പിന്നെ അങ്ങോട്ട് വണ്ടി നിർത്തുന്നത് വരെ മണി കിലുങ്ങുന്നത് പോലെ അവളുടെ ചിരിയുടെ നാദം എന്റെ ചെവിയിൽ അലയൊളിച്ചു.
“ഇറങ്ങ്…” ഞാൻ ബൈക്ക് നിർത്തി, അപ്പോഴും ചിരിച്ചു കൊണ്ടിരുന്നു നാദിയയെ നോക്കി പറഞ്ഞു.
“ഇവിടെ എന്താ…” അവൾ എന്റെ ശബ്ദം കേട്ട് ചിരി നിർത്തി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.
“നീ ഇറങ്ങ് എന്നിട്ട് പറയാം…” അവൾ ഇറങ്ങാതെ മടിച്ച് നിക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു.
“വാ…” അവൾ ഇറങ്ങിയതിന് പുറകെ ഇറങ്ങിയ ഞാൻ അവളെ വിളിച്ചു.
എനിക്ക് മറുപടി എന്നോണം അവൾ പുരികം ഉയർത്തി എങ്ങോട്ട് എന്ന് ചോദിച്ചു.
“വാ പെണ്ണേ…” വരാതെ മടിച്ച് നിൽക്കുന്ന അവളുടെ കൈ പിടിച്ച് കൊണ്ട് ഞാൻ നടന്നു.
കുറച്ചു നടന്നോപ്പോഴേക്കും ചെറിയ അരുവി വന്ന് സാമാന്യം വലിയ പാറയിൽ നിന്നും താഴേക്ക് വീഴുന്ന ആ ചെറു വെള്ളചാട്ടമെത്തി.
ഞാൻ അവളുടെ കൈ വിട്ട് അവളെ നോക്കുമ്പോൾ, ഒരു വല്ലാത്ത അത്ഭുതം എനിക്ക് ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു.
ആ തിളക്കം കണ്ടപ്പോൾ എനിക്ക് എന്തോ ആ കണ്ണുകളിൽ നിന്നും കണ്ണെടുക്കനേ തോന്നിയില്ല.
“എന്തെ…” ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾ എന്നോട് ചോദിച്ചു.
“ഇഷ്ടപെട്ടോ…?” ഞാൻ അവളിൽ നിന്നും പതിയെ നോട്ടം മാറ്റി കൊണ്ട് ചോദിച്ചു.
“ഒരുപാട്…, മാഷിന് എങ്ങനാ ഈ സ്ഥലം അറിയാവുന്നത്” അവൾ എന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു.
“ഞാൻ രണ്ട് വയസ്സ് വരെ അല്ലല്ലോ പത്തിരുപത്തിരണ്ട് വർഷം കഴിഞ്ഞ എന്റെ സ്വന്തം നാടല്ലേ” ഞാൻ അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു.
“ഓഹ് അങ്ങനെ…” അവൾ പറഞ്ഞു.
“വാ അവിടെ ഇരിക്കാം…” ഞങ്ങളുടെ അടുത്തായി ഉണ്ടായിരുന്നു ചെറിയ പറയുടെ അടുത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.
പറയുടെ അടുത്ത് എത്തിയപ്പോൾ എന്റെ പുറകെ വന്ന അവളുടെ കൈയിൽ പിടിച്ച് പതിയെ ഇരുത്തിയ ശേഷം ഞാനും അവളുടെ അടുത്തായി ഇരുപ്പ് ഉറപ്പിച്ചു.
ഇരുന്നതിന് ശേഷം അവളുടെ കണ്ണുകൾ തെറിച്ച് വീഴുന്ന വെള്ളകെട്ടിലേക്ക് തന്നെയാരിരുന്നു. ഞാനും ആ മനോഹരമായ കാഴ്ച്ചയിൽ കണ്ണും നട്ടിരുന്നു.
“മാഷേ… ” കുറച്ചു സമയത്തെ ഞങ്ങളുടെ ഇടയിലെ മൗനം ഭജ്ഞിച്ച് കൊണ്ട് അവൾ വിളിച്ചു.
“മ്മം…” അവളുടെ വിളിക്ക് മറുപടിയായി ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
“അതെ മാഷേ… ” വീണ്ടും അവൾ എന്തോ പറയാൻ വന്ന് നിർത്തി.
“മ്മം പറ… ” ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു.
“എനിക്ക് മാഷിനെ ഒരുപാട് ഇഷ്ടം ആണ്… ” അവൾ എന്റെ തോളിലേക്ക് ചാരികൊണ്ട് കൊണ്ട് പറഞ്ഞു.
“എനിക്കും എന്റെ നാദിയ കൂട്ടിയെ, ഒരുപാട് ഇഷ്ടം ആണ്.” എന്റെ കൈകൊണ്ട് അവളുടെ തോളിൽ പിടിച്ച് എന്നിലേക്ക് ചേർത്ത് കൊണ്ട് ഞാൻ പറഞ്ഞു.