പോൾ ആണ് നാദിയയിയുടെ ഫോൺ വന്നത്.
“ഞങ്ങളെ ഒക്കെ മറന്നോ മാഷേ…” അവൾ ഞാൻ ഫോൺ അറ്റൻഡ് ചെയ്ത ഉടനെ ചോദിച്ചു.
“മറക്കാനോ…, ഇന്നലെ മെസ്സേജ് അയച്ചു വച്ചത് അല്ലെ ഉള്ളു” ഞാൻ ചിരിച്ചുകൊണ്ട് ഞാൻ അവൾക്ക് മറുപടി പറഞ്ഞു.
“അല്ല രാത്രി മെസ്സേജ് അയച്ചിട്ട് രാവിലെ ഒരു ഗുഡ് മോർണിങ് പോലും അയച്ചില്ല, പിന്നെ ഞാൻ അയച്ചത് വ്യൂ പോലും ആയില്ല. അപ്പോൾ ഞാൻ വിചാരിച്ചു നമ്മളെ മറന്നു എന്ന്” അവൾ സങ്കട സ്വരത്തിൽ പറഞ്ഞു.
“ഓഹ്… അങ്ങനെ ഞാൻ കുറച്ചു ബിസി ആയിരുന്നെടോ അതാ നോക്കാതിരുന്നത്, ഈ ഒരു ദിവസത്തേക്ക് ക്ഷമിക്ക്. ഇനി മുതൽ രാവിലെ നാദിയ കുട്ടിക്ക് മെസ്സേജ് അയച്ചിട്ടേ വേറെ എന്തും ഉള്ളു” ഞാൻ അവളെ സമാധാപ്പിച്ചു കൊണ്ട് പറഞ്ഞു.
“സത്യം… ഇനി എന്നും രാവിലെ മെസ്സേജ് അയക്കുമോ? ” ഞാൻ അവളെ ഒന്ന് തണിപ്പിക്കാൻ വേണ്ടി പറഞ്ഞതിൽ അവൾ കേറി കൊത്തും എന്ന് ഞാൻ വിചാരിച്ചില്ല.