“അപ്പോൾ ഗ്രഹ ഭരണം ഏറ്റെടുത്തു അല്ലേ” ഞാൻ അവളെ കളിയാക്കി പറഞ്ഞു കൊണ്ട് ഡെയിനിങ് ടേബിളിനോട് ചേർന്ന് കിടന്ന പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു.
“പിന്നെ… ഇനിയെല്ലാം ഞാൻ ആണ് നോക്കാൻ പോകുന്നത്” അവൾ ഗമയോട് പറഞ്ഞു.
“ഓഹോ… ഇന്നെന്ത് ഉഡായിപ്പും ആയിട്ടാണ് ആവോ വരവ്” ഞാൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു.
“അതൊക്ക പറയാം മാഷ് ആദ്യം കഴിക്ക്” അത് പറഞ്ഞ് കൊണ്ട് അവളും എന്റെ കൂടെ ഇരുന്നു ദോഷയും നല്ല എരിവുള്ള തക്കാളി ചമ്മന്തിയും കഴിച്ചു.
ഞാൻ കഴിച്ചു കഴിഞ്ഞു കൈകഴുകിയപ്പോൾ നാദിയയും എഴുന്നേറ്റ് ഞങ്ങൾ കഴിച്ച പത്രങ്ങൾ അടുക്കളയിൽ കൊണ്ട് വെച്ച് കൈ കഴുകി വന്നു.
“അപ്പോൾ ഇന്ന് നാദിയ കുട്ടിക്ക് എന്ത് പ്രൊജക്റ്റ് ആണ് ചെയ്യാൻ ഉള്ളത്” ഞാൻ അവളെയും കൊണ്ട് എന്റെ റൂമിലേക്ക് കയറുന്നതിന് ഇടക്ക് ചോദിച്ചു.
“ഇന്ന് ഒരുപാട് ചെയ്യാൻ ഉണ്ട്” എന്ന് പറഞ്ഞ് അവൾ എനിക്ക് അവളുടെ കയ്യിൽ ഇരുന്ന ബുക്ക് തുറന്ന് വർക്കുകൾ കാണിച്ച് തന്നു.
അവൾ പറഞ്ഞത് സത്യം തന്നെയായിരുന്നു അന്ന് ചെയ്ത് തീർക്കാൻ പറ്റും എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു എന്തിന് അതിൽ പല കാര്യങ്ങളും എനിക്ക് വലിയ പിടിയും ഉണ്ടായിരുന്നില്ല.
ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയം ഒഴിച്ച് ഞാനും അവളും വൈകുന്നേരം വരെ കഷ്ടപെട്ടാണ് ആ പ്രൊജക്റ്റുകൾ തീർത്തത്.
“ഓഹ് എന്റെ ഒരു വലിയ പണി കഴിഞ്ഞു, നന്ദി മാഷേ… മാഷ് ഇല്ലായിരുന്നെങ്കിൽ ഞാൻ പെട്ട് പോയേനെ” വൈകുന്നേരം പോകാം ഇറങ്ങുമ്പോൾ അവൾ പറഞ്ഞു.
“നന്ദി മാത്രമേ ഉള്ളോ?” ഞാൻ അവളെ ഒരു കള്ള ചിരിയോടെ ചോദിച്ചു.
“നന്ദി മാത്രം പോരെ…” അവൾ എന്നെയും ഒരു കള്ള ചിരിയോടെ നോക്കി കൊണ്ട് പറഞ്ഞു.
“അഹ് നന്ദിയെങ്കിൽ നന്ദി…” ഞാൻ നിരാശയോട് പറഞ്ഞു.
ഇത് കേട്ടപ്പോൾ അവൾ പതിയെ എഴുന്നേറ്റു നാണം തുളുമ്പുന്ന ചിരിയുമായി എന്റെ അടുത്ത് വന്നു.
എനിക്ക് ഒന്നും മനസ്സിൽ ആകുന്നതിനു മുമ്പ് അവളുടെ ചോര ചുണ്ടുകൾ എന്റെ വളത്തെ കവിളിൽ ചേർത്ത് ഉമ്മ വെച്ചു. ഞാൻ അവളെ എന്നിലേക്ക് അടുപ്പിക്കാൻ കൈ അവളിലേക്ക് എത്തിക്കുന്നതിന് മുന്നേ തന്നെ അവൾ എന്നെ വിട്ട് മാറി നിന്നു.
“തല്ക്കാലം ഇത് ഇരിക്കട്ടെ ബാക്കി തവണകൾ ആയി തരാം” ഞാൻ എന്റെ കവിളിൽ അവൾ ചുംബിച്ച സ്ഥലത്ത് കയ്കൊണ്ട് പരിശോധിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
അന്ന് അവൾ പോകുമ്പോൾ അവളുടെ നമ്പറും വാങ്ങിയാണ് ഞാൻ അവളെ വിട്ടത്. അവളുടെ കണ്ണിലെ നാണം മാത്രം അവൾ വീടിന് പുറത്ത് ഇറങ്ങി നടന്ന് എന്റെ കൺവെട്ടത്ത് നിന്ന് മാഞ്ഞ് പോകുന്നതിന് മുമ്പുള്ള തിരിഞ്ഞ് നോട്ടത്തിലും മാഞ്ഞിരുന്നില്ല.
അവൾ പോയതിന് ശേഷം എനിക്ക് കുറച്ചു പണിയുണ്ടായിരുന്നു അത് കഴിഞ്ഞപ്പോൾ നേരം രാത്രി 11:30 ആയിരുന്നു. രാത്രി അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ മാത്രം ആണ് ഞാൻ എന്റെ ലാപിന്റ മുന്നിൽ നിന്നും മാറിയത്.
അമ്മയുടെ അടുത്തിരുന്നു അമ്മയുടെ കൈകൊണ്ടുണ്ടാടാക്കിയ രുചികരമായ ഭക്ഷണം കഴിക്കുമ്പോൾ ആണ് പിന്നെ ഞാൻ നാദിയയെ കുറിച്ചും രാവിലെ നടന്നതും ഓർത്തത്. എന്റെ കവിളിൽ അവൾ ഉമ്മ തന്നത് ഓർമ്മ വന്നപ്പോൾ അറിയതെ മുഖത്ത് ഒരു നാണച്ചിരി വന്നു. അമ്മ എന്താണ് ചിരിക്കുന്നത് എന്ന് ചോദിച്ചെങ്കിലും ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.