“നാദിയ ഐ ആം സോറി….” കുറെ സമയത്തെ മൗനത്തിനു ശേഷം ഞാൻ അവളുടെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞത്.
അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല, അവൾ പഴയപടി മുഖവും വീർപ്പിച്ച് താഴെ നോക്കി തന്നെ ഇരുന്നു.
“ഞാൻ അറിയാതെ ചെയ്തു പോയതാണ് താൻ എന്നോട് ക്ഷമിക്ക്” അവളിൽ നിന്നും മറുപടിയോന്നും ലഭിക്കാത്തതിനാൽ എഴുന്നേറ്റ് അവൾ ഇരുന്ന കസേരക്ക് മുന്നിൽ നിന്ന് അവളുടെ മുഖത്തേക്ക് നോക്കി, ഞാൻ പറഞ്ഞു.
എന്നാൽ അവൾ എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ താഴേക്ക് തന്നെ നോക്കിയിരുന്നു. എന്റെ വാക്കുകൾ അവളുടെ കോപം കുറക്കുന്നതിന് പകരം വർധിപ്പിക്കുകയാണ് ചെയ്തത്.
“നാദിയ പ്ലീസ് എനിക്ക് പറ്റി പോയെന്ന് പറഞ്ഞില്ലേ… പ്ലീസ് നീ എന്നോട് ക്ഷമിക്ക് വേണമെങ്കിൽ ഞാൻ നിന്റെ കാല് പിടിക്കാം” ഇത് പറഞ്ഞു കൊണ്ട് ഞാൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.
“വേണ്ട… എനിക്ക് ഒന്നും കേൾക്കണ്ട… മാഷിൽ നിന്നും ഒരിക്കലും ഇങ്ങനെ ഒരു പ്രവർത്തി ഞാൻ പ്രതീക്ഷിച്ചില്ല” അവളുടെ കാല് പിടിക്കാൻ വേണ്ടി കൊണ്ട് പോയ എന്റെ കൈ തട്ടിത്തെറിപ്പിച്ചു കൊണ്ട് ചാടി എഴുന്നേറ്റ് അവൾ പറഞ്ഞു.
“മാഷ് എന്ത് കരുതിയ എന്നോട് അങ്ങനെ ചെയ്തത്. ഞാൻ വെറും ഒരു ചീത്തയാണ് എന്ന് വിചാരിച്ചല്ലേ…?” അവളുടെ പെട്ടെന്നുള്ള മാറ്റത്തിൽ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്ന എന്നെ നോക്കി അവൾ ചോദിച്ചു.
“ഒരു പെൺകുട്ടി കുറച്ചു അടുപ്പം കാണിച്ചാൽ ഉടനെ ഇങ്ങയൊക്കെ ചെയ്യാൻ മാഷിന് എങ്ങനെ തോന്നി” അവൾ വീണ്ടും എന്നെ നോക്കി ചീറി.
“നാദിയ ഞാൻ…” ഞാൻ എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി.
“വേണ്ട മാഷേ ഇനി അത് വിശദീകരിച്ച് വീണ്ടും മാഷ് കൊച്ചാകണ്ട, എല്ലാം എന്റെ തെറ്റാണ് ഞാൻ മാഷിനെ ഇത്രയും വിശ്വസിക്കാൻ പാടില്ലായിരുന്നു” അവൾ എന്റെ വാ അടപ്പിച്ച് കൊണ്ട് പറഞ്ഞു.
“നാദിയ ഞാൻ അറിയാതെ, മാപ്പ് പറഞ്ഞില്ലേ…” അവളുടെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്റെ വാക്കുകൾ ഇടറി കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ഞാൻ കെട്ടിപ്പടുത്ത കൊട്ടാരം ഞാൻ തന്നെ തള്ളിത്തകർത്തല്ലോ…?
“മാഷിന് എങ്ങനെ കഴിയുന്നു എന്നോട് ഇങ്ങനെ സംസാരിക്കാൻ…, മാപ്പ് പറഞ്ഞാൽ തീരുന്ന തെറ്റാണല്ലോ നടന്നത് അല്ലേ?” അവൾ എന്റെ കണ്ണിലൂടെ ഒഴുകുന്ന കണ്ണുനീർ പോലും നോക്കാൻ കൂട്ടക്കാതെ പറഞ്ഞു.
“മതി ഞാൻ ചെയ്തത് തെറ്റാണ്, ഒരിക്കൽ പൊറുക്കാൻ പറ്റാത്ത തെറ്റ്. ഇങ്ങനെ ഒരു തെറ്റ്കാരനെ കാണാൻ ഇനി ആരും ഇങ്ങോട്ട് വരണ്ട. എനിക്ക് ആരെയും കാണണ്ട. ഞാനപരാധിയാണ് പെണ്ണ് പിടിയനാണ്, എന്നെ വിശ്വസിക്കാൻ കൊള്ളില്ല. പൊക്കോ എങ്ങോട്ട് ആണെന്ന് വെച്ചാൽ പോലിസ് സ്റ്റേഷനിലോ, നൗഷാദ് ഇക്കയോടൊ ആരോടാണെന്ന് വെച്ചാൽ പോയി പറഞ്ഞോ. അവർ തല്ലുമായിരിക്കും ചിലപ്പോൾ തല്ലി കൊല്ലുമായിരിക്കും പക്ഷെ നിന്റെ മുന്നിൽ ഇങ്ങനെ ഒരു അപരാധിയെ പോലെ നിൽക്കുന്നതിലും ഭേദം അങ്ങ് മരിക്കുന്നതാണ്.” എന്റെ മുഴുവൻ ദേഷ്യവും സങ്കടവും അതിൽ ഉണ്ടായിരുന്നു.
“മാഷേ…” കുറച്ചു സമയത്തെ നിശബ്ദതക്ക് ശേഷം നാദിയ വിളിച്ചു.
“വേണ്ട എനിക്ക് ആരുടെയും ഒന്നും കേൾക്കണ്ട, ഇനി നിന്നെ എനിക്ക് കാണുകയും വേണ്ട…” ഞാൻ ദേഷ്യത്തിൽ തന്നെ പറഞ്ഞു.
“മാഷേ ഞാൻ അങ്ങനെ ഒക്കെ സംഭവിച്ചതിൽ ഉള്ള ദേഷ്യത്തിന് ഓരോന്ന് പറഞ്ഞു എന്ന് വച്ച് എന്നോട് ഇങ്ങനെ പിണങ്ങല്ലേ?” അവൾ എന്നെ സമദാനിപ്പിക്കാൻ വേണ്ടി അവൾ പറഞ്ഞു.
“വേണ്ട ഞാൻ ചീത്തയാണ് നിന്നെ പോലെയുള്ള നല്ല കുട്ടികൾക്ക് കൂട്ടുകൂടാൻ കൊള്ളില്ല” എന്റെ അടുത്ത് കട്ടിലിൽ വന്നിരുന്ന അവളെ നോക്കാതെ ഞാൻ പറഞ്ഞു.