“സത്യം… ” അവൾ എന്നിൽ നിന്നും അകന്ന് മാറി എന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു.
“അല്ല കള്ളം… ” അവളുടെ നോട്ടം കണ്ട് കുസൃതി തോന്നിയ ഞാൻ പറഞ്ഞു.
“പോ മാഷേ കളിക്കാതെ… ” അവൾ വീണ്ടും എന്റെ തോളിലേക്ക് ചാരി കൊണ്ട് പറഞ്ഞു.
“മാഷിന് എന്നെ ഇഷ്ടം ആണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു” അവൾ കുറച്ച് നേരത്തെ മൗനത്തിന് ശേഷം പറഞ്ഞു.
“അതെങ്ങനെ…” ഇത്തവണ ഞെട്ടി തിരിഞ്ഞ് അവളെ നോക്കിയത് ഞാനാണ്.
“നമ്മൾ ഇഷ്ടുന്ന ആൾ നമ്മളെ ശരിക്കും ഇഷ്ടപെടന്നുണ്ടോ എന്നറിയാൻ റോക്കറ്റ് സയൻസ് ഒന്നും വേണ്ട അയാളുടെ കണ്ണിലേക്കു നോക്കിയാൽ മതി” എന്ന് പറഞ്ഞു അവൾ വീണ്ടും എന്നിലേക്ക് ചാഞ്ഞു.
“അങ്ങനെ ആണോ? പക്ഷേ ഞാൻ നിന്റെ കണ്ണിൽ ഒന്നും കണ്ടില്ലല്ലോ, അപ്പോൾ നിനക്ക് എന്നോട് ഉള്ളത് കള്ളസ്നേഹം ആയിരിക്കുമല്ലേ?” അവളെ വട്ടിളക്കാൻ വേണ്ടി ഞാൻ ചോദിച്ചു.
മറുപടി കിട്ടിയത് വയറ്റിൽ ഒരു ഇടയും, തോളിൽ ഒരു നുള്ളും അയാണ്. ഇനിയും പോയാൽ ആരോഗ്യത്തിന് ഹാനികരം ആണ് എന്ന് മനസ്സിലാക്കിയ ഞാൻ അവളെ എന്റെ കൈകളാൽ കവർന്ന് എന്റെ നെഞ്ചോടു ചേർത്തു.
ആ വെള്ളചാട്ടത്തിന്റ ഇരച്ചിൽ ശബ്ദതിന് ഇടയിലും എനിക്ക് അവളുടെ നെഞ്ചിടിപ്പിന്റെ മിടിപ്പ് കേൾക്കാമായിരുന്നു.
“മാഷേ… മാഷേ… എന്താ ഇരുന്നു പകൽ സ്വപ്നം കാണുവാണോ” നാദിയ എന്നെ തട്ടി വിളിച്ചു.
പുല്ല് സ്വപ്നം ആയിരുന്നോ?, ചെ…, അവൾ എന്നോട് ഇഷ്ടം ആണ് എന്ന് പറഞ്ഞത്തും ഞാൻ അവളോട് എന്റെ ഇഷ്ടം ഏറ്റ് പറഞ്ഞതും എല്ലാം വെറും സ്വപ്നമായിരുന്നോ?
ഒരു പെണ്ണ് ഇങ്ങോട്ട് കേറി പ്രൊപ്പോസ് ചെയ്യുമ്പോഴെ ഞാൻ മനസ്സിലാക്കണം ആയിരുന്നു! ച്ചെ…
“മാഷേ… എന്താ ആലോചിക്കുന്നെ? ” എന്നിൽ നിന്നും ഉത്തരം ഒന്നും ലഭിക്കതിനാലും നടക്കുന്നത് ഒന്നും മനസ്സിലാക്കാത്ത ഭാവത്തിൽ ഞാൻ നിൽക്കുന്നത് കണ്ടിട്ടും അവൾ എന്റെ തോളിൽ തട്ടിക്കൊണ്ടു വീണ്ടും വിളിച്ചു.
“ഏയ് ഒന്നുമില്ല…, നമ്മൾ വന്നിട്ട് ഒരുപാട് നേരം ആയല്ലേ? നമുക്ക് പോകാം” ഇനിയും നിന്നാൽ ശരിയാകില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ അവളെ വിളിച്ചു.
“ഇപ്പോഴോ? നമുക്ക് കുറച്ച് കഴിഞ്ഞ് പോകാം” നാദിയ പറഞ്ഞു.
“നമുക്ക് ഇനി ഒരു ദിവസം വരാം ഇപ്പോൾ സമയം വൈകി, വാ…” ഞാൻ അവളെയും വിളിച്ചു കൊണ്ട് തിരിച്ചു നടന്നു.
“മാഷ് നേരത്തെ എന്ത് സ്വപ്നമാണ് കണ്ടത്” ഞാൻ നടന്ന് നീങ്ങുമ്പോൾ എന്റെ പിന്നാലെ ഓടി വന്ന അവൾ ചോദിച്ചു.
“അതോ? നീ വന്ന് എന്നെ പ്രൊപ്പോസ് ചെയ്യുന്നതായിട്ട്…” ഞാൻ മറുപടി പറഞ്ഞു.
“കഷ്ട്ടം അപ്പോൾ ഇതാണല്ലേ മനസ്സിലിരുപ്പ്” അവൾ എന്നെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു.
“എന്ത് മനസ്സിലിരുപ്പ് അത് വെറും ഒരു സ്വപ്നമല്ലേ” ഞാൻ ഒരു അല്പം ദേഷ്യത്തിൽ പറഞ്ഞു.
“എന്നിട്ട് മാഷ് എന്ത് മറുപടി പറഞ്ഞു” എന്റെ ദേഷ്യത്തിൽ ഉള്ള മറുപടി കേട്ട് കുറച്ച് നേരം മൗനം പാലിച്ച ശേഷം അവൾ വീണ്ടും ചോദിച്ചു.