“ഞാൻ പോകുന്നു…” അവളുടെ മാറ്റത്തിന്റെ കാരണം മനസ്സിലാകാതെ സ്തംഭിച്ച് നിൽക്കുന്ന എന്നെ നോക്കി അവൾ അത് പറഞ്ഞിട്ട് പുറത്തേക്ക് പോയി.
“നാദിയ…, നാദിയ…” ഞാൻ പുറകിൽ നിന്നും വിളിച്ചെങ്കിലും അവൾ കേൾക്കാത്ത ഭാവത്തിൽ നടന്നകന്നു.
ച്ചെ… വേണ്ടായിരുന്നു വെറുതെ ഒരു ഉമ്മക്ക് വേണ്ടി ഉള്ളതും കൊണ്ട് കളഞ്ഞു. ഇനി എന്ത് ചെയ്യും, എന്നാലും അവളുടെ ചുണ്ടുകൾക്ക് എന്ത് രുചിയാണ്. ഇനി കിട്ടിയാൽ ചിലപ്പോൾ ഞാൻ അത് കടിച്ചു തിന്നും.
ഇവിടെ ഒന്ന് കൊണ്ട് എന്ത് പുകിലാണ് ഉണ്ടാകാൻ പോകുന്നത് എന്ന് ഒരുപിടിയും ഇല്ലാതിരിക്കുവാണ്, അപ്പോഴാണ് അടുത്തത്. അങ്ങനെ എന്റെ മനസ്സ് ആകെ ആഷയകുഴപ്പത്തിലായി.
അവൾ പോയതിന് ശേഷം ഇനി എന്ത് ചെയ്യും എന്ന് അറിയാത്ത വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു.
അവൾക്ക് വാട്സാപ്പിൽ സോറി എന്ന് മെസ്സേജ് അയച്ചു, അത് റീഡ് ആയിട്ടും അവളിൽ നിന്നും ഒരു മറുപടിയും വന്നില്ല. വൈകിട്ട് ഭക്ഷണം കഴിക്കാൻ നേരത്ത് എന്റെ മുഖം വല്ലാതിരിക്കുന്നത് കണ്ട് എന്ത് പറ്റി എന്ന് അമ്മ ചോദിച്ചെങ്കിലും, ചെറിയ തലവേദന എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി. കഴിച്ചു എന്ന് വരുത്തി റൂമിൽ വന്ന് കുറ്റിയിട്ട് കിടന്നു.
ഫോൺ എടുത്ത് വാട്സ്ആപ്പ് നോക്കിയപ്പോൾ അപ്പോഴും അവളിൽ നിന്നും റിപ്ലെ ഒന്നും ഇല്ലാത്തതിനാൽ ഞാൻ അവൾക്ക് കാൾ ചെയ്തു. എന്നാൽ രണ്ട് ബല്ല് കേട്ടപ്പോഴേക്കും ഫോൺ കട്ട് ആയി.
അങ്ങനെ വിട്ട് കൊടുത്താൽ പറ്റില്ലല്ലോ എന്ന് വെച്ച് ഞാൻ വീണ്ടും വിളിച്ചു, അപ്പോഴും ഫോൺ എടുക്കാതെ കട്ടാക്കി. ഒരു തവണ കൂടി വിളിച്ചിട്ടും ഫോൺ കട്ട് ചെയ്തപ്പോൾ ഞാൻ വീണ്ടും വാട്സ്ആപ്പ് എടുത്ത് അവൾക്ക് മെസ്സേജ് അയച്ചു.
“ഞാൻ സോറി പറഞ്ഞില്ലേ? താൻ ആ ഫോൺ ഒന്ന് എടുക്ക്, പ്ലീസ്…”
“പ്ലീസ് എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ, ഞാൻ അറിയാണ്ട് ചെയ്തതാണ് അതിന് ഞാൻ തന്റെ കാല് വേണമെങ്കിലും പിടിക്കാം ”
“പ്ലീസ് ഒന്ന് ഫോൺ എടുക്കു…”
“പ്ലീസ്…”
അങ്ങനെ പല മെസ്സേജും ഫോൺ കോളും ചെയ്തെങ്കിലും അവളിൽ നിന്നും യാതൊരു മറുപടിയും കിട്ടാത്തത് കാരണം ഞാൻ ആ ഉദ്യമനം അവസാനിപ്പിച്ചു.
കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകും നാളെ വിളിക്കാം എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഉറങ്ങാൻ കിടന്നെങ്കിലും നിദ്രാദേവി എന്നെ തിരിഞ്ഞു പോലും നോക്കിയില്ല. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് ആലോചിച്ചു. അവളുടെ വീട്ടിന്റെ മതിൽ ചാടി അവളുടെ അടുത്ത് പോയി കാല് പിടിച്ചാലോ എന്ന് വരെ ആലോച്ചു.
പിന്നെ വെറുതെ തടി കേടാക്കണ്ട എന്ന് കരുതി അത് ഉപേക്ഷിച്ചു. ചിന്ത മാറ്റാൻ എന്തൊക്ക ചെയ്തോ ഒന്നും എനിക്ക് സമാധാനം തന്നില്ല. എന്നെ തള്ളി മാറ്റി അവൾ നോക്കിയ ആ നോട്ടം എന്റെ ചങ്ക് പറിയുന്ന വേദനയായി എന്റെ മുന്നിൽ തെളിഞ്ഞു കൊണ്ടേയിരുന്നു.
ആ രാത്രി എങ്ങനെ കഴിച്ച് കൂട്ടി എന്ന് എനിക്കറിയില്ല. ജീവിതത്തിൽ അത്രത്തോളം ടെൻഷൻ അടിച്ച ദിവസം ഉണ്ടായിട്ടില്ല.
അത് അവൾ പിണങ്ങിയതിന് ആണോ? അതോ ഇത് പുറത്തറിഞ്ഞാൽ ഉള്ള നാണക്കേട് ഭയന്നിട്ടാണോ എന്ന് എനിക്ക് നിച്ഛയമില്ല.