ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Posted by

പണിയെല്ലാം കഴിഞ്ഞ് നാദിയയെ വിളിക്കണ്ടേ? എന്ന് എന്റെ മനസ്സ് ചോദിച്ചപ്പോൾ ആണ് ഞാൻ സമയം നോക്കുന്നത് 11:33 PM.

“ചെ… ഈ സമയത്ത് വിളിക്കുന്നത് മാന്യതയാണോ?” എന്റെ മാന്യനായ മനസ്സ് എന്നോട് ചോദിച്ചു.

“പിന്നെ മാന്യത, അതൊക്ക നോക്കി നിന്നാൽ നീ പുര നിറഞ്ഞ് നിൽക്കുവേ ഉള്ളു” എന്റെ അമാന്യനായ മനസ്സ് അഭിപ്രായപെട്ടു.

ആ ഏതായാലും അവൾക്ക് ഒരു വാട്സ്ആപ്പ് മെസ്സേജ് ഇടാം അവൾ ഉറങ്ങിയോ എന്ന് അറിയാമല്ലോ? ഞാൻ തീരുമാനിച്ചു.

ഞാൻ :- ഹലോ, ഉറങ്ങിയോ?

ഞാൻ മെസ്സേജ് അയച്ച് അവളുടെ മറുപടിക്കായി കാത്തിരുന്നു.

ഒരു അഞ്ചു മിനിറ്റ് വരെ റിപ്ലൈ ഒന്നും കാണാതിരുന്നപ്പോൾ ഞാൻ കിടക്കാൻ ഒരുങ്ങി.

നാദിയ :- ഇല്ല, കിടന്നു ഉറക്കം വരുന്നില്ല.

ഞാൻ :- എന്ത് പറ്റി…

നാദിയ :- വിളിക്കും എന്ന് വിചാരിച്ചു, ഇത്രയും വൈകിയപ്പോൾ ഞാൻ പിന്നെ വിളിക്കില്ലായിരിക്കും എന്ന് തോന്നി അതാ കിടന്നത് പക്ഷെ ഉറക്കം വരുന്നില്ല.

ഞാൻ :- ആര്?
ഞാൻ :- വിളിക്കും എന്ന് കരുതി.

നാദിയ :- പോ മാഷേ, മാഷിന് മനസ്സിലായില്ലേ?

ഞാൻ :- ഓഹ് അങ്ങനെ?

നാദിയ :- അങ്ങനെ തന്നെ…

ഞാൻ :- അല്ല ഞാൻ വിളിക്കും എന്ന് പറഞ്ഞില്ലാല്ലോ?

അവളെ മൂപ്പിക്കാൻ വേണ്ടി ഞാൻ അയച്ചു.

നാദിയ :- അപ്പോൾ നമ്പറിൽ വാങ്ങിയതോ?

ഞാൻ :- നമ്പർ വാങ്ങിയാൽ അന്ന് തന്നെ വിളിക്കും എന്നാണോ?

നാദിയ :- പിന്നെ എന്തിനാ നമ്പർ!

ഞാൻ :- വെറുതെ ആവിശ്യത്തിന് വിളിക്കാം അല്ലോ?

നാദിയ :- എന്നാൽ ശരി മാഷ് ആവിശ്യം ഉള്ളപ്പോൾ വിളിച്ചാൽ മതി. ഞാൻ ഉറങ്ങാൻ പോണു.

ഞാൻ :- അങ്ങനെ പിണങ്ങി പോകല്ലേ എന്റെ നാദിയ കുട്ടി, ഞാൻ ആവിശ്യം ഉള്ളത് കൊണ്ടല്ലേ മെസ്സേജ് അയച്ചത്.

നാദിയ :- എന്ത് ആവിശ്യം?

ഞാൻ :- അങ്ങനെ വലിയ ആവിശ്യം ഒന്നും ഇല്ല, നാദിയ കുട്ടിയുമായിട്ട് മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ?

നാദിയ :- വേണ്ട അങ്ങനെ സോപ്പ് ഇടുക ഒന്നും വേണ്ട…

ഞാൻ :- ഞാൻ നാദിയ കുട്ടിയെ എന്തിന് സോപ്പ് ഇടുന്നെ, നാദിയ കുട്ടി എന്നും സോപ്പ് ഇട്ട് കുളിക്കുന്നതല്ലേ. ഡോവ് അല്ലേ സോപ്പ്?

ഞാൻ അവളെ വെറുതെ ഒന്ന് വരി.

നാദിയ :- അയ്യേ ചളി……!

പുല്ല് ഇവക്ക് ഇത്രയും വിവരം ഉണ്ടായിരുന്നോ?

Leave a Reply

Your email address will not be published. Required fields are marked *