അങ്ങനെ പതിയെ ആ ദിവസവും കടന്ന് പോയി.
പിറ്റേന്ന് രാവിലെ എന്നെ ഉണർത്തിയത് “മാഷേ…, മാഷേ…” എന്നുള്ള നാദിയയുടെ വിളികളാണ്.
ഇന്നലെ രാത്രി ഉറക്കമില്ലാതിരുന്നത് കൊണ്ട് ഞാൻ ഉണരാൻ ഒരുപാട് താമസിച്ചിരുന്നു.
നാദിയയുടെ ശബ്ദം കേട്ടണ് ഞാൻ എഴുന്നേറ്റെതെങ്കിലും അവളെ എന്റെ റൂമിൽ എങ്ങും കാണാത്തത് കൊണ്ട് ഞാൻ കരുതി സ്വപ്നം ആണെന്ന്.
“മാഷേ എഴുന്നേറ്റില്ലേ?” എന്ന് വീണ്ടും റൂമിന് വെളിയിൽ നിന്നും നാദിയയുടെ വിളി വന്നപ്പോൾ ആണ് സ്വപ്നം അല്ല എന്ന് മനസ്സിലായത്.
ഞാൻ പോയി വാതിൽ തുറന്നു. എന്നെ കണ്ടതും അവൾ നോട്ട താഴ്ത്തി, എന്നെ നോക്കാതെ താഴെ നോക്കി നിന്നു.
“ഞാൻ എഴുന്നേൽക്കാൻ കുറച്ചു ലേറ്റായി താൻ ഒന്ന് വെയിറ്റ് ചെയ്യ് ഞാൻ ഫ്രഷ് ആയി വരാം” അവളെ ഫേസ് ചെയ്യാൻ ഉള്ള മടി കാരണമാണ് ഞാൻ അങ്ങനെ പറഞ്ഞത്.
അത് കേട്ട് അവൾ ഡൈയിനിങ് ടേബിളിനടുത്തേക്ക് നടക്കുന്നത് കണ്ട് ഞാൻ ബാത്‌റൂമിലേക്ക് കയറി.
“ഹാവു അവൾ വന്നല്ലോ? ഇനി കാല് പിടിച്ചയാലും പിണക്കം മാറ്റണം. അവൾ ഇങ്ങോട്ട് വന്നത് എന്ത് മനസ്സിൽ വെച്ച് ആണോ എന്തോ. ഇനി വല്ല പണിയും കിട്ടോ? ഏയ്…”
ചിന്തകൾക്ക് ഇടയിലും ഞാൻ വേഗം തന്നെ പല്ല് തേച്ച് കുളിച്ച് ഡ്രസ്സ് മാറി ഇറങ്ങി.
ഞാൻ ഡൈനിങ് ഹാളിൽ എത്തുമ്പോൾ അവിടെ കാപ്പി എടുത്ത് വച്ചിട്ടുണ്ടായിരുന്നു. അവൾ എന്നെ നോക്കാതെ താഴോട്ട് തന്നെ നോക്കി ഇരിക്കുകയാണ്. ഞാനും ഒന്നും പറയാൻ പോയില്ല.
ഞാൻ കഴിച്ച് കഴിഞ്ഞപ്പോൾ അവൾ പാത്രം എടുത്ത് അടുക്കളയിലേക്ക് പോയി.
ഞാൻ കൈ കഴുകി റൂമിലേക്കും ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൾ ചാരിയിരുന്ന റൂമിന്റെ വാതിൽ പതിയെ തുറന്ന് അകത്തേക്ക് കയറി വന്നു.
ഞാൻ നദിയയെയും പ്രതീക്ഷിച്ച് എന്റെ കട്ടിലിൽ ഇരിക്കുകയായിരുന്നു. നാദിയ റൂമിലേക്ക് വന്ന് എന്നെ നോക്കാതെ താഴേക്ക് തന്നെ നോക്കി നിന്നു.
എന്ത് പറയണം എങ്ങനെ തുടങ്ങണം എന്ന് അറിയാതെ ഞാനും കുറച്ചു സമയം മൗനം പാലിച്ചു.
എന്റെ സർവ്വ ധൈര്യവും സംഭരിച്ച് അവളോട് സംസാരിക്കാൻ ഞാൻ അവളിലേക്ക് നോട്ടം കൊണ്ട് പോയി. അവളുടെ വീർത്ത മുഖവും താഴേക്ക് കൂമ്പിയ കണ്ണും കണ്ടപ്പോൾ എന്റെ സർവ്വ ദൈര്യവും ഒലിച്ചു പോയി.
“നാദിയ ഇരിക്കു…” ഞാൻ അവിടെ ഉണ്ടായിരുന്നു കസേര കാണിച്ചു കൊണ്ട്, അത് മാത്രം പറഞ്ഞു.
അവൾ കസേരയിൽ പോയി ഇരുന്നു, വീണ്ടും മൗനം ഞങ്ങളുടെ ഇടയിൽ നിറഞ്ഞ് നിന്നു.